തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ തകര്‍ന്നടിയുന്നു!! പാര്‍ട്ടി വീണ്ടും പിളര്‍ന്നു!! തിരഞ്ഞെടുപ്പ് ഉടന്‍ ?

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ തകര്‍ന്നടിയുന്നു. നേരത്തേ തന്നെ രണ്ടായി പിളര്‍ന്ന പാര്‍ട്ടി വീണ്ടും പിളര്‍ന്നിരിക്കുകയാണ്. മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പാര്‍ട്ടി ലയനം നടന്നേക്കുമെന്ന് അണികള്‍ പ്രതീക്ഷിച്ചിരിക്കെയാണ് അണ്ണാ ഡിഎംകെ മൂന്നായി മാറിയെന്ന് പാര്‍ട്ടിയംഗം തന്നെ വ്യക്തമാക്കിയത്.

യോഗി ആദിത്യനാഥ് അയോഗ്യന്? ശമ്പളം പറ്റുന്നത് കേന്ദ്രത്തില് നിന്ന്, കോടതി ഇടപെട്ടു, കുടുങ്ങും!!

മോശം പെരുമാറ്റത്തിന് പുറത്താക്കി..!! പ്രശസ്ത ഫാഷന് ഡിസൈനറോട് മുന് ഡ്രൈവര് ചെയ്ത പ്രതികാരം..!!

അപകട ശേഷം അച്ഛനെ സുഹൃത്തുക്കള് തിരിഞ്ഞു നോക്കിയില്ല, കാരണം ആ സ്വഭാവമെന്ന് ജഗതിയുടെ മകൾ

നേരത്തേ രണ്ട്

നേരത്തേ രണ്ട്

മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വിഭാഗവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികല വിഭാഗവുമെന്ന രീതിയിലാണ് നേരത്തേ അണ്ണാ ‍‍ഡിഎംകെ രണ്ടായി പിളര്‍ന്നത്. ജയലളിതയുടെ മരണശേഷമാണ് പനീര്‍ശെല്‍വവും ശശികലയും ബദ്ധശത്രുക്കളായി മാറിയത്.

മൂന്നാമത്തെ വിഭാഗം

മൂന്നാമത്തെ വിഭാഗം

നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കു കീഴിലാണ് പാര്‍ട്ടി വീണ്ടും പിളര്‍ന്നത്. അണ്ണാ ഡിഎംകെയുടെ മുന്‍ പാര്‍ലമെന്റംഗമായ കെ സി പളനിസ്വാമിയാണ് പാര്‍ട്ടി വീണ്ടും പിളര്‍ന്നുവെന്നു ചൂണ്ടിക്കാട്ടിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല ഇപ്പോള്‍ ജയിലിലാണ്. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ടിടിവി ദിനകരനും തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ അഴിക്കുള്ളിലാണ്. ഇതോടെയാണ് പളനിസ്വാമി പാര്‍ട്ടിയില്‍ പിടിമുറുക്കിയത്.

തകര്‍ച്ചയ്ക്കു കാരണം

തകര്‍ച്ചയ്ക്കു കാരണം

പാര്‍ട്ടി ഇത്രയും ദയനീയമായി തകരാന്‍ കാരണം ചില പുതിയ അംഗങ്ങളുടെ കടന്നുവരവും ചില അംഗങ്ങള്‍ നീചമായ ഭാഷയില്‍ സംസാരിച്ചതുമാണെന്ന് കെസി പളനിസ്വാമി പറയുന്നു. ശശികല പക്ഷത്തുള്ള നഞ്ജില്‍ സമ്പത്ത് ഒരു അഭിമുഖത്തില്‍ അടുത്തിടെ പറഞ്ഞതിനെ പരാമര്‍ശിച്ചാണ് പളനിസ്വാമി ഇക്കാര്യം വ്യക്തമാക്കിയത്.

 സമ്പത്ത് പറഞ്ഞത്

സമ്പത്ത് പറഞ്ഞത്

പനീര്‍ശെല്‍വത്തെ രണ്ടു വട്ടം തമിഴ്‌നാട് മുഖ്യമന്ത്രിയാക്കിയത് ജയലളിതയ്ക്കു പറ്റിയ വലിയ തെറ്റാണെന്നാണ് ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സമ്പത്ത് പറഞ്ഞത്. ആ സമയത്ത് പനീര്‍ശെല്‍വത്തിന് പാര്‍ട്ടിയില്‍ മറ്റൊരു എതിരാളി ഉണ്ടായിരുന്നില്ലെന്നും സമ്പത്ത് ചൂണ്ടിക്കാട്ടിയിരുന്നു.

തര്‍ക്കത്തിന്റെ തുടക്കം

തര്‍ക്കത്തിന്റെ തുടക്കം

ജയലളിതയുടെ മരണത്തിനു ശേഷം തോഴിയായ ശശികലയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാക്കിയതോടെയാണ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. സെക്രട്ടറിയായ ശേഷം ശശികല പനീര്‍ശെല്‍വത്തോട് മുഖ്യമന്ത്രി സ്ഥാനത്തു നിന്നു രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് ഇരുവരും തമ്മില്‍ ഗ്രൂപ്പ് തിരിഞ്ഞ് പോര് തുടങ്ങിയത്.

പാര്‍ട്ടി ചിഹ്നം

പാര്‍ട്ടി ചിഹ്നം

ആര്‍ കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നമായ രണ്ടിലയ്ക്കു വേണ്ടിയും പനീര്‍ശെല്‍വവും ശശികലയും കൊമ്പുകോര്‍ത്തു. ഒടുവില്‍ രണ്ടില മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടു പുതിയ പേരുകളും ചിഹ്നങ്ങളും ഇരു വിഭാഗങ്ങള്‍ക്കും അനുവദിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് മാറ്റി

തിരഞ്ഞെടുപ്പ് മാറ്റി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികല പക്ഷം വ്യാപകമായി പണമൊഴുക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഏപ്രിലില്‍ നടക്കാനിരുന്ന ആര്‍കെ നഗര്‍ ഉപ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു.

ലയനം എങ്ങുമെത്തിയില്ല

ലയനം എങ്ങുമെത്തിയില്ല

ഇതിനിടെ ശശികല പക്ഷവും പനീര്‍ശെല്‍വം പക്ഷവും ഉടന്‍ ലയിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ടിടിവി ദിനകരനെ പുറത്താക്കി മുഖ്യമന്ത്രി പളനിസ്വാമിയും സംഘവും ഏവരെയും ഞെട്ടിച്ചു. തുടര്‍ന്ന് പനീര്‍ശെല്‍വം പക്ഷവുമായി പളനിസ്വാമി വിഭാഗം ലയന ചര്‍ച്ചകള്‍ നടത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

English summary
AIADMK party has now split into three factions, led respectively by O. Panneerselvam, Chief Minister K Palaniswami and AIADMK General Secretary VK Sasikala and her nephew TTV Dinakaran, said a party member.
Please Wait while comments are loading...