കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചഭക്ഷണത്തിനും ആധാര്‍; കര്‍ശന നിര്‍ദേശവുമായി എച്ച്ആര്‍ഡി മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര മാനവ വിഭവശേഷ മന്ത്രാലയം. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 30ന് മുമ്പായി ആധാര്‍ രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ സമര്‍പ്പിയ്ക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ പാചകക്കാര്‍, സഹായികള്‍ എന്നിവര്‍ക്കും കേന്ദ്ര നിര്‍ദേശം ബാധകമാണ്. സബ്‌സിഡി പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിര്‍ദേശത്തിന്റെ ഭാഗമാണിത്.

ഉച്ചഭക്ഷണ പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കുന്ന കുട്ടികളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഉടന്‍ തന്നെ സമര്‍പ്പിയ്ക്കണമെന്ന് കാണിച്ച് രാജ്യത്തെ സ്‌കൂളുകള്‍ക്ക് മാനവ വിഭവ ശേഷി മന്ത്രാലയം ഉടന്‍ തന്നെ വിജ്ഞാപനം നല്‍കും. പാചക്കാര്‍, സഹായികള്‍ എന്നിവര്‍ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇവരുടെ വിവരങ്ങളും സ്‌കൂളുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

aadhar

രാജ്യത്ത് 11.50 ലക്ഷം കുട്ടികള്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പില്‍ സുതാര്യത കൊണ്ടുവരുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള എല്ലാ സബ്‌സിഡികളും ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച് നടപ്പിലാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.

English summary
Students will now be required to have an Aadhaar number for getting their midday meals across the country. The HRD ministry issued a notification in this regard on the last day of February.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X