കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവൈസിയുടെ അടുത്ത ടാര്‍ഗറ്റ് എന്താണ്? കേരളത്തിലും അസമിലും മത്സരിക്കുമോ? മറുപടി ഇങ്ങനെ

Google Oneindia Malayalam News

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അസാദുദ്ദീന്‍ ഒവൈസി തരംഗമായി മാറിയിരിക്കുകയാണ്. ഇതോടെ രാജ്യമെമ്പാടും സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒവൈസി. ഇനി ഏത് സംസ്ഥാനത്ത് മത്സരിക്കുമെന്ന ചോദ്യങ്ങളാണ് മുന്നിലുള്ളത്. അസമിലും കേരളത്തിലും ഒവൈസി മത്സരിക്കുമോ എന്നാണ് ചോദ്യം. എന്നാല്‍ ഇതിന് മറുപടി അദ്ദേഹം തന്നെ നല്‍കി. തന്റെ മജ്‌ലിസ് പാര്‍ട്ടി കേരളത്തിലും അസമിലും മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ ദക്ഷിണേന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ മജ്‌ലിസ് പാര്‍ട്ടി മത്സരിക്കില്ല എന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

1

അസമില്‍ ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോഗ്രാറ്റിക് ഫ്രണ്ടും കേരളത്തില്‍ മുസ്ലീം ലീഗും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ ശല്യം ചെയ്യാനായി ഈ സംസ്ഥാനങ്ങളിലേക്ക് വരില്ല. എന്നാല്‍ അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അങ്ങോട്ട് പോകുമെന്നും ഒവൈസി വ്യക്തമാക്കി. അതേസമയം തെലങ്കാന രാഷ്ട്ര സമിതിയുമായുള്ള സഖ്യത്തെ കുറിച്ച് ഒവൈസി ഒന്നും പ്രതികരിച്ചില്ല. പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടിആര്‍എസിന് കോര്‍പ്പറേഷന്‍ ഭരിക്കണമെങ്കില്‍ ഒവൈസിയുടെ സഹായം ആവശ്യമാണ്.

നേരത്തെ ബിജെപി ഹിന്ദു വോട്ടുകള്‍ ഒന്നിപ്പിച്ചേക്കും എന്ന ഭയത്തിലാണ് സഖ്യകക്ഷിയായ മജ്‌ലിസ് പാര്‍ട്ടിയെ മാറ്റി നിര്‍ത്തി ടിആര്‍എസ് ഒറ്റയ്ക്ക് മത്സരിച്ചത്. എന്നാല്‍ ടിആര്‍എസ്സിന് അനുകൂലമാകുന്ന നിലപാടാണ് തിരഞ്ഞെടുപ്പില്‍ ഒവൈസി സ്വീകരിച്ചത്. സ്വന്തം സ്ഥാനാര്‍ത്ഥികളില്ലാത്ത വാര്‍ഡുകളില്‍ എല്ലാം ടിആര്‍എസ്സിന്റെ പാര്‍ട്ടിക്ക് വോട്ട് കൊടുക്കാനായിരുന്നു ഒവൈസിയുടെ ആഹ്വാനം. സഖ്യ തീരുമാനം നാളെയെ ഉണ്ടാകൂ. ടിആര്‍എസ്സുമായി ചേര്‍ന്ന് കോര്‍പ്പറേഷന്‍ ഭരിക്കുക മാത്രമാണ് ഒവൈസിയുടെ മുന്നിലുള്ള ഏക പ്ലാന്‍. കാരണം ഭൂരിപക്ഷം ഇല്ലാത്തതിന് രണ്ട് പേര്‍ക്കും അത് ആവശ്യവുമാണ്. ഇല്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല.

Recommended Video

cmsvideo
ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി

അതേസമയം ടിആര്‍എസ്സിന് 55 സീറ്റാണ് കൗണ്‍സിലില്‍ ലഭിച്ചത്. ഒവൈസിയുടെ പാര്‍ട്ടിക്ക് 43 സീറ്റുണ്ട്. ബിജെപി 48 സീറ്റും നേടി. 21 സീറ്റ് വേണം ടിആര്‍എസ്സിന് ഭൂരിപക്ഷത്തിന്. ഒവൈസിയുടെ വോട്ടുബാങ്ക് വ്യാപനം മറ്റ് മതേതര കക്ഷികള്‍ക്ക് കൂടി ഭീഷണിയാവുകയാണ്. നേരത്തെ ബീഹാറില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ അഞ്ച് സീറ്റ് നേടി ഞെട്ടിച്ചിരുന്നു മജ്‌ലിസ് പാര്‍ട്ടി. മുസ്ലീങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയായി മജ്‌ലിസ് പാര്‍ട്ടി മാറിയിരിക്കുകയാണ്. ഇനി തമിഴ്‌നാട്ടില്‍ മത്സരിക്കുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. അതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇവിടെ ഡിഎംകെയുടെ സഖ്യം മജ്‌ലിസ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

English summary
asadudin owaisi's party not contesting in kerala or assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X