ബീഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, എട്ടു പേര്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

നളന്ദ: ബീഹാറില്‍ ബസിന് തീപിടിച്ച് എട്ടു പേര്‍ മരിച്ചു. 50 യാത്രക്കാരുമായി പോയ ബസാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകിട്ട് നളന്ദയിലെ ഹര്‍നോതിലായിരുന്നു സംഭവം. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

 fire

ബീഹാറില്‍ നിന്ന് ഷെയ്ക്പൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ബീഹാര്‍ സര്‍ക്കാര്‍ നാലു ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Bihar: 8 dead after bus catches fire in Nalanda.
Please Wait while comments are loading...