കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലിയൊടുങ്ങാതെ പാകിസ്താന്‍, ഷെല്ലാക്രമണത്തില്‍ പൊലിഞ്ഞത് എട്ടുവയസ്സുകാരന്റെ ജീവന്‍

പാക് ഷെല്ലാക്രമണത്തിന്റെ ഒടുവിലത്തെ ഇര എട്ടുവയസ്സുകാരന്‍

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യ പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പതിവാകുന്നു. തിങ്കളാഴ്ച പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് വയസ്സുകാരന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ കനാചാക് സെക്ടറിലായിരുന്നു പാക് ഷെല്ലാക്രമണം.

ജമ്മു കശ്മീരില്‍ 19 ഇന്ത്യന്‍ സൈനികരെ നഷ്ടമായ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനോടുള്ള നിലപാട് കടുപ്പിച്ച ഇന്ത്യ 10 ദിവസത്തിന് ശേഷം കനത്ത തിരിച്ചടി നല്‍കിയിരുന്നു. 38 ഭീകരരെയാണ് അപ്രതീക്ഷിത നീക്കത്തില്‍ ഇന്ത്യ വകവരുത്തിയത്.

വീരമൃത്യു വരിച്ചത് ജവാന്മാര്‍

വീരമൃത്യു വരിച്ചത് ജവാന്മാര്‍

ഞായറാഴ്ച ജമ്മു കശ്മീരിലെ ആര്‍എസ് പുരയില്‍ പാക് റേഞ്ചര്‍മാര്‍ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാര്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു. ഞായറാഴ്ചത്തെ ആക്രമണത്തില്‍ മറ്റൊരു ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യയ്ക്ക് നഷ്ടമേറുന്നു

ഇന്ത്യയ്ക്ക് നഷ്ടമേറുന്നു

ജമ്മു കശ്മീരിലെ ആര്‍എസ് പുര, പര്‍ഗ്ഗ് വാല്‍, കാണാച്ചാക് സെക്ടറുകളിലായി വെള്ളിയാഴ്ച പാക് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന ബിഎസ്എഫ് ജവാന്‍ ഗുര്‍ണാം സിംഗും ചികിത്സയ്ക്കിടെ മരിച്ചിരുന്നു.

ജമ്മു കശ്മീരിലെ ആര്‍എസ് പുര, പര്‍ഗ്ഗ് വാല്‍, കാണാച്ചാക് സെക്ടറുകളിലായി വെള്ളിയാഴ്ച പാക് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന ബിഎസ്എഫ് ജവാന്‍ ഗുര്‍ണാം സിംഗും ചികിത്സയ്ക്കിടെ മരിച്ചിരുന്നു.

വീരമൃത്യുവരിച്ചവര്‍ക്ക് വേണ്ടി

വീരമൃത്യുവരിച്ചവര്‍ക്ക് വേണ്ടി

ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാകിസ്താന്‍ നടത്തുന്ന ഷെല്ലാക്രമണങ്ങള്‍ക്ക് ഇന്ത്യ തിരിച്ചടി നല്‍കുമെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെകെ ശര്‍മ്മ വ്യക്തമാക്കിയതിന് പിന്നാലെ നിരവധി തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ജനവാസമുള്ള പ്രദേശത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തില്ലെന്നും വെടിവയ്പ്പുണ്ടാകുന്ന സ്ഥലങ്ങള്‍ ലക്ഷ്യംവച്ചായിരിക്കും ഇന്ത്യ തിരിച്ചടിയ്ക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാകിസ്താന്‍ പറയുന്നതോ

പാകിസ്താന്‍ പറയുന്നതോ

ഞായറാഴ്ച രാത്രി ഇന്ത്യന്‍ സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു വയസ്സുകാരന്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാകിസ്താന്‍ പറയുന്നു. അര്‍ദ്ധ രാത്രിയായിരുന്നു ഇന്ത്യ വെടിവയ്പ്പ് നടത്തിയത്.

 പാകിസ്താന് നഷ്ടമായത്

പാകിസ്താന് നഷ്ടമായത്

ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയുള്ള ആക്രമണം പാകിസ്താന്‍ പതിവാക്കിയതോടെ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ഏഴ് പാക് റേഞ്ചര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

 സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ പാകിസ്താന്‍ നടത്തിയ സര്‍ജിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയുള്ള വെടിവയ്പ്പും ഷെല്ലാക്രമണവും പാകിസ്താന്‍ വര്‍ധിപ്പിച്ചിരുന്നു.

English summary
8 Year old boy killed in Jammu Kashmir by Pak mortar shell attack.In recent days Pakistan continously make cease fire violation, and India also retaliate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X