വാഹനമോടിച്ചില്ലെങ്കിലും ലൈസന്‍സ്!! ഡ്രൈവിങ്ങ് സീറ്റില്‍ ഇരിക്കുക പേലും വേണ്ട!!

Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിച്ചിട്ടുള്ളവരില്‍ 10 ല്‍ 6 പേരും ടെസ്റ്റിനായി. ഡ്രൈവിങ്ങ് സീറ്റില്‍ ഇരുന്നിട്ടു പോലുമില്ല. ഇന്ത്യയില്‍ 10 ല്‍ 6 പേരും ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കിയത് വാഹനമോടിക്കാതെയെന്ന് റിപ്പോര്‍ട്ട്. സേവ് ലൈഫ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് സര്‍വ്വേ നടത്തിയത്. ഇന്ത്യയിലെ 10 നഗരങ്ങളിലാണ് പഠനം നടത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ വാഹനപ്പെരുപ്പമുള്ള 10 മെട്രോ നഗരങ്ങളും ഉള്‍പ്പെടും.

ആഗ്രയില്‍ 12 ശതമാനം ആളുകള്‍ മാത്രമാണ് ശരിയായ വഴിയിലൂടെ ലൈസന്‍സ് നേടിയിട്ടുള്ളത്. 88 ശതമാനം ആളുകളും ഡ്രൈവിങ്ങ് ടെസ്റ്റ് കൂടാതെയാണ് ലൈസന്‍സ് നേടിയതെന്ന് സമ്മതിക്കുന്നു. ജയ്പൂരില്‍ 72 ശതമാനം ആളുകളും ഗുവാഹട്ടിയില്‍ 64 ശതമാനം ആളുകളും മുംബൈയിലെ പകുതിയോളം ആളുകളും വാഹനമോടിച്ചു കാണിക്കാതെയാണ് ലൈസന്‍സ് സ്വന്തമാക്കിയതെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

driving

മോട്ടാര്‍ വാഹന നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ഈ കണ്ടെത്തല്‍. നിയമം പ്രാബല്യത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈവിങ്ങ് ടെസ്റ്റ് കൂടുതല്‍ കര്‍ശനമാകുമെന്നാണ് കരുതപ്പെടുന്നത്. ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ നിലവിലുള്ളതിനേക്കാള്‍ വലിയ പിഴയും ലഭിക്കും.

English summary
6 out of 10 get driving licence without test in India,study reveals
Please Wait while comments are loading...