കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സഹമന്ത്രിസ്ഥാനം, റെയില്‍വേ പീയുഷ് ഗോയലിന്

  • By Anoopa
Google Oneindia Malayalam News

കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ നരേന്ദ്രമോദിയുടെ സര്‍പ്രൈസ് ചോയ്‌സ് ആയിരുന്നു കേരളത്തില്‍ നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണന്താനത്തിന് കേന്ദ്ര മന്ത്രിസഭയില്‍ സഹമന്ത്രി സ്ഥാനമാണ് ലഭിക്കുകയെന്നാണ് ഏറ്റവുമൊടുവിലായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ടൂറിസം വകുപ്പിന്‍റെ സ്വതന്ത്ര ചുമതലയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഏല്‍പ്പിക്കുക. അവസാനത്തെയാളായി ദൈവനാമത്തിലാണ് കണ്ണന്താനം സത്യുപ്രതിജ്ഞ ചെയ്തത്.

പീയുഷ് ഗോയലിന് റെയില്‍വേ മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചു. മോദി മന്ത്രിസഭയിലെ ഊര്‍ജ്ജ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന മന്ത്രിയാണ് പീയൂഷ് ഗോയല്‍. മന്ത്രിസഭയിലെ ഏറ്റവും കാര്യശേഷിയുള്ള മന്ത്രിമാരില്‍ ഒരാളായാണ് പീയൂഷ് ഗോയല്‍ അറിയപ്പെടുന്നത്. ധര്‍മ്മേന്ദ്രപ്രധാനും നിര്‍മ്മല സീതാരാമനും മുക്താര്‍ അബ്ബാസ് നഖ്‌വിക്കും ക്യാബിനറ്റ് പദവി ലഭിക്കും.

03

അതേസമയം ധന വകുപ്പിന്‍റെ ചുമതല അരുണ്‍ ജയ്റ്റ്‌ലിക്കു തന്നെയായിരിക്കും. സുഷമാ സ്വരാജിനോ നിതിന്‍ ഗഡ്കരിക്കോ പ്രതിരോധ വകുപ്പ് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാവരേയും പിന്തള്ളിക്കൊണ്ട് നിര്‍മ്മലാ സീതാരാമന്‍ പ്രതിരോധ മന്ത്രിയാകുന്നു എന്ന റിപ്പോര്‍ട്ട് ആണ് ഏറ്റവുമൊടുവില്‍ പുറത്തു വരുന്നത്.സുരേഷ് പ്രഭുവിന് വ്യവസായ വകുപ്പിന്‍റെ ചുമതല ലഭിക്കും.

English summary
Arun Jaitley Keeps Defence, Piyush Goyal for Railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X