ഇന്ത്യന്‍ മുസ്ലിം പണ്ഡിതന്മാര്‍ പാക് ഐഎസ്‌ഐയുടെ പിടിയില്‍!! വെളിപ്പെടുത്തല്‍ പുറത്ത്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലിയിലെ നിസാമുദ്ദീനില്‍ നിന്ന് കാണാതായ രണ്ട് മുസ്ലിം പണ്ഡിതന്മാര്‍ പാക് ഐഎസ്‌ഐയുടെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്രോതസ്സുകളെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിസാമുദ്ദീന്‍ ദര്‍ഗ്ഗയിലെ രണ്ട് മുസ്ലിം പണ്ഡിതന്മാര്‍ മാര്‍ച്ച് എട്ടിനാണ് പാകിസ്താനിലേയ്ക്ക് പോയത്.

പാകിസ്താന്‍ സന്ദര്‍ശിക്കാനെത്തിയ ഹസറത്ത് നിസാമുദ്ദീന്‍ ഓലിയ ദര്‍ഗ്ഗയിലെ ആഷിഫ് അലി നിസാമി(82), മരുമകന്‍ നിസാല്‍ അലി നിസാമി(66) എന്നിവര്‍ റാച്ചിയിലേയ്ക്ക് പോകാന്‍ ലാഹോര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു ഇരുവരെയും കാണാതായത്. ഇന്ത്യക്കാരെ കാണാതായതിന് പിന്നില്‍ പാക് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും സംശയം പ്രകടിപ്പിച്ചിരുന്നു. പാക് ഐഎസ്‌ഐയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച് ഇരുവരുടേയും ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

isi-pakistan

നിസാല്‍ അലിയെ ലാഹോര്‍ വിമാനത്താവളത്തില്‍ നിന്ന് കാണാതാവുകയായിരുന്നു. സാജിദ് നിസാമിയെ കറാച്ചിയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിച്ചെങ്കിലും ഇദ്ദേഹം കറാച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തുവന്നില്ല. കാണാതായ രണ്ട് പണ്ഡിതന്മാരെയും കണ്ടെത്തുന്നതിനായി ഇന്ത്യ ഔദ്യോഗികമായി പാകിസ്താനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പാകിസ്താന്‍ നല്‍കുന്ന വിവരം.

English summary
Two Muslim clerics from Delhi who went missing in Pakistan are "in (the) custody of Pakistan's intelligence agencies," reported PTI today, quoting unnamed official sources.
Please Wait while comments are loading...