കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ബെംഗളൂരു നഗരത്തില്‍ പ്ലാസ്റ്റിക് ബാഗ് കൈവശം വെച്ചാല്‍ 500 രൂപ പിഴ!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ഏകദേശം ഒന്നര വര്‍ഷത്തോളമായി ബെംഗളൂരുവില്‍ പ്ലാസ്റ്റിക് നിരോധിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സര്‍ക്കാര്‍. 2015 ജനുവരിയിലാണ് ഐ ടി നഗരമായ ബെംഗളൂരുവിനെ പ്ലാസ്റ്റിക് ഫ്രീ ആക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. എന്നാല്‍ നിയന്ത്രണങ്ങളും നിയമങ്ങളും നിരോധനങ്ങളും കൊണ്ടുവന്നിട്ടും നഗരത്തില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ ഇഷ്ടം പോലെ. എന്നാല്‍ ഇനിമുതല്‍ കാര്യങ്ങള്‍ കുറച്ച് കടുപ്പമാകും.

40 മൈക്രോണ്‍സില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകളാണ് നഗരത്തില്‍ നിരോധിച്ചിട്ടുള്ളത്. നിരോധനമുണ്ടെങ്കിലും കാരി ബാഗുകള്‍ ഇഷ്ടം പോലെ കിട്ടാനുണ്ട്. വാങ്ങാനും ആളുണ്ട്. കാരി ബാഗ് തരില്ല എന്ന് പറയുന്ന വ്യാപാരികളോട് കലഹിച്ച് വരെ ബാഗും വാങ്ങി പോകുന്നവരുണ്ട്. ഇനിമുതല്‍ അത്തരക്കാരും ജാഗ്രതൈ. നിരോധിത പ്ലാസ്റ്റിക് ബാഗ് വില്‍ക്കുന്നവര്‍ മാത്രമല്ല, വാങ്ങുന്നവരും കൊണ്ടുനടക്കുന്നവരും കൊടുക്കണം ഇനി പിഴ.

plastic-bags

500 രൂപയാണ് പ്ലാസ്റ്റിക് കാരിബാഗ് കൈവശം വെച്ചാല്‍ ഇനി പിഴയടക്കേണ്ടിവരിക. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ആയിരം രൂപയാകും. മെയ് നാലാം തീയതി എന്‍ മഞ്ജുനാഥ പ്രസാദ് സിവിക് കമ്മീഷണറായി സ്ഥാനമേറ്റ ശേഷം ബി ബി എം പി എടുത്ത ആദ്യത്തെ സുപ്രധാന തീരുമാനമാണിത്. വഴിയോര കച്ചവടക്കാരും കടക്കാരും ഹോള്‍ സെയിലര്‍മാരും റീട്ടയിലര്‍മാരും എന്ന് വേണ്ട ആരും പ്ലാസ്റ്റിക് ഉപയോഗിക്കേണ്ട എന്നാണ് മഞ്ജുനാഥ പ്രസാദ് പറയുന്നത്.

പ്ലാസ്റ്റിക് ബാഗുകള്‍ ഉണ്ടാക്കുന്നവര്‍ക്കാകട്ടെ പിഴ 5 ലക്ഷം രൂപ വരെ കിട്ടും. നാലായിരം മെട്രിക് ടണ്‍ ഖരമാലിന്യമാണ് ബെംഗളൂരു ഒരു ദിവസം ഉണ്ടാക്കുന്നത്. ഇതില്‍ 350 - 400 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്. പ്ലാസ്റ്റിക് മാലിന്യം ഓടയിലും റോഡുകളിലും കെട്ടിക്കിടന്ന് വെള്ളക്കെട്ടുണ്ടാക്കുന്നു. മാരകരോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു. പ്ലാസ്റ്റിക് ബാനറുകള്‍, ഫ്‌ലക്‌സുകള്‍, തെര്‍മോക്കോള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവക്കെല്ലാം ബെംഗളൂരുവില്‍ നിരോധനമുണ്ട്. എന്നാല്‍ ഇതെല്ലാം നഗരത്തില്‍ കിട്ടാനില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം.

English summary
Bruhat Bengaluru Mahanagara Palike will fine you Rs 500 if you're caught with plastic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X