കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യര്‍ മാത്രമല്ല, ഇവിടെ ഇതാ വേറെയും നിരുപമമാര്‍

  • By Aswathi
Google Oneindia Malayalam News

കൊല്‍ക്കത്ത: തന്റെ സ്വപ്‌നങ്ങള്‍ക്ക് പ്രായം തടസ്സമല്ലെന്ന് നിരുപമ എന്ന കഥാത്രത്തിലൂടെ സിനിമയിലും ജീവിതത്തിലും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ചലച്ചിത്ര താരം മഞ്ജു വാര്യര്‍. ഹൗ ഓള്‍ഡ് ആര്‍ യു വിലെ നിരുപമ രാജീവ് എന്ന 36 കാരിയെ സ്‌ക്രീനില്‍ മാത്രമല്ല നമുക്കിടയിലുമുണ്ടെന്ന് കൊല്‍ക്കത്തയിലെ ഒരു സംഭവം തെളിയിക്കുന്നു.

36 കഴിഞ്ഞതിന്റെ ആശങ്കകളും വിഹ്വലതകളും കുടുംബത്തിലെയും ഓഫീസിലെയും മടുപ്പിനുമിടയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പെടാപ്പാടുപെടുന്ന ഒരു വീട്ടമ്മയാണ് നിരുപമ രാജീവ്. കൊല്‍ക്കത്തിയിലെ ഏതാണ്ട് നൂറ് റേഡിയോ ജോക്കികളുടെയും അവസ്ഥ ഇങ്ങനെയൊക്കെയാണ്. പ്രായം കൂടിപ്പോയതിന്റെ പേരിലാണ് ഇവരെ പിരിച്ചുവിട്ടത്.

rj

35 വസ്സുകഴിഞ്ഞ റേഡിയോ ജിക്കികളെയാണ് ഒരു കാരണവുമില്ലാതെ പുറത്താക്കിയത്. ഇവരില്‍ 85 ശതമാനവും സ്ത്രീകളാണ്. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം എന്ന ഉപദേശവും നല്‍കിയാണത്രെ പുറത്താക്കിയിരിക്കുന്നത്.

ഇവരുടെ ശബ്ദം കൊള്ളാമെങ്കിലും ശബ്ദക്രമീകരണം ശരിയല്ലെന്ന് പറഞ്ഞാണ് പിരിച്ചു വിട്ടിരിക്കുന്നത്. 2013 ഡിസംബര്‍ മുതല്‍ ജോലി ചെയ്യുന്നവരാണ് ഇവരില്‍ പലരും. രണ്ട് എഫ് എം ചാനലുമായി ബന്ധപ്പെട്ട് റേഡിയോ ജോക്കികളുടെ പ്രായം സംബന്ധിച്ച പ്രത്യേക വിജ്ഞാപനമാണ് തിരിച്ചടിയായത്

എഫ് എം സ്‌റ്റേഷനുകളുടെ തുടക്കം മുതല്‍ ജോലിചെയ്യുന്ന ഇവരില്‍ പലരും ശബ്ദാവതരണത്തിന് പുറമേ സൗണ്ട് ഡിസൈനിംഗ്, സ്‌ക്രിപ്റ്റ്, പ്രഡക്ഷന്‍ എന്നിവയെല്ലാം ചെയ്തിരുന്നു. അതേസമയം ശബ്ദത്തിന് മാത്രം പ്രാധാന്യം വരുന്ന റേഡിയോയില്‍ പ്രായ പരിധി മാനദണ്ഡമാക്കി നടപ്പാക്കിയിരിക്കുന്ന നടപടി വിവാദമായി മാറിയിരിക്കുകയാണ്.

English summary
You won't hear some of your favourite voices on FM Rainbow and FM Gold any more. That's because All India Radio (AIR) has terminated the services of around 100 casual RJs above the age of 35 years at its Kolkata station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X