കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് ഓഫീസില്‍ സ്‌ഫോടനം; റിപ്പോർട്ട് തേടി മുഖ്യമന്ത്രി

  • By Akhil Prakash
Google Oneindia Malayalam News

മൊഹാലി; മൊഹാലിയിലെ പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്ത് സ്ഫോടനം. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കെട്ടിടത്തിന്റെ ജനൽ കണ്ണാടികൾ തകരുകയും വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഓഫീസിന്റെ മൂന്നാം നിലയിലാണ് സ്ഫോടനം നടന്നത്. സംഭവത്തെ തുടർന്ന് പോലീസ് പ്രദേശം വളയുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കനത്ത സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്.

"എസ്എഎസ് നഗറിലെ സെക്ടർ 77ലെ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിൽ രാത്രി 7.45 ഓടെയാണ് സ്ഫോടനം റിപ്പോർട്ട് ചെയ്തത്. ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചിരിക്കുന്നത്. നിലവിൽ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. ഫോറൻസിക് സംഘത്തെ വിളിച്ചിട്ടുണ്ട്," മൊഹാലി പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള സംഘം നിലവിൽ സ്ഥലത്ത് എത്തിയിട്ടുണ്ട്. റോക്കറ്റ് രൂപത്തിലുള്ള ഒരു സ്ഫോടക വസ്തുവാണ് ആക്രമണത്തിന് കാരണം എന്ന് ഒരു പോലീസ് ഉദ്യോ ഗസ്ഥൻ പറഞ്ഞു. ഇന്റലിജൻസ് ഓഫീസ് കെട്ടിടത്തിന് സമീപം ചണ്ഡീഗഡ് പോലീസിന്റെ ക്വിക്ക് റിയാക്ഷൻ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

 blastatpunjabpoliceintelligenceoffice

'കാവ്യയിലേക്കും അമ്മയിലേക്കും വിരൽ ചൂണ്ടുന്ന 200 മണിക്കൂർ ഓഡിയോകൾ..റിട്രീവ് ചെയ്ത തെളിവുകൾ';ബൈജു കൊട്ടാരക്കര'കാവ്യയിലേക്കും അമ്മയിലേക്കും വിരൽ ചൂണ്ടുന്ന 200 മണിക്കൂർ ഓഡിയോകൾ..റിട്രീവ് ചെയ്ത തെളിവുകൾ';ബൈജു കൊട്ടാരക്കര

സ്റ്റേഷനുള്ളിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഗ്രനേഡ് തന്നെ പൊട്ടിയതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ പൊട്ടിയത് റോക്കറ്റ് പ്രൊപ്പല്ലറിലൂടെ പ്രയോഗിക്കുന്ന ഗ്രനേഡിന് സമാനമായ വസ്തു ആയതിനാൽ പുറത്തുനിന്നും ആരെങ്കിലും പ്രയോഗിക്കാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേ സമയം സംഭവം ആക്രമണമാണെന്ന് സ്ഥിരീകരിച്ച് മുതിർന്ന് ഒരു പോലീസ് ഉദ്യോ ഗസ്ഥനും രം ഗത്ത് എത്തിയിട്ടുണ്ട്. ഓഫീസിന്റെ പ്രധാന കവാടത്തിന് സമീപത്ത് നിന്ന് അജ്ഞാതർ ഗ്രാനേഡ് അക്രമണം സംഘടിപ്പിക്കുകയായിരുന്നു പിന്നീട് ഇവർ വാഹനത്തിൽ രക്ഷപെട്ടു എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. വെടിയുതിർത്ത നിമിഷം ഒരു കാർ സൈറ്റിൽ നിന്ന് നീങ്ങുന്നത് കണ്ടു എന്നും ഇയാൾ പറയുന്നു.

കെട്ടിടത്തിന് നേരെ അജ്ഞാതർ സ്‌ഫോടന വസ്തുക്കൾ എറിഞ്ഞുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്റലിജൻസ് കെട്ടിടത്തിൽ ചെറിയ സ്ഫോടനം നടന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെന്നും പോലീസ് അറിയിച്ചു. പോലീസിൻ്റെ രഹസ്യാന്വേഷണ ഓഫീസിൽ നടന്ന സ്ഫോടനത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ വിശദമായ റിപ്പോർട്ട് തേടി..

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Blast at Punjab police intelligence office; CM seeks report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X