അസം - മിസോറാം അതിര്‍ത്തി തര്‍ക്കം: സാഹചര്യം വിലയിരുത്താന്‍ ഏഴംഗ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്
ദില്ലി: അസമും മിസോറാമും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പ്രശ്ന പരിഹാര സാധ്യതകള്‍ തേടി കോണ്‍ഗ്രസ്. വിഷയം പഠിക്കാന്‍ കോണ്‍ഗ്രസ് ഏഴംഗ കമ്മീഷനെ നിയോഗിച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്കും 6 പൊലീസുകാരുടെ കൊലപാതകത്തിലേക്കും നീങ്ങിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. വിഷയം വിശദമായി പഠിക്കുന്ന അന്വേഷണ കമ്മീഷന്‍ എഐസിസി താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംഘര്‍ഷം നിലനില്‍ക്കുന്ന കാച്ചര്‍ ഉള്‍പ്പടേയുള്ള ഇരു സംസ്ഥാനങ്ങളിലേയും ജില്ലകള്‍ ഏഴ് അംഗ സമിതി സന്ദര്‍ശിക്കും. ഏത്രയും പെട്ടെന്ന് റിപ്പോര്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. അസം കോൺഗ്രസ് മേധാവി ഭൂപൻ ബോറ, അസം അസംബ്ലിയിലെ പാർട്ടി നേതാവ് ഡെബബ്രത സൈകിയ, ഗൗരവ് ഗോഗോയ്, പ്രദ്യുത് ബോർഡോളോയ്, സുസ്മിത ഡെബ്, റോക്കിബുൾ ഹുസൈൻ, കമലഖ്യ ഡേ പുർകായസ്ഥ എന്നിവരാണ് ഏഴ് അംഗ സമിതി അംഗങ്ങള്‍.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
അതേസമയം, അസം-മിസോറാം അതിര്‍ത്തിയില്‍ ഇതുവരെ സംഘര്‍ഷ സാധ്യതയക്ക് അയവ് വന്നിട്ടില്ല. ഇന്നലത്തെ സംഘര്‍ഷത്തില്‍ ആറ് പൊലിസുകാര്‍ കൊല്ലപ്പെട്ടതിനെ പുറമെ 50 ലേറെ നാട്ടുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മിസോറാമിന്റെ ഭാഗത്തുനിന്നുള്ള വെടിവയ്പിൽ 80 ഓളം പേർക്ക് പരിക്കേറ്റെന്നാണ് അസം മന്ത്രി പരിമൽ സുക്ലബൈദ്യ അഭിപ്രായപ്പെട്ടത്.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
164.6 കിലോമീറ്റർ നീളമുള്ള അന്തർ സംസ്ഥാന അതിർത്തിയാണ് ഇരു സംസ്ഥാനങ്ങള്‍ക്ക് ഇടയിലേയും തര്‍ക്കം വിഷയം. ഈ മേഖലയില്‍ ഐസ്വാൾ, കോലാസിബ്, മാമിറ്റ് എന്നീ മൂന്ന് മിസോറാം ജില്ലകള്‍ അസമിലെ കാച്ചാർ, ഹൈലകണ്ഡി, കരിംഗഞ്ച് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. പതിറ്റാണ്ടുകളായി ഈ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ കേന്ദ്രം ഇടപെട്ട് 2020 ഒക്ടോബറിൽ അർദ്ധസൈനിക വിഭാഗങ്ങളെ മേഖലയിൽ വിന്യസിച്ചിരുന്നു.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications