നഗരവാസികള്‍ക്ക് 10 ലക്ഷം സൗജന്യവിത്തുകള്‍, മൊബൈല്‍ ആപ്പ്,സര്‍വ്വം ഹരിതമയമാകാന്‍ ബാംഗ്ലൂര്‍...

  • Written By: Anoopa
Subscribe to Oneindia Malayalam

ബംഗലൂരു: മാഞ്ഞുതുടങ്ങിയ ഹരിതനഗരം എന്ന വിശേഷണം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് ബാംഗ്ലൂര്‍ നഗരം. ബൃഹത് ബംഗലൂരു മഹാനഗര പാലിക് ആണ് (BBMP) ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നഗരവാസികള്‍ക്ക് 10 ലക്ഷം വിത്തുകളാണ് നഗരവാസികള്‍ക്കായി നല്‍കുന്നത്. 'ബിബിഎംപി ഗ്രീന്‍' എന്ന മൊബൈല്‍ ആപ്പും ഇതിനായി തയ്യാറാക്കിക്കഴിഞ്ഞു. വിത്ത് ഓര്‍ഡര്‍ ചെയ്യാന്‍ ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കാം.

നഗരവാസികള്‍ ചെയ്യേണ്ടത്..

മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യത്തെ പടി. പേരും സ്ഥലവും നല്‍കി രജിസ്റ്റര്‍ ചെയ്തതിനു ശേഷം വിത്തുകള്‍ ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞാല്‍ എവിടെ എത്തിയാല്‍ വിത്തു ലഭിക്കുമെന്ന വിവരം എസ്എംഎസിലൂടെ ലഭിക്കും. ഈ എസ്എംഎസ് കാണിച്ചാല്‍ മാത്രമേ വിത്തു ലഭിക്കുകയുള്ളൂ.

railwaystation

ബാംഗ്ലൂരിനെ പച്ച പുതപ്പിക്കാന്‍ 5 നേഴ്‌സറികളിലായി 16 തരം വൃക്ഷത്തൈകളും ബിബിഎംപി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതും സൗജന്യമായാണ് വിതരണം ചെയ്യുക. ബിബിഎംപി ഇത്തരമൊരു സംരഭവുമായി മുന്നിട്ടിങ്ങുന്നത്.

English summary
BBMP plans to make Bengaluru green again,launches Mobile app for providing free saplings to citizens
Please Wait while comments are loading...