ചണ്ഡീഗഡില്‍ ട്വിസ്റ്റ്, ബിജെപി അധികാരം പിടിക്കുമോ? കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൂറുമാറി, മേയറാക്കും

ദില്ലി: ചണ്ഡീഗഡില്‍ ബിജെപിക്കെതിരെ വലിയ ജനവികാരമാണ് ഉയര്‍ന്നത്. വന്‍ തിരിച്ചടി അവര്‍ക്ക് തിരഞ്ഞെടുപ്പിലുണ്ടാവുകയും ചെയ്തു. എന്നാല്‍ അധികാരം പിടിക്കാനുള്ള പോരാട്ടം അവര്‍ കടുപ്പിച്ചിരിക്കുകയാണ്. 14 സീറ്റുമായി മുന്നില്‍ നില്‍ക്കുന്ന ആംആദ്മി പാര്‍ട്ടിയെ കടത്തിവെട്ടുന്ന നീക്കമാണ് ബിജെപിയില്‍ നിന്നുണ്ടായിരിക്കുന്നത്.

ചണ്ഡീഗഡില്‍ പിടിവിട്ട് കോണ്‍ഗ്രസ്, കൗണ്‍സിലറടക്കം ബിജെപിയില്‍, അധ്യക്ഷനെ മാറ്റാന്‍ ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസ് നേതൃത്വത്തെ രഹസ്യമായി സമീപിച്ചിരുന്നു നേരത്തെ എഎപി. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ കൗണ്‍സിലര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതോടെ കാര്യങ്ങളാകെ മാറിയിരിക്കുകയാണ്. വെറും ഒരു സീറ്റ് മാത്രമാണ് ഇപ്പോള്‍ വ്യത്യാസമുള്ളത്. ബിജെപി കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല എഎപിയില്‍ നിന്നും നേതാക്കളെ കൂറുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ത്രില്ലര്‍ പോരാട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീളുന്നത്.

1

ചണ്ഡീഗഡില്‍ മേയര്‍ സ്ഥാനം പിടിക്കാന്‍ എഎപി എല്ലാ നീക്കവും നടത്തുന്നതിനിടെയാണ് ബിജെപി ഞെട്ടിച്ചത്. കോണ്‍ഗ്രസിന്റെ വനിതാ കൗണ്‍സിലറായ ഹര്‍പ്രീത് കൗര്‍ ബബ്ലയാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേവീന്ദര്‍ സിംഗ് ബബ്ലയുടെ ഭാര്യയാണ് ഇവര്‍. ദേവീന്ദറും ഇതിനൊപ്പം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതോടെ 13 സീറ്റായി ബിജെപിയുടെ നേട്ടം ഉയര്‍ന്നു. ഒപ്പം ചണ്ഡീഗഡ് എംപിയെന്ന നിലയില്‍ കിരണ്‍ ഖേറിനും വോട്ടുണ്ടാവും. പതിനാല് വോട്ടുകള്‍ ബിജെപിക്കാപ്പമുണ്ട്. കോണ്‍ഗ്രസിലും എഎപിയിലുമായി നാല് പേരെ മൊത്തത്തില്‍ അടര്‍ത്തിയെടുത്താല്‍ അതോടെ അധികാരം ബിജെപിയുടെ കൈവശമെത്തും.

2

എഎപി നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വവുമായി പിന്നാമ്പുറ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. എട്ട് പേരുള്ള കോണ്‍ഗ്രസ് ഒരാള്‍ പോയതോടെ ഏഴായി ചുരുങ്ങിയിരിക്കുകയാണ്. ഇനിയും വൈകിയാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് കോണ്‍ഗ്രസിന് അറിയാം. കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയ പ്രദീപ് ഛബ്ര പല നേതാക്കളെയും അടര്‍ത്തിയെടുക്കാന്‍ ശേഷിയുള്ള നേതാവാണ്. നേരത്തെ പാര്‍ട്ടി വിട്ട ശേഷം നിരവധി നേതാക്കളാണ് പ്രദീപിനൊപ്പം പോയത്. കോണ്‍ഗ്രസിന്റെ കൗണ്‍സിലറായിരുന്ന ചന്ദര്‍മുഖി ശര്‍മയെ ഇത്തരത്തില്‍ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് പ്രദീപാണ്. ചന്ദര്‍മുഖി എഎപിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനാവുകയും ചെയ്തു.

3

ഇനിയും നേതാക്കള്‍ കൊഴിഞ്ഞുപോയാല്‍ സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ചൗളയ്ക്ക് വെല്ലുവിളിയാവും. ചൗളയെ മാറ്റാനുള്ള നിര്‍ദേശം ഹൈക്കമാന്‍ഡിന്റെ മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ സഖ്യത്തിന് അദ്ദേഹം നിര്‍ദേശിക്കാനാണ് സാധ്യത. നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഈ നിര്‍ദേശം ഹൈക്കമാന്‍ഡിനെ അറിയിച്ചേക്കും. അതേസമയം ബിജെപി അതിവേഗമാണ് കാര്യങ്ങള്‍ നീക്കുന്നത്. കേന്ദ്ര നേതൃത്വം ഇവിടെ ഭരണസമിതി ഉണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയെന്നാണ് സൂചന. എഎപിയുടെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് വമ്പന്‍ ഓഫറുകളുമായി ബിജെപി നേതൃത്വം സമീപിച്ചത് നേരത്തെ എഎപി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ പോയാല്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകും.

4

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ചണ്ഡീഗഡ് എംപി കിരണ്‍ ഖേറുമാണ് ഇവിടെ കാര്യങ്ങള്‍ ഇപ്പോള്‍ നോക്കുന്നത്. ഇവര്‍ പല കൗണ്‍സിലര്‍മാരെയും ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളും നയങ്ങളും കാരണമാണ് ബിജെപിയില്‍ ചേരുന്നതെന്ന് ഹര്‍പ്രീത് കൗര്‍ പറഞ്ഞു. രാജ്യത്താകെ മോദി നടപ്പാക്കുന്ന കാര്യങ്ങള്‍ ചണ്ഡീഗഡിലും നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു. മേയര്‍ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെങ്കില്‍ അഞ്ച് വോട്ടുകള്‍ ഇരുപാര്‍ട്ടികള്‍ക്കും ആവശ്യമാണ്. ശിരോമണി അകാലിദളിന് ഒരു വോട്ടുണ്ട്. ഇതും കൂടി ചേര്‍ത്താലും കോണ്‍ഗ്രസാവും ഈ മത്സരത്തിലെ കിംഗ് മേക്കര്‍. കോണ്‍ഗ്രസിന്റെ വോട്ടില്ലാതെ രണ്ട് പാര്‍ട്ടികള്‍ക്കും അധികാരം പിടിക്കാനാവില്ല.

5

അതേസമയം ഹര്‍പ്രീത് കൗറിനെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന. എന്നാല്‍ ഈ നീക്കം എഎപിക്ക് ഗുണം ചെയ്‌തേക്കും. മേയര്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ഹര്‍പ്രീത് തന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയായി വരാനാണ് സാധ്യത. ചണ്ഡീഗഡില്‍ തന്നെ അവര്‍ പോപ്പുലര്‍ നേതാവുമാണ്. ഇവിടെ ഹര്‍പ്രീതിന്റെ തോല്‍വി ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് എന്ത് വില കൊടുത്തും ശ്രമിക്കും. അഞ്ച് വോട്ടുകളും എഎപിക്ക് തന്നെ ലഭിക്കും. ഒരിക്കലും ബിജെപി സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് വോട്ടു ചെയ്യില്ലെന്ന വിലയിരുത്തലിലാണ് എഎപി നേതൃത്വം.

6

ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിഞ്ഞ ശേഷം മേയര്‍ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ തീരുമാനിക്കുമെന്ന് അധ്യക്ഷന്‍ സുഭാഷ് ചൗള പറയുന്നു. കോണ്‍ഗ്രസില്‍ നിന്ന് പോയ നേതാവാണ് ഹര്‍പ്രീത് കൗര്‍. അവരെ ഒരിക്കലും മേയറാവാന്‍ കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ല. അവരാണ് മത്സരിക്കുന്നതെങ്കില്‍ ഇപ്പോഴുള്ള തന്ത്രം മാറ്റം. അവരെ തോല്‍പ്പിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ചൗള പറഞ്ഞു. ഇതിനിടെ ബിജെപിയില്‍ അരുണ്‍ സൂദും ഹര്‍പ്രീതും സുഹൃത്തുക്കളാണ്. ഇവര്‍ക്ക് കുടുംബ ബന്ധമുവുമുണ്ടായിരുന്നു. ഇരുവരും എതിര്‍ പാര്‍ട്ടികളിലായിരുന്നു. ഇപ്പോള്‍ ഇരുവരും ഒരു പാര്‍ട്ടിയില്‍ എത്തിയത് നേതാക്കള്‍ക്കിടയില്‍ വലിയ ആവേശമായിട്ടുണ്ട്.

7

കോണ്‍ഗ്രസ് കിംഗ് മേക്കറാവുമെന്ന പ്രതീക്ഷയിലാണ്. എഎപിക്കാവും പിന്തുണയെന്നാണ് സൂചന. രഹസ്യ ബാലറ്റിലൂടെയാണ് കൗണ്‍സിലര്‍മാരുടെ വോട്ടെടുപ്പ് നടക്കുക. ഹര്‍പ്രീതിനെ മത്സരത്തില്‍ നിന്ന് പുറത്താക്കാന്‍ എല്ലാ മാര്‍ഗങ്ങളും കോണ്‍ഗ്രസ് നോക്കുന്നുണ്ട്. ബിജെപി അധ്യക്ഷന്‍ അരുണ്‍ സൂദ് പറയുന്നത് ബിജെപിയില്‍ രണ്ട് വനിതാ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്നാണ്. ആരാകുമെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മേയര്‍ തിരഞ്ഞെടുപ്പ് എന്നാവും നടക്കുകയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി, കോണ്‍ഗ്രസ് എഎപി എന്നിവര്‍ മത്സരിച്ചാല്‍ ഏറ്റവും കുറവ് വോട്ടുകള്‍ കിട്ടുന്നയാള്‍ പുറത്താവും. പിന്നീട് ഈ രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ മത്സരിക്കുകയും, 19 സീറ്റ് ആര്‍ക്ക് ലഭിക്കുന്നുവോ ആ വ്യക്തി മേയറാവുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+