കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ദിവസം തട്ടിക്കൊണ്ട് പോകുന്നത് 5 കുട്ടികളെ... പുറകില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ മാഫിയ സംഘങ്ങള്‍

  • By Neethu
Google Oneindia Malayalam News

ചെന്നൈ: ഒരു ദിവസത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും അഞ്ച് കുട്ടികളാണ് കാണാതാവുന്നത്. ഇതില്‍ നവജാതശിശുകളാണ് മോഷണത്തിന് കൂടുതലും ഇരകള്‍.

നവജാതശിശുക്കളുടെ മോഷണം വ്യാപകമാകുന്നതിനാൽ കുട്ടികള്‍ ആശുപത്രിയില്‍ നിന്നും മോഷ്ടിക്കപ്പെടാതിരിക്കാന്‍ കുട്ടികളുടെ വാച്ച് അലാമുകള്‍ വരെ ഖടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നത് 2016 ല്‍ മാത്രമായി 450 കുട്ടികളാണ് ഇത് വരെ കാണാതെ പോയിട്ടുള്ളത് എന്നാണ്. ഇതില്‍ 145 കുട്ടികളെ പോലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി.

04-rape-23

നാഷണല്‍ ട്രാഫികിങ് സിസ്റ്റത്തിന്റെ കീഴില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മാര്‍ച്ച് 22 വരെയുള്ള കണക്കില്‍ 21 കുട്ടികളാണ് സംസ്ഥാനത്ത് നിന്നും കാണാതായത്. കഴിഞ്ഞ മാസത്തില്‍ 171 കുട്ടികളും. ഇതില്‍ 55 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി.

15 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് സംഘങ്ങള്‍ കടത്തിക്കൊണ്ടു പോകുന്നത്. 2015 ല്‍ 2741 കുട്ടികളാണ് കാണാതെ പോയത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയാ സംഘങ്ങളാണ് സംഭവത്തിന് പിന്നില്‍ എന്ന് പോലീസ് പറയുന്നു. തട്ടിക്കൊണ്ടു പോകുന്ന കുട്ടികളെ വേശ്യാവൃത്തിക്കും, ഭിക്ഷാടനത്തിനുമാണ് ഉപയോഗിക്കുന്നത്. നവജാത ശിശുകളെ തട്ടിക്കൊണ്ടു പോയി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന നാടോടി സംഘങ്ങളും സംസ്ഥാനത്ത് കുറവല്ല. ഇത്തരം നാടോടി സംഘങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുണ്ട്.

English summary
at least five children go missing every day in Tamil Nadu on average. In 2016 so far, 450 children have gone missing across the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X