കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

#bhimakoregaon മഹാരാഷ്ട്രയില്‍ ഹര്‍ത്താല്‍: സ്വകാര്യ സ്കൂളിന് നേരെ കല്ലേറ്, സംസ്ഥാനത്ത് അധിക സേന

Google Oneindia Malayalam News

ഹര്‍ത്താല്‍ കണക്കിലെടുത്ത് മുംബൈയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് ഒഴിവാക്കുന്നതിനായി ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് മുംബൈയിലെ സ്കൂള്‍ ബസ് ജീവനക്കാര്‍ വ്യക്തമക്കിയരുന്നു. എന്നാല്‍ സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സെന്‍റ് സേവ്യേഴ്സ് കോളേജിലെ 11 പരീക്ഷകള്‍ റദ്ദാക്കിയതായി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ സ്കൂളിന് കല്ലേറുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

മുംബൈയില്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതായി ഡബ്ബാവാലകളും പ്രഖ്യാപിച്ചിരുന്നു. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഡബ്ബാവാലകളുടെ ഭാഗത്തുനിന്നുള്ള നീക്കം. സംഘടനാ തലവന്‍ സുഭാഷ് ടലേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയെ ഉദ്ധരിച്ച് എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാവിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കുന്നതിനായി സമരക്കാര്‍ ട്രെയിന്‍ തടഞ്ഞുവെങ്കിലും പിന്നീട് റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തുു. സമരക്കാരെ ഒഴിപ്പിച്ച ശേഷമാണ് നല്ലാസ് പുരയില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. റെയില്‍വേ ട്രാക്കുകള്‍ ചാടിക്കടന്നെത്തിയ ദളിത് പ്രവര്‍ത്തകരാണ് താനെയിലും വിരാര്‍ സ്റ്റേഷനിലും പല്‍ഗാറിലും മുദ്രാവാക്യങ്ങള്‍ മുഴക്കി ട്രെയിന്‍ തടഞ്ഞത്.

മുംബൈ: മറാത്താ വിഭാഗം ദളിതര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതോടെ ഇതില്‍ പ്രതിഷേധിച്ച് ദളിത് വിഭാഗങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറുടെ ചെറുമകനായ പ്രകാശ് അംബേദ്കറാണ് മുംബൈയില്‍ ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സ്കൂളുകള്‍ സാധാരണ ഗതിയില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നഗരവീഥികള്‍ വിജയനമായി കിടക്കുകയാണ്. ജനുവരി ഒന്നിന് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഭീമ കോർഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ ഉയർന്ന ജാതിക്കാരായ മറാത്ത വിഭാഗക്കാർ അക്രമം അഴിച്ചുവിട്ടതാണ് സംഘർഷത്തിലെത്തിച്ചത്.

ദളിത് വിഭാഗത്തില്‍പ്പെട്ട അ‍ഞ്ച് ലക്ഷത്തോളം പേരാണ് ഭീമ- കോറേഗാവില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ജനുവരി ഒന്നിന് പൂനെയിലെത്തിയത്. ഇവിടെ വച്ചാണ് മറാത്താ വിഭാഗവും ദളിതുകളും തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 30കാരന്‍റെ മരണത്തിന് ഇടയാക്കിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

mumbai-

സംഭവത്തോടെ മറാത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദളിത് വിഭാഗങ്ങള്‍ മുംബൈ- പൂനെ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തിരുന്നു. മറാത്തകള്‍ തങ്ങളെ ലക്ഷ്യം വെയ്ക്കുകയാണെന്ന് ആരോപിച്ചായിരുന്നു ദളിത് പ്രക്ഷോഭം. 250 ദളിത് ഗ്രൂപ്പുകളുടെ പിന്തുണ ഹര്‍ത്താലിനുണ്ടെന്ന് 63കാരനായ പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ഹര്‍ത്താല്‍ പ്രമാണിച്ച് മഹാരാഷ്ട്രയില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

English summary
Dalit groups have called for a state-wide bandh on Wednesday in protest of the violent clashes that broke out on January 1. At least five lakh members of the community had gathered in villages around Bhima Koregaon near Pune to attend an event commemorating the 200th anniversary of the Battle of Koregaon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X