കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലെ കലാപത്തിനു പിന്നിലാര് !!! കലാപകാരികൾ പുറത്തുനിന്നു വന്നവരെന്നു ഗ്രാമവാസികൾ!!

സന്ദർഭത്തെ ബിജെപിയും ആർഎസ്എസും മുതലെടുപ്പ് നടത്തുനെന്ന് മുഖ്യമന്ത്രി മമത ബാനർജി

  • By Ankitha
Google Oneindia Malayalam News

കൊൽക്കത്ത: ബംഗാളിൽ ഇപ്പോൾ കലാപത്തിന്റെ മുഖമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ പരസ്പരം സഹകരണത്തോട് ജീവിച്ച ഒരു ചരിത്രം ബംഗാളിനുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ബംഗാളിന് കലാപത്തിന്റെ മുഖമാണ്. 17 കാരന്റെ വിദ്വേഷകരമായ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ബംഗാളിൽ കലപം പൊട്ടിപ്പുറപ്പെട്ടത്.

west bangal

കലാപം കൊടുംപിരിക്കൊണ്ടിരിക്കെ ബംഗാളിലെ ‍ജനതയ്ക്ക് ഇപ്പോഴും ഓരേ മനസാണ്. ഹിന്ദു മുസ്ലീം വകഭേദമില്ലാതെ ഗ്രമീണർ ഒന്നടങ്കം പറയുന്നത് കലാപത്തിനു പിന്നിൽ പുറത്തു നിന്നു വന്ന ബാഹ്യശക്തികളുടെ ഇടുപെടലാണെന്നാണ്. കഴിഞ്ഞ ദിവസം ഇതു സംബന്ധമായ പ്രസ്തവന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയിരുന്നു.

കലാപത്തെപറ്റി ഗ്രാമവാസികൾ

കലാപത്തെപറ്റി ഗ്രാമവാസികൾ

നിരവധി ബൈക്കുകളിലായാണ് കലാപകാരികൾ പ്രദേശത്ത് എത്തിയത്. ഇവരെ കണ്ടപ്പോഴേ ഗ്രാമവാസികൾ പലരും സ്വന്തം വീടുകളിൽ ഒളിച്ചെന്നാണ് ഗ്രമവാസി ഷാജഹാൻ മെണ്ടൽ പറഞ്ഞത്. സംഘർഷത്തിന് കാരണമായ ഫേസ്ബുക്ക് പേസ്റ്റിനു പിന്നിൽ മാറ്റാരങ്കിലുമാണോയെന്ന സംശയവും ഗ്രമവാസികൾ പ്രകടിപ്പിക്കുന്നുണ്ട്.

കലാപത്തിനു പിന്നിൽ ബാഹ്യ ശക്തികൾ

കലാപത്തിനു പിന്നിൽ ബാഹ്യ ശക്തികൾ

ബംഗാളിലെ കാലാപം ആളിക്കത്തുമ്പോഴും ഗ്രാമവാസികൾക്ക് ഒരേ മനസാണ്. കലാപത്തിന് പിന്നിൽ പുറത്തു നിന്നു വന്ന ആളുകളാണ്. മോട്ടോർ ബൈക്കുകളിൽ പുറത്തു നിന്നു വന്ന ആളുകളാണ് പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ടതെന്ന് ഗ്രമാമവാസികൾ പറയുന്നു.

17 കാരന്റ ഫേസ്ബുക്ക് പോസ്റ്റ്

17 കാരന്റ ഫേസ്ബുക്ക് പോസ്റ്റ്

പ്രവാചകനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്നാണ് ബംഗാളിൽ കലാപമുണ്ടായത്. വിവാദ പോസ്റ്റിനെ തുടർന്ന് 17 കാരനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ സംഭവം നടക്കുന്ന സമയത്ത് തന്റെ സിമ്മ് കാർഡ് നഷ്ടപ്പെട്ടിരുന്നുവെന്ന് കുട്ടി പോലീസിനെ അറിയിച്ചിട്ടുണ്ട്. അതെ സമയം ഫേസ്ബുക്കിൽ സജീവമായിരുന്ന ഇയാളുടെ ടൈംലൈനിൻ ഇതുവരെ വിവാദപരമായ ഫേസ്ബുക്ക് പോസ്റ്റുകൾ ഒന്നും തന്നെ കണ്ടിട്ടില്ലായിരുന്നു.

ബാഹ്യ ഇടപെടലെന്ന് മമതയും

ബാഹ്യ ഇടപെടലെന്ന് മമതയും

കലാപത്തിനു പിന്നിൽ ബഹ്യ ശക്തികളുടെ ഇടപെടലാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരുന്നു. കലാപത്തിൽ വിദേശ ശക്തികളുടെ ഇടപെടലാണെന്നും സന്ദർഭത്തെ മുതലെടുത്തു ബിജെപി ആർഎസ്എസ് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും മമത ആരോപിച്ചു.

നിസംഗരായി പോലീസ്

നിസംഗരായി പോലീസ്

കലാപകാരികളെ തടയാൻ സംസ്ഥാന പോലീസിന് കഴിഞ്ഞില്ല. 17കാരന് സംരക്ഷണം ഒരുക്കിയതിന്റെ പേരിൽ ആക്രമണത്തിന് ഇരയായത് പ്രദേശത്തെ മുസ്ലീം ജനതയായിരുന്നു. ആക്രമികൾ വീടുകൾ തീവെയ്ക്കുമ്പോൾ പോലീസ് കാവലുണ്ടായിരുന്നു. എന്നാൽ ആക്രമികളെ കണ്ടതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ചില ഗ്രാമീണർ പറയുന്നുണ്ട്

സൗഹൃദമായ അന്തരീക്ഷം

സൗഹൃദമായ അന്തരീക്ഷം


ബംഗാളിൽ കുറച്ചു നാളുകൾക്ക് മുന്നിൽ സൗഹൃദപരമായ അന്തരീക്ഷമായിരുന്നു. ഹിന്ദു-മുസ്ലീം വേർതിരിവില്ലാതെ ആഘോഷങ്ങൾ ഒറ്റക്കെട്ടായി നിന്നു ആഘോഷിക്കുമായിരുന്നുവെന്നു ഗ്രാമവാസികൾ പറയുന്നുണ്ട്.

English summary
west bangal roit behanid ousiders involvement says villagers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X