കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ 60കാരിയും മരുമകളും കൊല്ലപ്പെട്ടു, സംഭവം നടന്നത് പട്ടാപ്പകല്‍, പോലീസ് ഞെട്ടി!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: പട്ടാപ്പകല്‍ നഗരത്തില്‍ മധ്യവയസ്‌കയും മരുമകളും കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് ബെംഗളൂരു ഞെട്ടി. ഐ ടി നഗരമായ ബെംഗളൂരുവിലെ വസന്ത് നഗറിലാണ് സംഭവം. 60 കാരിയായ സന്തോഷി ഭായി, മകന്റെ ഭാര്യയായ ലത എന്നിവരാണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 26 തിങ്കളാഴ്ച രാവിലെ പത്ത് മണിക്കും പതിനൊന്ന് മണിക്കും ഇടയിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്ന നിഗമനത്തിലാണ് പോലീസ്.

അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം... ന്യൂസിലന്‍ഡിനെ തോല്‍പിച്ചത് 197 റണ്‍സിന്

ലതയുടെ മകള്‍ സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയപ്പോഴാണ് അമ്മയും അച്ഛമ്മയും മരിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ വിവരം അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. എന്ത് കാര്യത്തിനാണ് ഇവരെ കൊലപ്പെടുത്തിയത് എന്ന് പോലീസിന് ഇനിയും വ്യക്തമായിട്ടില്ല. മോഷണശ്രമത്തിനിടെയല്ല കൊലപാതകം നടന്നത് എന്ന് പോലീസ് പറയുന്നു. എങ്കില്‍ എന്താകും കാര്യമെന്ന് അറിയാതെ കുഴങ്ങുകയാണ് പോലീസ്.

murder

വീട്ടിനുള്ളില്‍ ആരെങ്കിലും അതിക്രമിച്ചു കടന്നതായി സൂചനകള്‍ ഇല്ല. വിലപ്പെട്ട എന്തെങ്കിലും വീട്ടില്‍ നിന്നും നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളില്ല. രാവിലെ പത്ത് മണിയോടെയാണ് ലതയുടെ ഭര്‍ത്താവ് വീട്ടില്‍ നിന്നും പോയത്. ഇതിന് ശേഷമാണ് ഇരട്ടക്കൊലപാതകം നടന്നിരിക്കുന്നത്. ലതയുടെ ഭര്‍ത്താവിന്റെ അച്ഛനും സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

അശ്വിന് 10 വിക്കറ്റ്, റെക്കോര്‍ഡ്... പക്ഷേ മാന്‍ ഓഫ് ദ മാച്ച് സര്‍ ജഡേജ, ഇതാണ് കളി!

പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും സംഭവം നടന്ന വീട്ടിലെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്. ഇതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. നഗരത്തെ നടുക്കിയ ഇരട്ടക്കൊലക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

English summary
A lady and her daughter-in-law were murdered in Vasanth Nagar, Bengaluru on Monday morning. Santhoshi Bhai aged 60 and her daughter in law, Latha were found murdered at thier home in Vasanth Nagar and police suspect that the incident may have taken place between 10 and 11 am on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X