കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കങ്കണയുടെ കാറിനെ വളഞ്ഞ് ആള്‍ക്കൂട്ടം, നടിയെ പഞ്ചാബില്‍ കാലുകുത്താന്‍ അനുവദിക്കാതെ കര്‍ഷകര്‍

Google Oneindia Malayalam News

ദില്ലി: നടി കങ്കണ റനാവത്തും കര്‍ഷകരും തമ്മിലുള്ള പോര് തുടരുന്നു. പഞ്ചാബില്‍ സന്ദര്‍ശനത്തിനായി എത്തിയ നടിയെ കര്‍ഷകര്‍ വളഞ്ഞു. അവരുടെ കാറിന് ചുറ്റും നിന്നായിരുന്നു കര്‍ഷകര്‍ യാത്ര തടസ്സപ്പെടുത്തിയത്. നേരത്തെ നടി പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്നായിരുന്നു വിളിച്ചത്. അതിനെ തുടര്‍ന്ന് നടിക്കെതിരെ വന്‍ പ്രതിഷേധം തന്നെ പഞ്ചാബില്‍ നടക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ കങ്കണ ഭയന്നിട്ടുണ്ടെന്ന് വ്യക്തമാണ്. അവിടെയുള്ള നാട്ടുകാരുമായി അവര്‍ സംസാരിക്കുന്നത് കാണാനുണ്ടായിരുന്നു. സ്ത്രീകളോട് അടക്കം കങ്കണ ക്ഷമാപണം നടത്തിയെന്നാണ് സൂചന. സോഷ്യല്‍ മീഡിയയില്‍ കര്‍ഷക സമരത്തിനെതിരെ നിരന്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടി നടത്താറുണ്ടായിരുന്നു.

തൃണമൂലില്‍ വിള്ളല്‍, അഭിഷേകിനെയും പ്രശാന്തിനെയും വെട്ടി മമത, പുതിയ അധികാര കേന്ദ്രം,കോണ്‍ഗ്രസിന് ചിരിതൃണമൂലില്‍ വിള്ളല്‍, അഭിഷേകിനെയും പ്രശാന്തിനെയും വെട്ടി മമത, പുതിയ അധികാര കേന്ദ്രം,കോണ്‍ഗ്രസിന് ചിരി

1

പഞ്ചാബില്‍ കടന്ന ഉടനെ തന്റെ വാഹനം തടയുന്നത് അടക്കമുള്ള വീഡിയോ ക്ലിപ്പുകള്‍ നടി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കങ്കണ കാണുന്നതിന് പിന്നാലെ മൂര്‍ദാബാദ് എന്ന് ഉറക്കെ വിളിക്കുന്നുണ്ട് കര്‍ഷര്‍. പഞ്ചാബില്‍ എത്തിയ ഉടനെ തന്റെ കാര്‍ ഒരു ആള്‍ക്കൂട്ടം വന്ന് ആക്രമിച്ചു. അവര്‍ കര്‍ഷകരാണെന്ന് പറയുന്നുവെന്നായിരുന്നു നടിയുടെ പോസ്റ്റ്. കര്‍ഷകരെന്ന് പറഞ്ഞ് വരുന്നവര്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അവര്‍ എന്നെ ചീത്തപറയുന്നു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇത് ആള്‍കൂട്ട മര്‍ദനമാണ്. എനിക്കൊപ്പം സുരക്ഷാ സൈന്യം ഇല്ലായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു. ഇവിടെ എന്റെ അവസ്ഥ വിശ്വസിക്കാനാവാത്തതാണ്. ഞാനൊരു രാഷ്ട്രീയക്കാരനാണോ? ഇത് എന്ത് പെരുമാറ്റണമാണെന്നും കങ്ക ചോദിച്ചു.?

അതേസമയം നടി തന്നെ പുറത്തുവിട്ട ഒരു വീഡിയോയില്‍ പ്രതിഷേധക്കാരുമായി സമാധാനത്തില്‍ സംസാരിക്കുന്ന ഒരു വീഡിയോയുമുണ്ട്. ഇവര്‍ മാപ്പുപറഞ്ഞുവെന്ന് തോന്നിക്കുന്നതാണിത്. സ്‌നേഹം എല്ലാത്തിനെയും കീഴടക്കും. പ്രശ്‌നം ഉണ്ടാക്കിയവരോട് സംസാരിക്കരുതെന്ന് എല്ലാവരും എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും അവരുമായി ഞാന്‍ സംസാരിച്ചുവെന്നും കങ്കണ പറഞ്ഞു. വീഡിയോയില്‍ കാര്യങ്ങള്‍ സംസാരിക്കും മുമ്പ് ചിന്തിക്കാന്‍ നടിയോട് പ്രായമുള്ള ഒരു സ്ത്രീ പറയുന്നുണ്ട്. ഞട്ടിക്കുന്ന സാമൂഹ്യവിരുദ്ധരുടെ സ്വഭാവമാണ് താന്‍ പഞ്ചാബില്‍ കണ്ടതെന്നും കങ്കണ ഇന്‍സ്റ്റഗ്രാണില്‍ കുറിച്ചു.

നേരത്തെ കാര്‍ഷിക നിയമം പിന്‍വലിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ക്കെതിരെ വ്യാപമായി കങ്കണ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. കര്‍ഷകരല്ല ഇവര്‍ ഖലിസ്ഥാനികളാണെന്ന് കങ്കണ നേരത്തെ ആരോപിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചിത്രം പോസ്റ്റ് ചെയ്യുകയും, സിഖുകാര്‍ക്കെതിരായ കലാപത്തെ അവര്‍ ന്യായീകരിക്കുകയും ചെയ്തിരുന്നു. ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെയും കങ്കണ പുകഴ്ത്തിയിരുന്നു. നടിക്കെതിരെ പല സ്റ്റേഷനുകളിലായി സിഖ് സംഘടനകള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിഖ് വികാരത്തിന് എതിരായി പ്രവര്‍ത്തിച്ചുവെന്നാണ് പരാതി. ഇന്ദിര ഈ ഖലിസ്ഥാന്‍വാദികളെ തകര്‍ത്തു എന്നായിരുന്നു പരാമര്‍ശം.

യാതൊരു തെളിവും ഇല്ലാതെ കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് വിളിച്ചതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പഞ്ചാബിലാകെ വലിയ പ്രതിഷേധവും ഉയര്‍ന്ന് വന്നു. അതേസമയം പ്രസ്താവനയുടെ പേരില്‍ തന്നെ കൊല്ലുമെന്ന് ഭീണിപ്പെടുത്തിയവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കങ്കണ പറഞ്ഞു. പഞ്ചാബിലെ അമൃത്സറിലുള്ള സുവര്‍ണ ക്ഷേത്രത്തില്‍ വെച്ചുള്ള ചിത്രവും നടി പുറത്തുവിട്ടിട്ടുണ്ട്. തന്നെ ആക്രമിച്ച വിഷയത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിക്കണമെന്ന് സോണിയാ ഗാന്ധിയോട് കങ്കണ പറയുന്നു. ദേശദ്രോഹികളോടും ചതിയന്മാരോടും നമ്മള്‍ ക്ഷമിക്കാന്‍ പാടില്ല. അവര്‍ പണത്തിന് വേണ്ടി രാജ്യത്തെ താറടിക്കാന്‍ മടിക്കില്ല. ദേശവിരുദ്ധ ശക്തികളെ സഹായിക്കാന്‍ അവര്‍ എപ്പോഴും സന്നദ്ധമായിരിക്കും. അതുകൊണ്ടാണ് തനിക്കെതിരെയുള്ള സംഭവം അടക്കം നടക്കുന്നതെന്നും കങ്കണ ആരോപിച്ചു.

പഞ്ചാബിലെ കിര്‍താപൂര്‍ സാഹിബില്‍ വെച്ചാണ് കങ്കണയുടെ വാഹനം കര്‍ഷകര്‍ തടഞ്ഞത്. അതേസമയം വനിതാ പ്രക്ഷോഭകരുമായി കങ്കണ സംസാരിച്ചതോടെ എല്ലാം ഒത്തുതീര്‍പ്പായെന്നാണ് റിപ്പോര്‍ട്ട്. സിഖ് സമുദായത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തിയതിന് നടിക്കെതിരെ ഇനിയും പ്രതിഷേധം ഉണ്ടാവുമെന്ന് ഉറപ്പാണ്. അതേസമയം കങ്കണയ്‌ക്കെതിരായ ആക്രമണത്തിലോ പ്രതിഷേധത്തിലോ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. എനിക്ക് അതിനെ കുറിച്ച് യാതൊരു അറിവുമില്ല. എന്താണ് നടന്നതെന്ന് അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വലിയ സുരക്ഷയൊരുക്കിയാണ് കങ്കണ പ്രക്ഷോഭകരുടെ ഇടയില്‍ നിന്ന് കങ്കണയെ മാറ്റിയത്. തന്നെ ഭട്ടിന്‍ഡയില്‍ നിന്നുള്ള ഒരാളാണ് ഭീഷണിപ്പെടുത്തിയതെന്നും കങ്കണ പരാതിയില്‍ പറഞ്ഞിരുന്നു.

16 മത്സരാര്‍ത്ഥികളെ മറികടന്ന് മിസ് ട്രാന്‍സ് ലോകസുന്ദരിപ്പട്ടം മലയാളിക്ക്, വിജയിയാക്കിയത് ഈ ചോദ്യം16 മത്സരാര്‍ത്ഥികളെ മറികടന്ന് മിസ് ട്രാന്‍സ് ലോകസുന്ദരിപ്പട്ടം മലയാളിക്ക്, വിജയിയാക്കിയത് ഈ ചോദ്യം

English summary
actress kangana ranaut gheraoed by punjab farmers, she says they tried to kill me
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X