ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാച്ചിവയല്‍ - കോവില്‍ക്കടവ് സഞ്ചാരപാത പുനര്‍നിര്‍മ്മിക്കും. പദ്ധതി തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി!

  • By Desk
Google Oneindia Malayalam News

ഇടുക്കി: മറയൂര്‍ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള നാച്ചിവയലില്‍ നിന്നും കൊവില്‍ക്കടവിലേക്കുള്ള സഞ്ചാരപാതയുടെ പുനരുദ്ധാരണം പുരോഗമിക്കുന്നു. നിലവില്‍ ഉണ്ടായിരുന്ന നടപ്പാതകള്‍ വീതി കൂട്ടി വാഹന സൗകര്യം ഒരുക്കുന്നതിനുള്ള നടപടിയാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ അറ്റക്കുറ്റ പണികള്‍ നടക്കുന്നത്. മുമ്പ് കാല്‍നടയായി സഞ്ചാരിക്കാന്‍ മാര്‍ഗമുണ്ടായിരുന്നെങ്കിലും കൂടുതല്‍ ആളുകളും പ്രധാന റോഡിനെയാണ് ഗതാഗതത്തിനായി ആശ്രയിച്ചിരുന്നത്.

<strong>കോൺഗ്രസ് കുതിപ്പിന് പിന്നിൽ ഈ മലയാളിയും.. രാഹുൽ ഗാന്ധിയുടെ വലംകൈ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ</strong>കോൺഗ്രസ് കുതിപ്പിന് പിന്നിൽ ഈ മലയാളിയും.. രാഹുൽ ഗാന്ധിയുടെ വലംകൈ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ

പതിറ്റാണ്ടുകള്‍ പഴക്കമുള്ള നടപ്പാത കൂടുതല്‍ വീതിക്കുട്ടി നിര്‍മ്മിക്കുന്നതോടെ പ്രദേശവാസികള്‍ക്ക് ഒന്നര മണിക്കൂറിലേറെ ലാഭിക്കാന്‍ സാധിക്കും. 700 മീറ്ററോളം റോഡാണ് വീതികൂട്ടുന്നത്. ഒരാഴ്ചയോളമായി തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് റോഡ് കൂടുതല്‍ വീതിയില്‍ സഞ്ചാരയോഗ്യമാക്കാന്‍ സാധിച്ചത്. കാടും മുള്‍പടര്‍പ്പുകളും വെട്ടിമാറ്റിയും മണ്ണിട്ട് നികത്തിയുമാണ് റോഡിന്റെ വീതി കൂട്ടിയത്.ഇതോടെ കൂടുതല്‍ ആളുകള്‍ ഈ റോഡിനെ സഞ്ചാരപ്പാതയായി തിരഞ്ഞെടുത്ത് തുടങ്ങി.

roadconstruction-1


നാച്ചിവയലില്‍ 500 കുടുംബങ്ങളാണ് താമസിക്കുന്നത്. ഈ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള ടൗണ്‍ കോവില്‍ക്കടവാണ്. റോഡിന്റെ കോണ്‍ഗ്രീറ്റ് ജോലികളും തൊഴിലുറപ്പ് പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തി പൂര്‍ത്തിക്കുമെന്നും നാച്ചിവയല്‍ പള്ളിയുടെ ഭാഗമായ വസ്തു പള്ളി അധികൃതരുമായി ആലോചിച്ച് ഗതാഗതത്തിനായി തുറന്നു നല്‍കാന്‍ ആവശ്യപ്പെടുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ആരോഗ്യദാസ് പറഞ്ഞു.

തൊഴിലുറപ്പില്‍ പേരു ചേര്‍ക്കപ്പെട്ടിട്ടുള്ള മേഖലയിലെ മേസ്തിരിമാരെയും ഉള്‍പ്പെടുത്തിയാണ് അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയാക്കുക കോണ്‍ഗ്രീറ്റ് ചെയ്യുന്നതിനായി ആദ്യഘട്ടത്തില്‍ നാലു ലക്ഷം രൂപയുടെ പദ്ധതിയാവിഷ്‌ക്കരിക്കും.നിര്‍മ്മാണത്തിന്റെ ഓരോഘട്ടവും തൊളിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്വത്തോടെയാണ് പൂര്‍ത്തിയാക്കുക. അമ്പതോളം തൊഴിലാളികളാണ് മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്.

Idukki
English summary
Nachivayal-kovilkkadavu road construction under mnreg scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X