കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീഹാർ ജയിലിൽ ആപ് മന്ത്രിക്ക് നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്ന് അഭിഭാഷകൻ, തൂക്കം 28 കിലോ കുറഞ്ഞെന്ന് കോടതിയിൽ

Google Oneindia Malayalam News

ദില്ലി: ജയിലില്‍ നല്ല ഭക്ഷണമോ ചികിത്സയോ ലഭിക്കുന്നില്ലെന്ന പരാതിയുമായി തീഹാര്‍ ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടിയുടെ മന്ത്രിയായ സത്യേന്ദര്‍ ജെയ്ന്‍. തീഹാര്‍ ജയിലില്‍ സത്യേന്ദര്‍ ജെയ്‌നിന് വിഐപി പരിഗണന ലഭിക്കുന്നതായുളള ആരോപണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിക്ക് മുന്നില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.

കൃത്യമായി ഭക്ഷണവും മെഡിക്കല്‍ ചെക്കപ്പും അടക്കം ലഭിക്കാത്തത് കാരണം മന്ത്രിയുടെ തൂക്കം 28 കിലോയോളം കുറഞ്ഞു എന്നാണ് സത്യേന്ദര്‍ ജെയ്‌നിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്ര വിചാരണക്കോടതിക്ക് മുന്നില്‍ പരാതിപ്പെട്ടത്. തീഹാര്‍ ജയിലില്‍ വെച്ച് സത്യേന്ദര്‍ ജയിനിനെ മറ്റൊരു തടവ് പുളളി കാല്‍ തടവി കൊടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

'ലിബർട്ടി ബഷീർ ദിലീപ് പക്ഷത്തേക്ക് മാറി': അവിടെ നടന്നത് എന്ത്, ഞാന്‍ അനുഭവിച്ചത്: ബൈജു കൊട്ടാരക്കര'ലിബർട്ടി ബഷീർ ദിലീപ് പക്ഷത്തേക്ക് മാറി': അവിടെ നടന്നത് എന്ത്, ഞാന്‍ അനുഭവിച്ചത്: ബൈജു കൊട്ടാരക്കര

aap

പിന്നാലെ വിവാദം ബിജെപി ഏറ്റെടുത്തു. മന്ത്രിക്ക് ആം ആദ്മി സര്‍ക്കാര്‍ ജയിലില്‍ വിഐപി പരിഗണന നല്‍കുകയാണ് എന്നാണ് ബിജെപി ആരോപണം. അതേസമയം കോടതിയില്‍ സമര്‍പ്പിച്ച വീഡിയോ അന്വേഷണ ഏജന്‍സിയായ ഇഡി പുറത്തേക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ച് സത്യേന്ദര്‍ ജെയ്ന്‍ കോടതിയലക്ഷ്യ കേസ് നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജയിലില്‍ കാര്യമായ ഭക്ഷണം പോലും മന്ത്രിക്ക് ലഭിക്കുന്നില്ലെന്ന പരാതി അഭിഭാഷകന്‍ മുന്നോട്ട് വെച്ചത്.

Shaalin Zoya: ഗ്ലാമറസ് ലുക്കില്‍ കടലോളങ്ങളെ തഴുകി ഷാലിൻ; കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

സത്യേന്ദര്‍ ജെയ്ന്‍ പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്നത് ഇഡിയാണ്. കോടതി ഉത്തരവുണ്ടായിട്ടും അത് മറികടന്ന് ഇഡി ജയിലിലെ സിസിടിവി ദൃശ്യം മാധ്യമങ്ങള്‍ക്ക് നല്‍കി എന്നാണ് സത്യേന്ദര്‍ ജെയ്ന്‍ ആരോപിക്കുന്നത്. ഇത് മൂലം തനിക്ക് വലിയ മാനനഷ്ടമുണ്ടായി എന്നാണ് ഹര്‍ജിയിലെ ആരോപണം. ''അജ്മല്‍ കസബിന് വരെ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണയ്ക്കുളള അവസരം ലഭിച്ചു. താന്‍ അതിനേക്കാള്‍ മോശമായ ആളല്ലെന്ന് ഉറപ്പുണ്ട്. ആകെ ആവശ്യപ്പെടുന്നത് സ്വതന്ത്രവും നീതിപൂര്‍വ്വവുമായ വിചാരണയാണ്. അതുകൊണ്ട് സത്യേന്ദര്‍ ജെയ്‌നിന് എതിരായ മാധ്യമ റിപ്പോര്‍ട്ടിംഗുകള്‍ പരിശോധിക്കണമെന്നും അത് അന്വേഷണ ഏജന്‍സികളുടെ താല്‍പര്യപ്രകാരമാണ്'' എന്നും ഹര്‍ജിയില്‍ പറയുന്നു.

ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നതായുളള ഇഡിയുടെ ആരോപണം സത്യേന്ദര്‍ ജെയിന്‍ തളളി. ഒരു ജയില്‍ നിയമവും ലംഘിക്കപ്പെട്ടിട്ടില്ലെന്നും മറ്റൊരു വിചാരണ തടവുകാരന്‍ കാലോ കയ്യോ തടവിയത് കൊണ്ട് ഒരു ചട്ട ലംഘനവും ഇല്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. സത്യേന്ദര്‍ ജെയ്‌നിന്റെ ചികിത്സയുടെ ഭാഗമായുളള ഫിസിയോ തെറാപ്പിയാണ് ജയിലില്‍ നടന്നിരുന്നത് എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ന്യായീകരണം.

English summary
AAP minister in Tihar Jail Satyendar Jain not getting proper food and medical care, alleges advocate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X