കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടാളത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ പുനപരിശോധിക്കും; സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി; പട്ടാളത്തിന് പ്രത്യേക അവകാശം നൽകുന്ന ആർമ്ഡ് ഫോഴ്സസ് സ്പെഷ്യൽ പവർ ആക്ട് (അഫ്സപ) പിൻവലിക്കുന്നത് പരിശോധിക്കാൻ സമിതിയെ രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി നെയ്ഫിയു റിയോ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

അതീവ ഗൗരവത്തോടെ വിഷയം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാ വിഭാഗങ്ങളോടും അഭ്യർത്ഥിക്കുകയാണെന്നും റിയോ ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ചയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പങ്കെടുത്തിരുന്നു.കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും സംസ്ഥാന പോലീസും ഉൾപ്പെടുന്നതായിരിക്കും സമിതി.സമിതി 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും, അഫ്‌സ്പ പിൻവലിക്കുന്നത് അതിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും.

naga-1577811197.jp

ഈ മാസം ആദ്യം മോൺ ജില്ലയിൽ സൈന്യം നടത്തിയ ആക്രമണത്തിലും പ്രത്യാക്രമണത്തിലും തുടർന്നുണ്ടായ പ്രതിഷേധത്തിലും 14 പൗരൻമാർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ സംസ്ഥാന തലസ്ഥാനമായ കൊഹിമയിൽ ഉൾപ്പെടെ സംസ്ഥാനത്തുടനീളം പ്രതിഷേധ മാർച്ചുകൾ നടന്നു. ഇതിന് പിന്നാലെ സൈന്യത്തിന് വിപുലമായ അധികാരങ്ങൾ നൽകുന്ന നിയമം പിൻവലിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് നടപടി.

വെടിവെപ്പ് സംഭവത്തില്‍ ഉത്തരവാദികളായ സൈനിക യൂണിറ്റിനും സൈനികര്‍ക്കുമെതിരെ അച്ചടക്ക നടപടികൾ ആരംഭിക്കുമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞവർ അന്വേഷണം നേരിടും അവരെ സസ്പെന്റ് ചെയ്യുമെന്നും പ്ര്സാതവനയിൽ പറഞ്ഞു.മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സംസ്ഥാനത്ത് നിന്ന് അഫ്‌സ്‌പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് അസംബ്ലി കഴിഞ്ഞയാഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.നാഗാലാൻഡും നാഗാ ജനതയും എന്നും അഫ്‌സ്പയെ എതിർത്തിട്ടുണ്ട്. അത് പിൻവലിക്കണം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞു. വെടിവെയ്പ്പിന് പിന്നാലെ ഡ്രക്കോണിയൻ നിയമം എന്നായിരുന്നു മുഖ്യമന്ത്രി അഫ്സപയ്ക്കെതിരെ ആഞ്ഞടിച്ചത്.

Recommended Video

cmsvideo
ലോക ജനതക്ക് ഭീഷണിയായി ഒരു കോവിഡ് വകഭേദം കൂടി,ഡെൽമൈക്രോൺ ഭീതി

അഫ്‌സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാനം നാഗാലാൻഡ് മാത്രമല്ല. വെടിവെയ്പ് സംഭവത്ിന് ശേഷം എൻ ഡി എ സഖ്യകക്ഷിയായ മേഖാലയയിലെ എൻ പി പി മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയും അഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അഫ്സ്പ കൂടുതൽ അശാന്തിക്ക് കാരണമാകുമെന്നായിരുന്നു സാംഗ്മ പറഞ്ഞത്.1958-ൽ ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കിയതാണ് സായുധസേനാ പ്രത്യേകാധികാര നിയമം അഥവാ അഫ്‌സ്​പ.

English summary
AFSPA will be withdrew; Center will form a committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X