22കാരന്‍ കോമയില്‍!!! ആക്രമിച്ചത് വംശീയവെറിയന്‍മാരോ ? പോലിസ് അന്വേഷണം തുടങ്ങി...

  • Written By:
Subscribe to Oneindia Malayalam

ബംഗളൂരു: വംശീയ വെറിയന്‍മാരുടെ അഴിഞ്ഞാട്ടം ലോകമെമ്പാടും ഓരോ ദിവസവും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വംശീയ ആക്രണമെന്നു സൂചന നല്‍കുന്ന അത്തരമൊരു നടുക്കുന്ന സംഭവം ഇന്ത്യയിലും നടന്നു.

ബംഗളൂരുവിലാണ് 22കാരനായ യുവാവ് വംശീയ ആക്രമണത്തിനു ഇരയായതായി സംശയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവാവ് കോമയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 ഇരയായത് അരുണാചല്‍ സ്വദേശി

അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 22കാരനായ ഖുന്‍ഡന്‍ ഖന്‍ഗാമാണ് ആക്രമിക്കപ്പെട്ടത്. ഇവിടെ ഒരു പബ്ബില്‍ ജോലി ചെയ്യുന്ന ഇയാള്‍ വീട്ടിലേക്കു മടങ്ങവെയാണ് ആക്രമിക്കപ്പെട്ടത്. ബംഗളൂരുവിലെ കോറമംഗലത്ത് റോ‍‍ഡരികില്‍ യുവാവിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കണ്ടെത്തിയത് റോഡരികില്‍

റൂമില്‍ ഒപ്പം താമസിക്കുന്ന സുഹൃത്താണ് ഖുന്‍ഡനെ റോഡരികില്‍ കണ്ടെത്തിയത്. സമയമായിട്ടും ഇയാള്‍ റൂമിയില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഖുന്‍ഡനെ അബോധാവസ്ഥയില്‍ കണ്ടത്.

വാഹന അപകടമെന്ന് തെറ്റിദ്ധരിച്ചു

വാഹനാപകടത്തിലാണ് യുവാവിന് ഗുരുതരമായി പരിക്കുപറ്റിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ മാരക ആയുധങ്ങള്‍ കൊണ്ട് ആക്രമിക്കപ്പെട്ടതായി തെളിയുകയായിരുന്നു.

മോഷണ ശ്രമമല്ലെന്നു പോലിസ്

മോഷണശ്രമത്തിനിടെ യുവാവ് ആക്രമിക്കപ്പെടാനുള്ള സാധ്യതയില്ലെന്നു പോലിസ് അറിയിച്ചു. പരിശോധിച്ചപ്പോള്‍ മൊബൈല്‍ ഫോണും പഴ്‌സുമെല്ലാം യുവാവിന്റെ പക്കല്‍ തന്നെയുണ്ടായിരുന്നെന്നും പോലിസ് പറഞ്ഞു.

വിദഗ്ധ അന്വേഷണം നടത്തും

സംഭവത്തെക്കുറിച്ച് വിദഗ്ധ അന്വേഷണം നടത്തുമെന്നു പോലിസ് അറിയിച്ചു. കര്‍ണാടകയിലെ അരുണാചല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് യുവാവ് വംശീയമായി ആക്രമിക്കപ്പെട്ടതായിരിക്കുമെന്ന് ആരോപിച്ചിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാനും അസോസിയേഷന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തലയ്ക്ക് ഗുരുതര പരിക്കേറ്റു

തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് യുവാവിനെ കോമയിലേക്കു തള്ളിയിട്ടതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

ബംഗളൂരു അപകടം പിടിച്ച നഗരമോ?

ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച നഗരമായി ബംഗളൂരു മാറുകയാണോ? പുതുവര്‍ഷത്തലേന്ന് ഇവിടെ യുവതികള്‍ ലൈംഗിക അതിക്രമത്തിന് ഇരയായത് വന്‍ വിവാദമായിരുന്നു. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ ആക്രമിക്കപ്പെടുന്നതും പതിവായിട്ടുണ്ട്.

English summary
Northeast student critically injured in suspected racial attack.Police shifted the victim, identified as Khuadun Khangham, to Nimhans and initially registered a vehicular accident case.
Please Wait while comments are loading...