കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങിത്തുടങ്ങിയ ബോട്ടില്‍ നിന്നും 15 കുട്ടികളെ രക്ഷിച്ച് 60 കാരന്‍ ഹീറോയായി

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: അറുപത് വയസ് പ്രായമായ റാംജിത് യാദവ് തന്റെ ജീവന്‍ പണയംവെച്ച് അതിസാഹത്തിന് ഇറങ്ങിയില്ലായിരുന്നെങ്കില്‍ 15 കുട്ടികള്‍ ഗംഗയുടെ അടിത്തട്ടില്‍ മുങ്ങിമരിച്ചേനെ. തന്റെ കുഞ്ഞു തോണി ഉപയോഗിച്ചും സ്വന്തം ചുമലിലും കുട്ടികളെ കരക്കെത്തിച്ച് ശരിക്കും ഒരു വീരനായകനായിരിക്കുകയാണ്. മിര്‍സാപൂര്‍ സ്വദേശിയായ റാംജിത്ത്.

സംഭവം ഇങ്ങനെയാണ്. തന്റെ പതിവുള്ള പാല്‍വില്‍പനയ്ക്കായി ഗംഗാ നദിയിലൂടെ വള്ളത്തില്‍ യാത്ര ചെയ്യുകയായിരുന്നു റാംജിത്ത്. അപ്പോഴാണ് ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടികളുടെ കരച്ചില്‍ കേട്ടത്. കുട്ടികള്‍ സഞ്ചരിക്കുകയായിരുന്നു ചെറിയ ബോട്ട് മുങ്ങാന്‍ തുടങ്ങുന്നത് റാംജിത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. മറ്റൊന്നും ആലോചിക്കാതെ റാജിംത്ത് ഉടന്‍ തോണി ബോട്ടിനോട് അടുപ്പിച്ചു.

pakistan-boat

മുങ്ങിത്തുടങ്ങുന്ന ബോട്ടില്‍ നിന്നും പരമാവധി കുട്ടികളെ അദ്ദേഹം തന്റെ ചെറിയ തോണിയിലേക്ക് കയറ്റി. എല്ലാവര്‍ക്കും തോണിയില്‍ കയറാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയതോടെ അദ്ദേഹം വെള്ളിത്തേക്ക് ചാടി ഒരാളെ തോളിലേറ്റുകയും മറ്റുള്ളവരോട് പരസ്പരം അള്ളിപ്പിടിച്ചശേഷം തന്റെ ചുമലില്‍ പിടിച്ചുകിടക്കാനും നിര്‍ദേശിച്ചു.

ഇതിനുശേഷം അദ്ദേഹം കരയിലേക്കു സാഹസികമായി നീന്തുകയായിരുന്നു. അപ്പോഴേക്കും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായതോടെ കുട്ടികളെയെല്ലാം സുരക്ഷിതമായി കരയില്‍ എത്തിക്കുകയും ചെയ്തു. സംഭവം വാര്‍ത്തയായതോടെ റാംജിത്തിന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരിക്കയാണ്. എന്നാല്‍, 12ാം വയസുമുതല്‍ ഗംഗയുടെ ഇരുകരകളിലേക്കും നീന്തുന്ന തനിക്ക് ഇതൊരു വലിയ കാര്യമല്ലെന്ന മട്ടാണ് റാംജിത്തിന്.

English summary
60-yr-old UP man saving 15 kids from drowning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X