ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മഹാരാഷ്ട്രയിൽ 20 മരണം, നിരവധി പേർക്ക് പരിക്ക്
ഗണേശ വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് നടന്ന ആഘോഷങ്ങൾക്കിടെ മഹാരാഷ്ട്രയിൽ 20 മരണം. നിരവധി പേർക്ക് പരിക്ക് പറ്റി. മരിച്ചവരിൽ 14 പേർക്ക് വെള്ളത്തിൽ മുങ്ങിയാണ് ജീവൻ നഷ്ടപ്പെട്ടത്.
താനെയിൽ, മഴയ്ക്കിടെ കോൽബാദ് പ്രദേശത്തെ ഗണേഷ് പന്തലിൽ മരം വീണ് 55 കാരിയായ സ്ത്രീ മരിച്ചു. ഗണേശ വിഗ്രഹ നിമജ്ജനത്തിന്റെ ഭാഗമായി ആരതി നടക്കുന്നതിനിടെയാണ് പന്തലിലേക്ക് കൂറ്റൻ മരം വീഴുകയായിരുന്നു. സംഭവത്തിൽ നാല് പേർക്ക് പരിക്ക് പറ്റി.

അഹമ്മദ്‌നഗർ ജില്ലയിൽ, സൂപയിലും ബെൽവണ്ടിയിലും വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ മുങ്ങിമരിച്ചു, വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ മറ്റ് രണ്ട് പേർ മരിച്ചതായും പൊലീസ് പറഞ്ഞു.വാർധ ജില്ലയിൽ സാവാങ്കിയിൽ മൂന്ന് പേർ മുങ്ങിമരിച്ചു.
വിഗ്രഹ നിമജ്ജനത്തിന് പോയ രണ്ട് പേർ യവത്മാൽ ജില്ലയിലെ കുളത്തിൽ മുങ്ങിമരിച്ചതായും റിപ്പോര്‍ട്ടുണ്ട്. റായ്ഗഡ് ജില്ലയിലെ പൻവേലിൽ ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒമ്പത് വയസ്സുകാരി ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു.വാദ്ഘർ കോളിവാഡയിൽ ഇലക്ട്രിക് ജനറേറ്ററിന്റെ കേബിൾ പൊട്ടിയതിനെ തുടർന്നാണ് സംഭവം.പൂനെയിലെ ഗ്രാമപ്രദേശങ്ങളായ ധൂലെ, സത്താറ, സോലാപൂർ നഗരങ്ങളിൽ ഒരോ പേര്‍ വീതം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അഹമ്മദ്‌നഗർ ജില്ലയിലെ തോഫ്‌ഖാനയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അനുയായികളും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ അനുയായികളും തമ്മിൽ വാക്കേറ്റമുണ്ടായി. ജൽഗാവിൽ, ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഒരു സംഘം ആളുകൾ മേയറുടെ ബംഗ്ലാവിന് നേരെ കല്ലെറിഞ്ഞു, പൂനെ നഗരത്തിലും ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും ചന്ദ്രാപുരിലും വ്യത്യസ്ത സംഘങ്ങള്‍ തമ്മിലുള്ള ചെറിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications