• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇടത് തീവ്രവാദികൾക്ക് അമിത് ഷായുടെ താക്കീത്; വികസനം തടയുന്നു, ഉന്മൂലനം ചെയ്യണമെന്ന് അമിത് ഷാ!

ദില്ലി: മുസ്ലീം മത വിഭാഗങ്ങൾക്കിടയിൽ നിന്നിരുന്ന സമ്പദായമായിരുന്നു മുത്തലാഖ്. 1937 ൽ ശരിയത്ത് നിയമങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ് ഇന്ന് നിലവിലുള്ള മുസ്ലീം വ്യക്തിനിയമങ്ങൾ. ഇതിലെ വിവാഹബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ‌ 1937 നു ശേഷം യാതൊരു പരിഷ്‌കരണവുമില്ലാതെ നിൽക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ്. തലാഖ് ചൊല്ലി വിവാഹ മോചിതയാകുന്ന സ്ത്രീകൾക്ക് ചിലവിനു കൊടുക്കാൻ ശരിയത്ത് നിയമം പറയുന്നില്ല. അവർക്ക് വസ്തുക്കളിൽ അവകാശവുമില്ല.

സഹകരണ വകുപ്പ് നിർമിച്ച വീട് സ്വന്തം പേരിലാക്കി ബിജെപി; അമ്പരപ്പിക്കുന്ന തൊലിക്കട്ടിയെന്ന് മന്ത്രി

എന്നാൽ ധാരാണം മുസ്ലീം സ്ത്രീകൾ ഇതിനെതിരെ രംഗത്ത് വന്നതോടെ രണ്ടാം മോദി സർക്കാരിന്റെ കാലത്ത് മുത്തലാഖ് നിരോധിച്ചു. 2017 ആഗസ്ത് 22 നാണ് സുപ്രീംകോടതി നിരോധിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. നിയമത്തിനു മുന്നിൽ മുത്തലാഖിനെതിരെ 5 സ്ത്രീകൾ കോടതിയെ സമീപിച്ചിരുന്നു ഇതിന് പിന്നാലെയായിരുന്നു മുത്തലാഖ് നിരോധനം കൊണ്ടു വന്നത്.

കശ്മീരിന്റെ പ്രത്യേക അവകാശം

കശ്മീരിന്റെ പ്രത്യേക അവകാശം

ഇതിന് ശേഷം മോദി സർക്കാർ കൈവെച്ചത് കശ്മീരിലായിരുന്നു. 1947ല്‍ ജമ്മു കശ്മീര്‍ ഇന്ത്യയുമായി ചേര്‍ക്കാനുള്ള നീക്കത്തില്‍ അന്നത്തെ ഭരണാധികാരി മഹാരാജാ ഹരി സിങുമായുള്ള കരാറനുസരിച്ച് പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ മൂന്നു കാര്യങ്ങളില്‍ മാത്രം ഇന്ത്യന്‍ നിയമങ്ങള്‍ ജമ്മു കശ്മീരിൽ ബാധകമാക്കാം എന്നുള്ളതായിരുന്നു. 1949ല്‍ ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തില്‍ വന്ന താല്‍ക്കാലിക സര്‍ക്കാര്‍ ഇതിനെ ജമ്മു കശ്മീരിനുള്ള

പ്രത്യേക പദവി എന്ന നിലിൽ ഇന്ത്യൻ‌ ഭരണ ഘട

നയുടം ഭാഗമാക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

അടുത്തത് ഇടത് തീവ്രവാദികൾ

അടുത്തത് ഇടത് തീവ്രവാദികൾ

അതായത് കേന്ദ്ര സർക്കാരിന് ജമ്മു കശ്മീരിൽ‌ പൂർണ്ണ അധികാരമുണ്ടായിരുന്നില്ല. പാർലമെന്റിൽ നാടകീയ രംഗങ്ങളോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തുടീനീളം പ്രതിപക്ഷം ഇതിനെതിരെ പ്രതികരിച്ചെങ്കിലും കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്ന് ഒട്ടും വ്യതിചലിച്ചില്ല. എന്നാൽ കേന്ദ്ര സർക്കാരിന്റെ അടുത്ത ലക്ഷ്യം ഇടതു തീവ്രവാദികളെന്ന സൂചനകളാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ.

ഉന്മൂലനം ചെയ്യണം

ഉന്മൂലനം ചെയ്യണം

പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയിൽ ഇടതുതീവ്രവാദത്തിനു സ്ഥാനമില്ലെന്ന് ഷാ പറഞ്ഞു. അവികസിതമേഖലയിൽ വികസനം തടയുകയാണ് ഇടതു തീവ്രവാദികളുടെ ലക്ഷ്യം. ജനങ്ങളെ അജ്ഞരാക്കി നിലനിർത്തി തെറ്റായ വഴിയിലൂടെ നയിക്കുകയാണവരുടെ ഉദ്ദേശ്യം. എല്ലായിടത്തും വികസനം എത്തുന്നതിന് ഇത്തരക്കാരം ഉന്മൂലനം ചെയ്യേണ്ടി വരുമെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ ഇടതുതീവ്രവാദ പ്രവർത്തനങ്ങൾ വിലയിരുത്താനായി ചേർന്ന ഉന്നതതലയോഗത്തിലായിരുന്നു അമിത് ഷായുടെ പരാമർശം.

ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു

ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു

ഇടതുതീവ്രവാദത്തിലധിഷ്ഠിതമായ മാവോവാദമാണ് ഏകീകൃത ഭാരതീയ സമൂഹം രൂപപ്പെടുത്തുന്നതിന് തടസം നിൽക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനകളാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വൻ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. അവികസിത മേഖലകളിൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ള മാവോവാദികളുടെ നഗരങ്ങളിലെ അനുയായികളാണ് നാഗരികനക്സലുകൾ എന്നാണ് ആർഎസ്എസ് വാദം.

മുഖ്യമന്ത്രിമാരുടെ പിന്തുണ

മുഖ്യമന്ത്രിമാരുടെ പിന്തുണ

മാവോവാദി സ്വാധീനമുള്ള സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ പശ്ചിമബംഗാളിൽനിന്നൊഴികെയുള്ള മുഖ്യമന്ത്രിമാർ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. മാവോവാദികളെ ഉന്മൂലനം ചെയ്യാനുള്ള നീക്കത്തെ എല്ലാ മുഖ്യമന്ത്രിമാരും പിന്തുണച്ചു എന്നാണഅ പുറത്ത് വരുന്ന റിപ്പോർട്ടകൾ.

English summary
After fulfilling long-standing demand of the RSS-BJP by scrapping special status of Jammu and Kashmir, it seems Union Home Minister Amit Shah is turning his attention to Naxal insurgency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X