കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലഗ്രാഫ് ഓഫീസില്‍ വിളിച്ച് കേന്ദ്രമന്ത്രിയുടെ തെറിയഭിഷേകം; കാതടപ്പിക്കുന്ന മറുപടിയുമായി എഡിറ്റര്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയിലുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്ര ഓഫീസില്‍ വിളിച്ച് കേന്ദ്രമന്ത്രിയുടെ തെറിവിളി. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ ആണ് ദി ടെലഗ്രാഫ് പത്രത്തിന്റെ ഓഫീസില്‍ വിളിച്ച് എഡിറ്ററോട് അപമര്യാദയായി സംസാരിച്ചത്.

ക്യാംപസിലെ വിഷയം റിപ്പോര്‍ട്ട് ചെയ്തതും തലക്കെട്ടും ഫോട്ടോയുടെ അടിക്കുറിപ്പും ശരിയായില്ലെന്നും അഭിപ്രായപ്പെട്ട മന്ത്രി പത്രാധിപര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം നിരാകരിച്ചപ്പോഴാണ് മന്ത്രി പ്രകോപിതനായത്. വ്യാഴാഴ്ചയാണ് കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാല ക്യാംപസില്‍ സംഘര്‍ഷമുണ്ടായത്. മന്ത്രി എബിവിപിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

വിദ്യാര്‍ഥികള്‍ ഇളകാന്‍ കാരണം

വിദ്യാര്‍ഥികള്‍ ഇളകാന്‍ കാരണം

ക്യാംപസിലെത്തിയ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ഇവരെയും വൈസ് ചാന്‍സലര്‍ സുരഞ്ജന്‍ ദാസിനെയും ഭീഷണിപ്പെടുത്തിയ മന്ത്രിയുടെ നടപടിയാണ് രംഗം വഷളാക്കിയത്. തുടര്‍ന്ന് മന്ത്രിയെ തടഞ്ഞ വിദ്യാര്‍ഥികളുമായി വാക്കേറ്റമായി.

പത്ര വാര്‍ത്ത ഇങ്ങനെ

പത്ര വാര്‍ത്ത ഇങ്ങനെ

ഒരു വിദ്യാര്‍ഥിയുടെ വസ്ത്രം വലിക്കുന്ന മന്ത്രിയുടെ ചിത്രമാണ് ദി ടെലഗ്രാഫ് വെള്ളിയാഴ്ച ഒന്നാം പേജില്‍ കൊടുത്തത്. ബാബുള്‍ അറ്റ് ജെയു എന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയത്. ഇത് രണ്ടുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. സര്‍വകാലാശാലയിലുണ്ടായ ബഹളത്തിനിടയില്‍ മന്ത്രിക്ക് മര്‍ദ്ദനമേറ്റുവെന്നും ആരോപണമുണ്ട്. മന്ത്രിയുടെ വസ്ത്രവും കീറി. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോ മന്ത്രി ബാബുല്‍ സുപ്രിയോ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

 മന്ത്രിയുടെ ആരോപണം

മന്ത്രിയുടെ ആരോപണം

താന്‍ വിദ്യാര്‍ഥിയെ ആക്രമിച്ചുവെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തുവെന്ന് മന്ത്രി പത്രാധിപര്‍ ആര്‍ രാജഗോപാലിനെ വിളിച്ച് പറഞ്ഞു. ഇക്കാര്യത്തില്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പരാതി നല്‍കുമെന്നും അറിയിച്ചു. എന്നാല്‍ പത്രം അങ്ങനെ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും മാപ്പ് പറയില്ലെന്നും താങ്കള്‍ക്ക് നിയമ നടപടി സ്വീകരിക്കാമെന്നും പത്രാധിപര്‍ പ്രതികരിച്ചു. ഇതോടെയാണ് മന്ത്രി വികാരഭരിതനായതും തെറിവിളിച്ചതും.

മന്ത്രി മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നു

മന്ത്രി മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നു

താന്‍ കേന്ദ്രമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. പക്ഷേ, മന്ത്രി തന്നെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിദ്യാര്‍ഥിയെ കൈമുട്ട് ഉപയോഗിച്ച് മന്ത്രി മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നത് വ്യക്തമാണ്. തന്റെ ഭാഗം വിശദീകരിച്ച് മന്ത്രി ഒട്ടേറെ ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. ആദ്യം ബ്രിട്ടനിലെ ടെലഗ്രാഫ് പത്രത്തെയാണ് മന്ത്രി സൂചിപ്പിച്ചത്. പിന്നീട് അമളി മനസിലാക്കി തിരുത്തി. പത്രാധിപര്‍ തന്നോട് മോശമായി സംസാരിച്ചുവെന്നും അദ്ദേഹം മാന്യത കാണിച്ചില്ലെന്നുമായി പിന്നീട് മന്ത്രിയുടെ ആരോപണം.

പത്രാധിപരുടെ കിടിലന്‍ മറുപടി

പത്രാധിപരുടെ കിടിലന്‍ മറുപടി

ഞാനെന്തിന് മാപ്പ് പറയണമെന്ന് പത്രാധിപര്‍ രാജഗോപാല്‍ കേന്ദ്ര മന്ത്രിയോട് തിരിച്ചുചോദിച്ചു. നിങ്ങള്‍ കരുതുന്നത് പോലുള്ള 'മാന്യനായ' മനുഷ്യനല്ല ഞാന്‍. ഒരു മാധ്യമപ്രവര്‍ത്തകനാണ്. നിങ്ങള്‍ കേന്ദ്രമന്ത്രിയാകാം. പക്ഷേ ഞാന്‍ ഈ രാജ്യത്തെ ഒരു പൗരനാണ്. മന്ത്രി വിദ്യാര്‍ഥിയെ കൈമുട്ട് ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പത്രിത്തില്‍ നിങ്ങള്‍ കണ്ടോ? നിങ്ങള്‍ ഉന്നയിക്കുന്നത് വ്യാജമായ ആരോപണമാണ്. അതുകൊണ്ടുതന്നെ മാപ്പ് പറയുകയുമില്ലെന്നും പത്രാധിപര്‍ മറുപടി നല്‍കി.

വട്ടിയൂര്‍ക്കാവ് ബിജെപി ഉറപ്പിച്ചു; സ്ഥാനാര്‍ഥി കുമ്മനം മതിയെന്ന് കമ്മിറ്റികള്‍, അപ്പോള്‍ എസ് സുരേഷ്

English summary
BJP minister reportedly unleashed choice expletives at The Telegraph's editor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X