ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി, ഡാം തുറന്നേക്കും

Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ജലം സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാദ്ധ്യതയുള്ളതാണെന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് അപ്‌ഡേറ്റ് ചെയ്യുന്നതാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് 136 അടി എത്തിയതിനെ തുടര്‍ന്നാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നീരൊഴുക്കിന്റെ ഇനിയുള്ള അവസ്ഥ നോക്കിയാവും ഡാം തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.

'ആ പറഞ്ഞത് സുരേഷ് പിൻവലിക്കുമെന്ന് കരുതുന്നു', സുരേഷ് ഗോപിയോട് കോളേജ് സഹപാഠി എസ് ഫൈസി'ആ പറഞ്ഞത് സുരേഷ് പിൻവലിക്കുമെന്ന് കരുതുന്നു', സുരേഷ് ഗോപിയോട് കോളേജ് സഹപാഠി എസ് ഫൈസി

അതേസമയം, മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിന്‍ കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് പരമാവധി കുറച്ചു നിലനിര്‍ത്തണം എന്നാവശ്യപ്പെട്ടാണ് കത്തയിച്ചിരിക്കുന്നത്.

mullapperiyar

വരും ദിവസങ്ങളില്‍ അതിതീവ്ര മഴയാണ് കാലാവസ്ഥ പ്രവചിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടി എത്തുകയും ചെയ്തു. ഇതു ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. അതുകൊണ്ടുതന്നെ രാത്രിയില്‍ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താല്‍ ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം. അണക്കെട്ട് തുറക്കും മുന്‍പ് ജനങ്ങള്‍ക്ക് മതിയായ മുന്നറിയിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും മുന്‍ കാലങ്ങളിലെ പോലെ രാത്രിയില്‍ ഡാം തുറക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കത്തില്‍ ആവശ്യപ്പെട്ടു.

ജീവിതം സന്തോഷകരമാണോ? ഈ ചിത്രം പറയും നിങ്ങളുടെ മനസ്സിലിരിപ്പ്, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!ജീവിതം സന്തോഷകരമാണോ? ഈ ചിത്രം പറയും നിങ്ങളുടെ മനസ്സിലിരിപ്പ്, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി എം എം മണി എം എല്‍ എയുടെ നേതൃത്വത്തില്‍ ഉടുമ്പഞ്ചോല താലൂക്ക് തല അവലോകന യോഗം ചേര്‍ന്നു.

പ്രവചനാതീതമായി മഴ കനക്കുന്ന സാഹചര്യത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രകൃതി ക്ഷോഭങ്ങളെ നേരിടാന്‍ പഞ്ചായത്തും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും സുരക്ഷാ സാമഗ്രി സജ്ജവും പ്രവര്‍ത്തന സജീവവുമാകണമെന്ന് എം എല്‍ എ പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ നിരന്തരമായ യോഗങ്ങള്‍ ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ നടത്തണം. ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്ക് പറ്റിയവര്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും ധനസഹായങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വഴിയരികില്‍ ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിനും അപകടകരമായ രീതിയില്‍ നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും എം എല്‍ എ യോഗത്തില്‍ നിര്‍ദേശിച്ചു.

ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ

അടിയന്തര സാഹചര്യം വന്നാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 67 ക്യാമ്പുകള്‍ സജ്ജമാണെന്ന് തഹസീല്‍ദാര്‍ റെജി ഇ.എം യോഗത്തില്‍ അറിയിച്ചു. ഇതുവരെയുള്ള കണക്കു അനുസരിച്ച് 28 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് തീരുമാനമായിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്ന് പേര്‍ മരം വീണ് മരണപ്പെട്ടു. ഇവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത് അനുസരിച്ച് മറ്റ് സഹായ നടപടികള്‍ സ്വീകരിക്കുമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.

ഡാം തുറക്കേണ്ട സാഹചര്യം വന്നാല്‍ ആനവിലാസം വില്ലേജില്‍ ഒന്നാം ഘട്ടത്തില്‍ 15 കുടുംബങ്ങളെയും, രണ്ടാം ഘട്ടത്തില്‍ 17 കുടുംബങ്ങളെയും, അണക്കര വില്ലേജില്‍ 6 കുടുംബങ്ങളെയും, ഇരട്ടയാര്‍ വില്ലേജില്‍ 19 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതായിട്ടുണ്ട്. അതിനുവേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വില്ലേജ് ഓഫീസര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.

ചുറ്റുമതിലില്ലാത്ത കുളങ്ങള്‍ക്കും പടുത കുളങ്ങള്‍ക്കും സുരക്ഷാ കവചം ഒരുക്കണമെന്നും തോട്ടം മേഖലയിലെ തൊഴില്‍ നിര്‍ത്തിവയ്ക്കുന്നതിനും വന്യജീവി ആക്രമണം നിയന്ത്രിക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നും ജില്ലാ പഞ്ചായത്ത് അംഗം വി. എന്‍ മോഹനന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

റോഡില്‍ വിവിധയിടങ്ങളില്‍ മരങ്ങള്‍ വീണിരുന്നതെല്ലാം മുറിച്ചുമാറ്റിയെന്നും റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുന്നതെല്ലാം കൃത്യമായി നീക്കം ചെയ്യുന്നുണ്ടെന്നും പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ലയങ്ങളില്‍ പരിശോധന നടത്തി തകര്‍ന്ന ലയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെന്ന് ലേബര്‍ വകുപ്പ് അറിയിച്ചു. അടിയന്തര സാഹചര്യം വന്നാല്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും, നെടുംകണ്ടം താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി സജ്ജമാണെന്നും എമര്‍ജന്‍സി മെഡിസിന്‍സ് എല്ലാം സ്റ്റോക്ക് ഉണ്ടെന്നും നെടുംകണ്ടം താലൂക് ആശുപത്രി സുപ്രണ്ട് യോഗത്തില്‍ അറിയിച്ചു.
പോലീസ്, ഫയര്‍ഫോഴ്സ്, സപ്ലൈ ഓഫീസ്, പ്ലാന്റേഷന്‍ എന്നീ വകുപ്പുകളില്‍ നിന്നുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാണെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

Idukki
English summary
Kerala Rain Latest Updates: Heavy rains in Vrishti area and Mullaperiyar water level 136 feet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X