കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കിയത് പ്രേതങ്ങള്‍ക്കോ.. ? ആധാര്‍ കാര്‍ഡില്‍ കുടുങ്ങി ബന്ധുക്കൾ

  • By Neethu
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ആധാര്‍ കാര്‍ഡ് പദ്ധതി പുറത്തുക്കൊണ്ടു വന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍ തുക ഇത്രനാള്‍ സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്നത് പ്രേതങ്ങള്‍ക്കായിരുന്നു എന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

നൂറു വയസ്സിന് മുകളിലുള്ളവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് സര്‍ക്കാരിനെ തെറ്റിധരിപ്പിച്ച് പെന്‍ഷന്‍ കൈപ്പറ്റുന്ന വില്ലന്മാര്‍ ബന്ധുക്കളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ആധാര്‍ കാര്‍ഡിന്റെ വരവോടെ 4000 പേരുടെ പെന്‍ഷന്റെ കാര്യത്തിലാണ് സംശയം വന്നിരിക്കുന്നത്.

aadhar-card-

കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തില്‍ ആധാര്‍ കാര്‍ഡുകള്‍ ബാങ്കുമായി ബന്ധിപ്പിക്കേണ്ട നിയമം വന്നത്തോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ജീവിച്ചിരിപ്പില്ലാത്ത വ്യക്തിയ്്ക്ക് ആധാര്‍ കാര്‍ഡും സജീവമായ ബാങ്ക് അക്കൗണ്ടും ഉണ്ടാകാന്‍ തട്ടിപ്പുക്കാര്‍ക്ക് സാധിക്കാതെ വന്നു. സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ടത്തോടെ നവംബര്‍ മാസം മുതല്‍ 4000 പേര്‍ക്ക് ജീവിച്ചിരിക്കുന്നു എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ പെന്‍ഷന്‍ നല്‍കുകയുള്ളൂ എന്ന രീതിയിലായി കാര്യങ്ങള്‍.

110 വയസ്സിന് മുകളിലുള്ളവര്‍ ജീവിച്ചിരിക്കുന്ന എന്ന് തെറ്റിധരിപ്പിച്ച് പെന്‍ഷന്‍ കൈപ്പറ്റുകയാണെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് താല്പര്യമെന്നും പ്രേതങ്ങള്‍ക്ക് ഭക്ഷിക്കാന്‍ പെന്‍ഷന്‍ നല്‍കില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവിലുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആധാര്‍കാര്‍ഡുകള്‍ ബന്ധിപ്പിക്കുക എന്ന നിയമം വന്നാല്‍ ഒട്ടുമിക്ക തട്ടിപ്പുകളും പുറത്ത് വരുമെന്നാണ് ഇവരുടെ പ്രതീക്ഷ.

English summary
They are over 100 years old and yet, 18 former employees of Kolkata Port Trust (KoPT) were drawing pension regularly until technology called their bluff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X