ഷാഹി മസ്ജിദില്‍ വിഗ്രഹം സ്ഥാപിക്കുമെന്ന ആഹ്വാനം: മഥുരയില്‍ കനത്ത സുരക്ഷ
മഥുര: ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ 29-ാം വാർഷികത്തോട് അനുബന്ധിച്ച് ഉത്തർപ്രദേശിലെ മഥുരയില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തന്നെ സംഘർഷ സാധ്യത നിലനില്‍ക്കുന്ന ജില്ലയില്‍ കഴിഞ്ഞ ദിവസം 3000 ത്തോളം സൂരക്ഷാ ഉദ്യോഗസ്ഥരെയാണ് അധികമായി നിയോഗിച്ചത്.
കൃഷ്ണന്റെ യഥാർത്ഥ ജന്മസ്ഥലമാണെന്ന് അവകാശപ്പെടുന്ന മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ച് കളയണമെന്ന് ഹിന്ദുത്വ സംഘടനകള്‍ നേരത്തെ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ്. ഷാഹി ഈദ്ഗാഹില്‍ തിങ്കാളാഴ്ച പ്രത്യേക പ്രാർത്ഥനാ ചടങ്ങ് നടത്താന്‍ ചില സംഘടനകള്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷയ്ക്കായി കൂടുതല്‍ സേനയെ നിയോഗിച്ചത്.

അതേസമയം, മസ്ജിദില്‍ അതിക്രമിച്ച് കയറി പരിപാടി നടത്തില്ലെന്ന് ഹിന്ദുത്വ സംഘടനങ്ങള്‍ പിന്നീട് അറിയിച്ചെങ്കിലും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. "നിരവധി ഡിവിഷനുകൾ ഉൾപ്പെടുന്ന ഏകദേശം 3,000 സുരക്ഷാ ഉദ്യോഗസ്ഥരൂലെട ഞങ്ങൾ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്"-സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) ഗൗരവ് ഗ്രോവർ പറഞ്ഞു.
വല്ലാത്ത ധൈര്യം തന്നെ പേർളീ..: സ്കൈ ഡൈവിങ് ചെയ്ത് നടി പേർളി മാണി, ചിത്രങ്ങള്‍ വൈറല്‍

'ഏത് തരത്തിലുള്ള സംഭവങ്ങളും നേരിടാണ് സേന തയ്യാറാണെന്ന് ഉറപ്പാക്കാൻ ഫ്ലാഗ് മാർച്ചുകളും ഡ്രില്ലുകളും നടത്തുന്നു. മസ്ജിദില്‍ പ്രാർത്ഥന നടത്തുമെന്ന് പറഞ്ഞ സംഘടന നേതാക്കളുമായി ഞങ്ങൾ സംസാരിച്ചു. അതിക്രമിച്ച് കയറുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍'- അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്കൽ പോലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, പ്രവിശ്യാ ആംഡ് കോൺസ്റ്റബുലറി എന്നിവരെ വൻതോതിൽ വിന്യസിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ സ്ഥിരമായി നിയമിക്കുന്നതിന്റെ മൂന്നിരട്ടിയാണ് നിലവിലെ വിന്യാസം.മസ്ജിദിലേക്കുള്ള റോഡുകളിൽ പരമാവധി സുരക്ഷ ഒരുക്കിയിട്ടുണ്ട്, തിങ്കളാഴ്ച പ്രദേശവാസികളുടെ സഞ്ചാരം നിയന്ത്രിക്കും.

സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് യാത്രാ നിർദ്ദേശം പുറപ്പെടുവിക്കുകയും ഏഴ് റൂട്ടുകളിൽ യാത്ര നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ദീങ് ഗേറ്റിനും ക്ഷേത്ര പരിസരത്തിനും സമീപം നിരവധിയിടങ്ങളില്‍ ഗതാഗതം വഴിതിരിച്ച് വിട്ടു. അഖില ഭാരത ഹിന്ദു മഹാസഭ, ശ്രീകൃഷ്ണ ജന്മഭൂമി നിർമ്മാൺ ന്യാസ്, നാരായണി സേന, ശ്രീകൃഷ്ണ മുക്തിദൾ തുടങ്ങിയ സംഘടനകളായിരുന്നു പള്ളിയിൽ ശുദ്ധീകരണം അല്ലെങ്കിൽ ജലാഭിഷേകം നടത്താൻ ആഹ്വാനം നൽകിയിരുന്നു.

ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്ത് നിന്ന് മസ്ജിദ് പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടിരു്നനു. ഇതേ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി പോലീസും ജില്ലാ അധികൃതരും മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തി സമാധാനം ഉറപ്പാക്കിവരുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സി ആർ പി സി 144 പ്രഖ്യാപിച്ചതിനാൽ നാലോ അതിലധികമോ ആളുകൾ കൂടിനിൽക്കരുതെന്ന് പോലീസ് അറിയിച്ചു.

അതേസമയം പ്രതിഷേധത്തില്‍ നിന്നും പിന്മാറിയതായി നാരായണി സേന അറിയിച്ചു. "ശ്രീകൃഷ്ണന്റെ ആദരവ് നിലനിർത്താന്‍ ശുദ്ധീകരണ ചടങ്ങിനും സങ്കൽപ യാത്രയ്ക്കും ഞങ്ങൾ ആഹ്വാനം ചെയ്തിരുന്നു. ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച്, ഡിസംബർ 6 ന് ഞങ്ങൾ അത്തരത്തിലുള്ള ഒരു ചടങ്ങും നടത്തില്ല, "നാരായണി സേന ദേശീയ കൺവീനർ മനീഷ് യാദവ് പറഞ്ഞു.
ഇത് കിടിലന്‍ സ്റ്റൈലന്‍, ഏറ്റെടുത്ത് ആരാധാകർ: ആര്യയുടെ പുതിയ ചിത്രം വൈറല്‍












Click it and Unblock the Notifications