കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികന്‍ പോലീസുകാരെ തല്ലി; കാശ്മീരില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുന്നു

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: വ്യാപകമായ അക്രമവും പ്രതിഷേധവും തുടരുന്ന കാശ്മീല്‍ പോലീസുകാരെ സൈനികര്‍ തല്ലിയെന്ന പേരില്‍ പുതിയ വിവാദത്തിന് തുടക്കം. കഴിഞ്ഞദിവസം രാത്രിയോടെ ഒരു ചെക്ക് പോസ്റ്റില്‍ സിവില്‍ വേഷത്തിലെത്തിയ സൈനികര്‍ തല്ലിയെന്നാണ് ആരോപണം. പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിക്കുകയാണ്.

ഒരു സബ് ഇന്‍സ്‌പെക്ടറും എട്ട് പോലീസുകാരുമാണ് മര്‍ദ്ദനത്തിന് ഇരയായത്. സൈനികര്‍ പോലീസ് സ്‌റ്റേഷന്‍ തകര്‍ത്തെന്നും ആരോപണമുണ്ട്. അമര്‍നാഥ് തീര്‍ഥാടനത്തിനുപോയ സൈനികര്‍ മടങ്ങിവരുമ്പോഴാണ് ചെക്ക് പോസ്റ്റില്‍ തടഞ്ഞത്. എന്നാല്‍, ഇതില്‍ പ്രകോപിതരായ സൈനികര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് പറയുന്നു.

kashmir

അടുത്തിടെ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തിനുശേഷം പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തീര്‍ഥാടകരുടെ വാഹനം രാത്രികാലങ്ങളില്‍ തടഞ്ഞിടുക പതിവാണ്. ഇത്തരത്തിലാണ് സൈനികരുടെ വാഹനവും തടഞ്ഞത്. എന്നാല്‍ സൈനകര്‍ മുന്നോട്ടു പോകാന്‍ ശ്രമിക്കുകയും പോലീസുമായി അടിപിടികൂടുകയുമായിരുന്നു.

സംഭവം വിവാദമായതോടെ ഉന്നത സൈനിക പോലീസ് മേധാവികള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഇത് വിവാദമാക്കേണ്ടെന്നും ചെറിയൊരു സംഭവം മാത്രമാണെന്നും സംസ്ഥാന പോലീസ് മേധാവി എസ് പി വെയ്ഡ് പറഞ്ഞു. പോലീസുകാരുമായുണ്ടായ പ്രശ്‌നം പരിഹരിച്ചതായി ആര്‍മി ഓഫീസറും അറിയിച്ചു.

English summary
Armymen allegedly beat up cops in Kashmir after being stopped at checkpoint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X