• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബംഗാളിനെ വിറപ്പിച്ച് ബിജെപി!! മമതയുടെ മൂന്ന് മന്ത്രിമാരെ പൂട്ടി! വഴി തടഞ്ഞ് പ്രതിഷേധം

  • By

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള യുദ്ധം കൊഴുക്കുകയാണ്. മമതയെത്തുന്ന സ്ഥലങ്ങളില്‍ എല്ലാം ജയ് ശ്രീം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ അവരെ തുരത്തുകയാണ്. കഴിഞ്ഞ ദിവസം 24 നോര്‍ത്ത് പര്‍ഗാനിയില്‍ മമതയുടെ വാഹനം തടഞ്ഞ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തി വീശി.

'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്

എന്നാല്‍ അതുകൊണ്ടും ബിജെപി അടങ്ങുന്ന മട്ട് കാണുന്നില്ല. മമതയ്ക്ക് പിന്നാലെ തൃണമൂലിന്‍റെ മൂന്ന് മന്ത്രിമാരെ തടഞ്ഞിരിക്കുകയാണ് പ്രവര്‍ത്തകര്‍. പാര്‍ട്ടി പ്രവര്‍ത്തകന്‍റെ വീട്ടില്‍ യോഗം ചേരുന്നതിനിടെയാണ് സംഭവം. വിശദാംശങ്ങളിലേക്ക്

 പ്രകോപിപ്പിച്ച് ബിജെപി

പ്രകോപിപ്പിച്ച് ബിജെപി

ബംഗാളിലെ ലോക്സഭ തിരഞ്ഞെടുപ്പ് വിജയിത്തിന് പിന്നാലെ ആത്മവിശ്വാസം വര്‍ധിച്ച നിലയിലാണ് സംസ്ഥാനത്ത് ബിജെപി. 2014 ല്‍ 2 സീറ്റ് നേടിയ പാര്‍ട്ടി ഇപ്പോള്‍ 18 സീറ്റുകളില്‍ വിജയിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ വിജയം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി.

 വിറളി പിടിച്ച് മമത

വിറളി പിടിച്ച് മമത

അതേസമയം ബിജെപിയുടെ വിജയം മുഖ്യമന്ത്രി മമതയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ മോശം പ്രകടച്ചിലേക്ക് കൂപ്പ് കുത്തി തൃണമൂല്‍ വീണിരിക്കുന്നു. തോല്‍വിക്ക് പിന്നാലെ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ബിജെപിയില്‍ എത്തിയിരിക്കുന്നു.

 ജയ് ശ്രീറാം വിളി

ജയ് ശ്രീറാം വിളി

പതറി നില്‍ക്കുന്ന മമതയെ എല്ലാ നിലയിലും വരിഞ്ഞ് മുറുക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ജയ് ശ്രീറാം വിളിച്ച് മമതയെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. മമത കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

 പ്രവര്‍ത്തകരുടെ അറസ്റ്റ്

പ്രവര്‍ത്തകരുടെ അറസ്റ്റ്

എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പിന്നാലെ 10 ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയാണ് കസ്റ്റഡയില്‍ എടുത്തതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മമതയ്ക്കെതിരെ ജയ്ശ്രീറാം വിളിച്ചതിനാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി ആരോപിച്ചു.

 മന്ത്രിമാരെ തടഞ്ഞു

മന്ത്രിമാരെ തടഞ്ഞു

മാത്രമല്ല ഇവിടുത്ത പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഓഫീസറെ മാറ്റി നിയമിച്ചിട്ടുണ്ട്. ബിജെപിയെ പ്രതിരോധിക്കാന്‍ മമത കച്ചകെട്ടി ഇറങ്ങിയതോടെ

ഇതിന് മറുപടിയുമായി മമതയുടെ മൂന്ന് മന്ത്രിമാരെയാണ് ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോള്‍ തടഞ്ഞ് വെച്ചത്. പ്രവര്‍ത്തകരുടെ വീട്ടില്‍ യോഗത്തിന് എത്തിയ മന്ത്രിമാരെയാണ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്.

 തടഞ്ഞുവെച്ചു

തടഞ്ഞുവെച്ചു

ശനിയാഴ്ച ബാരക്ക്പോരെ മണ്ഡലത്തില്‍ കഞ്ചറപാറ മേഖലയിലാണ് സംഭവം.പ്രവര്‍ത്തകരുടെ വീട്ടില്‍ മന്ത്രിമാരായ ജ്യോതി പ്രിയോ മാലിക്, തോപ്ഷ് റോയ് എന്നിവരായിരുന്നു യോഗത്തിന് എത്തിയിരുന്നത്. എന്നാല്‍ യോഗം കഴിഞ്ഞ് മടങ്ങവെ ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിമാരെ തടഞ്ഞു. 15 മിനിറ്റോളമാണ് ഇവരെ തടഞ്ഞ് വെച്ചത്.

 പോലീസ് സ്റ്റേഷന്‍ ഉപരോധം

പോലീസ് സ്റ്റേഷന്‍ ഉപരോധം

ഇതോടെ പോലീസ് ലാത്തി വീശി

പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ജഗദ്ദാല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ബിജെപി എംപിമാരും ധര്‍ണയില്‍ പങ്കെടുത്തിരുന്നു.ബിജെപി നേതാവ് മുകുള്‍ റോയിയുടെ ശക്തികേന്ദ്രമാണ് ഇവിടെ.മുകുള്‍ റായിയുടെ മകന്‍ സുബ്രന്‍ഷു റായിയും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.

 പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍

പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍

അതിനിടെ ജയ് ശ്രീറാം വിളിച്ച പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത സാഹചര്യത്തില്‍ മമതയ്ക്കെതിരെ ജയ്ശ്രീറാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കാനിരിക്കുകയാണ് ബിജെപി. മമതയുടെ വീട്ടിലേക്ക് പോസ്റ്റ് കാര്‍ഡ് അയക്കുമെന്ന് ബിജെപി എംപി അര്‍ജ്ജുന്‍ സിങ്ങ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ കൂടിയാണ് അര്‍ജ്ജുന്‍ സിങ്ങ്.

English summary
bjp blocked three tmc ministers, tension prevails
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X