അതിരുവിട്ട ആരാധകരെ വിജയ് കൈവിട്ടു!! എന്റെ ചിത്രങ്ങളെ ആർക്കും വിമർശിക്കാം!!താക്കീത്!

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ് താരം വിജയ് നായകനായ ചിത്രം മോശമാണെന്ന് പറഞ്ഞതിന് മാധ്യമ പ്രവർത്തകയെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ആരാധകർക്ക് വിജയിയുടെ താക്കീത്. സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന ആളാണ് താനെന്നും തന്റെ ചിത്രങ്ങളെ ആർക്കും വിമർശിക്കാമെന്നും വിജയ് പറഞ്ഞു. വാർത്ത കുറിപ്പിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ആരും നടത്താൻ പാടില്ലെന്നും വിജയ് വ്യക്തമാക്കി.

വിജയ് നായകനായ സുര എന്ന ചിത്രം മോശമാണെന്ന് അഭിപ്രായപ്പെട്ടതിനാണ് ന്യൂസ് പോർട്ടലായ ന്യൂസ് മിനിട്ടിന്റെ എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രന് വിജയ് ആരാധകരിൽ നിന്ന് സൂഹമാധ്യമങ്ങളിൽ നിന്നടക്കം അപമാനം നേരിടേണ്ടി വന്നത്. സംഭവത്തിൽ മാധ്യമ പ്രവർത്തക ചെന്നൈ പോലീസിൽ പരാതി നൽകിയിരുന്നു.

 വിജയ് യുടെ പ്രതികരണം

വിജയ് യുടെ പ്രതികരണം

സിനിമ മോശമാണെന്ന് പറഞ്ഞതിന് മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച സംഭവത്തിൽ ആദ്യമായിട്ടാണ് വിജയ് പ്രതികരിക്കുന്നത്. വാർത്ത കുറിപ്പിലൂടെയാണ് താരം തനിക്ക് പറയാനുള്ളത് അറിയിച്ചിരിക്കുന്നത്.

ആരാധകർക്ക് താക്കീത്

ആരാധകർക്ക് താക്കീത്

സംഭവത്തിൽ ആരാധകരെ വിജയ് താക്കീത് ചെയ്തു. തന്റെ ചിത്രങ്ങളെ വിമർശിക്കാൻ ആർക്കും അധികാരമുണ്ടെന്ന് വിജയ് വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു.

സ്ത്രീകളോട് ബഹുമാനം

സ്ത്രീകളോട് ബഹുമാനം

സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന ആളാണ് താനെന്ന് വിജയ് പറയുന്നു. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ അഭിപ്രായ പ്രകടനങ്ങൾ ആരും നടത്താൻ പാടില്ലെന്നും അദ്ദേഹം.

 ഭീഷണിയും അസഭ്യ വർഷവും

ഭീഷണിയും അസഭ്യ വർഷവും

വിജയ് ചിത്രം മോശമെന്ന് ട്വീറ്റ് ചെയ്തതിനാണ് മാധ്യമപ്രവർത്തകയ്ക്ക് വിജയ് ആരാധകരിൽ നിന്ന് ആക്ഷേപവും ഭീഷണിയും നേരിടേണ്ടി വന്നത്. ഇല്ലാതാക്കുമെന്ന് വരെ ഭീഷണി ഉണ്ടായിരുന്നു.

ഷാരൂഖ് അനുഷ്ക ചിത്രത്തെ കുറിച്ച്

ഷാരൂഖ് അനുഷ്ക ചിത്രത്തെ കുറിച്ച്

ന്യൂസ് പോർട്ടലായ ന്യൂസ് മിനിട്ടിന്റെ എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രനാണ് വിജയ് ആരാധകരിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നത്. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഇംതിയാസ് അലി സംവിധാനം ചെയ്ത ഷാരൂഖ് അനുഷ്ക ചിത്രം ജബ് ഹാരി മെറ്റ് സജൽ എന്ന ചിത്ര കണ്ടതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ധന്യ വിജയിയുടെ ചിത്രത്തെയും ധന്യ പരിഹസിച്ചത്.

ധന്യയുടെ ട്വീറ്റ്

ധന്യയുടെ ട്വീറ്റ്

താൻ നേരത്തെ വിജയ് യുടെ സുര എന്ന ചിത്രം കണ്ടിരുന്നുവെന്നും ഇന്റർവെൽ ആയപ്പോൾ ഇറങ്ങിപ്പോയെന്നും ധന്യ ട്വീറ്റിൽ വ്യക്തമാക്കുന്നു. ആ റെക്കോർഡ് ജബ് ഹാരി മെറ്റ് സജൽ എന്ന ചിത്രം മറികടന്നുവെന്നും ഇന്റർവെൽ പോലും വരെ കണ്ടിരിക്കാൻ കഴിഞ്ഞില്ലെന്നും ധന്യ പറഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണമായത്.

ഹാഷ് ടാഗ് പ്രചരണം

ഹാഷ് ടാഗ് പ്രചരണം

ഭീഷണിക്കും അശ്ലീല വർഷത്തിനും പുറമെ പബ്ലിസിറ്റി ബീപ് ധന്യ അശ്ലീല ഹാഷ് ടാഗും ആരംഭിച്ചിരുന്നു. 75000ത്തോളം ട്വീറ്റുകലാണ് ധന്യക്കെതിരെ പ്രചരിച്ചത്. ധന്യക്കെതിരെ സോഷ്യൽ മീഡിയയില്‍ ട്രോളും ആരംഭിച്ചിരുന്നു. ധന്യയുടെ പരാതിയെ തുടർന്ന് ട്വിറ്റർ ഈ ഹാഷ്ടാഗ് പിൻവലിച്ചിരുന്നു.

English summary
actor vijay warns fans for threatening journalist.
Please Wait while comments are loading...