• search

കുട്ടികള്‍ മാത്രമല്ല.... മുതിര്‍ന്നവരെ അപമാനിച്ചാലും വിവരമറിയും.... കടുത്ത ശിക്ഷ, ആറുമാസം അഴിയെണ്ണും

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: 12 വയസിന് താഴെയുള്ള കുട്ടികളെ പീഡനത്തിനിരയാക്കിയാല്‍ വധശിക്ഷ നല്‍കുന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത് വലിയ അഭിനന്ദനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നതാണ് ദൗര്‍ഭാഗ്യകരം. മലപ്പുറത്ത് തീയേറ്ററില്‍ എട്ട് വയസുകാരിക്ക് കടുത്ത പീഡനം നേരിട്ട സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. യുവതിക്കും കുഞ്ഞിനുമൊപ്പം എത്തിയയാള്‍ ഇരുവരെയും പീഡിപ്പിക്കുന്നത് തീയേറ്ററിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വ്യക്തമായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇയാളിപ്പോള്‍ അറസ്റ്റിലുമാണ്. കുട്ടികളുടെ പീഡനം പോലെ പ്രാമുഖ്യമേറിയ സംഭവമാണ് മുതിര്‍ന്നവരുടെയും പീഡനങ്ങള്‍.

  സ്വന്തം മാതാപിതാക്കളെ പോലും മക്കള്‍ ഉപദ്രവിക്കുന്ന കാലമാണിത്. പലരെയും വൃദ്ധസദനങ്ങളില്‍ കൊണ്ടുപോയി തള്ളുന്ന വാര്‍ത്തകളും നിരന്തരം പുറത്തുവരുന്നുണ്ട്. കുട്ടികള്‍ക്കെതിരെ അതിക്രമം പോലെ ഇതിനെയും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. മുതിര്‍ന്നവരെ അപമാനിക്കുന്നവര്‍ക്ക് ആറുമാസം വരെ അഴിയെണ്ണാനുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമം ശക്തമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

  സ്ഥിരം കേസുകള്‍

  സ്ഥിരം കേസുകള്‍

  പ്രായത്തിന് മൂത്തവരെ ബഹുമാനിക്കാതിരിക്കുന്ന അതല്ലെങ്കില്‍ അപമാനിക്കുക എന്നത് യുവത്വത്തിന് ഒരു ഹരമാണ്. എന്നാല്‍ അപമാനം ഏറ്റുവാങ്ങുന്ന ഒരാളുടെ അവസ്ഥ ഇതായിരിക്കില്ല. മാതാപിതാക്കളെ അപമാനിക്കുന്നവയോ ഇല്ലെങ്കില്‍ ഉപേക്ഷിക്കുന്നവയോ ആയ സംഭവങ്ങള്‍ ഏറിവരുന്നതായി സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി കേസുകളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് അവസാനിക്കിപ്പിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്ന് സര്‍ക്കാര്‍ പറയുന്നു.

  ആറുമാസം തടവ്

  ആറുമാസം തടവ്

  ഇത്തരം സംഭവങ്ങളെ നിയന്ത്രിക്കാന്‍ നിയമം ശക്തിപ്പെടുത്താനാണ് തീരുമാനം. ആറുമാസം തടവാണ് പുതിയ നിയമപ്രകാരം ലഭിക്കുക. മാതാപിതാക്കളെ അപമാനിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്താലാണ് ഇത്തരം കടുത്ത ശിക്ഷ ലഭിക്കുക. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. കുട്ടികളെ വളര്‍ത്തി വലുതാക്കുന്നത് മാതാപിതാക്കളാണ്. അപ്പോള്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യത കുട്ടികള്‍ക്കുണ്ട്. എന്നാല്‍ വേദനിപ്പിക്കുന്ന സംഭവങ്ങളാണ് തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.

  ചെലവിന് നല്‍കണം

  ചെലവിന് നല്‍കണം

  മാതാപിതാക്കള്‍ക്ക് ചെലവിന് നല്‍കാന്‍ മക്കള്‍ ബാധ്യസ്ഥരാണ്. ഓരോ മാസവും അവരുടെ സംരക്ഷണത്തിന് നിശ്ചിത മക്കള്‍ നല്‍കണം. ഇത് തെറ്റിച്ചാല്‍ പ്രത്യേക ട്രൈബ്യൂണലുകള്‍ക്ക് ഒരുമാസത്തെ തടവ് ഇവര്‍ക്ക് വിധിക്കാന്‍ അധികാരമുണ്ടെന്നും നിയമത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 2007ലെ മെയ്ന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമത്തെ കുറിച്ച് സാമൂഹിക നീതി മന്ത്രാലയം അഭിപ്രായം രൂപീകരിക്കുന്നുണ്ട്. അതേസമയം ഭൂരിഭാഗം പേരും ഈ നിയമത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

  സര്‍വേ റിപ്പോര്‍ട്ട്

  സര്‍വേ റിപ്പോര്‍ട്ട്

  ഹെല്‍പ്പ് എയ്ജ് ഇന്ത്യ സംഘടിപ്പിച്ച സര്‍വേയുടെ റിപ്പോര്‍ട്ടാണ് നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം. ഇന്ത്യയില്‍ 44 ശതമാനം മാതാപിതാക്കളും മക്കളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ മോശം അനുഭവം ഉണ്ടായവരാണെന്നാണ് റിപ്പോര്‍ട്ട്. പൊതുമധ്യത്തില്‍ മക്കള്‍ തങ്ങളെ അപമാനിക്കാറുണ്ടെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം മാതാപിതാക്കള്‍ക്കും തെറിവിളികള്‍ മുതല്‍ മര്‍ദനം വരെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നഗര-ഗ്രാമീണ മേഖലകളിലാണ് സര്‍വേ നടത്തിയത്. നഗരപ്രദേശത്ത് മക്കള്‍ ജോലിക്ക് പോകുമ്പോള്‍ മാതാപിതാക്കള്‍ വീടുകള്‍ വലിയ പ്രശ്‌നങ്ങളെയാണ് നേരിടുന്നതെന്ന് സര്‍വേ പറയുന്നു.

  സഹായിയെ വെക്കേണ്ടി വരും

  സഹായിയെ വെക്കേണ്ടി വരും

  പുതിയ നിയമം വന്നതോടെ രക്ഷിതാക്കള്‍ക്കായി മക്കള്‍ വീട്ടില്‍ സഹായിയെ നിര്‍ത്തേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്. അതായത് രക്ഷിതാക്കളുടെ കാര്യങ്ങള്‍ നോക്കാതെ അവരെ വീടുകളില്‍ ഉപേക്ഷിച്ച് പോയാല്‍ വരെ അഴിയെണ്ണുമെന്ന് ഉറപ്പാണ്. ഇത്തരം കേസുകള്‍ക്ക് മൂന്നുമാസമാണ് തടവ്. 60 വയസിന് മുകളിലുള്ളവരെ മുതിര്‍ന്ന പൗരന്‍മാരായി കണക്കാക്കണമെന്നാണ് പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നത്. അതായത് കുട്ടികള്‍ എന്ന പട്ടികയില്‍ മകന്‍, മകള്‍, മകന്റെ മകന്‍/മകള്‍, മരുമകന്‍/മരുമകള്‍ എന്നിവയും ഉള്‍പ്പെടും. ഇത്തരം കേസുകള്‍ ട്രിബ്യൂണലുകള്‍ കൈകാര്യം ചെയ്യണമെന്നും രക്ഷിതാക്കള്‍ക്ക് മാസ ചെലവിന് 10000 രൂപ നല്‍കാന്‍ നിര്‍ദേശിക്കണമെന്നും നിയമത്തില്‍ പറയുന്നു.

  ബിജെപിയുമായി സഖ്യമില്ല.... പിന്തുണ കോണ്‍ഗ്രസിന് തന്നെ!! ആരുടെയും ബി ടീമല്ല... കിംഗ് മേക്കര്‍ ദേവഗൗഡ!

  തീയേറ്ററിലെ ബാലികാ പീഡനം: പോലീസിന് തലവേദന, കേസില്‍ കുടുങ്ങുക കുടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍!

  English summary
  Abuse of elders may attract 6 months jail

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more