കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്തത് ബാബ രാംദേവ്? ചികഞ്ഞെടുത്തത് നിഗൂഢ രഹസ്യങ്ങള്‍... പിറകില്‍ മാധ്യമ പ്രവര്‍ത്തക

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുകയാണ്. ഗുര്‍മീതിനെതിരെ കൊലപാതകക്കേസും ഉണ്ട്. ആള്‍ദൈവം ആയ ആശാറാം ബാപ്പുവും ബലാത്സംഗ കേസില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഈ സാഹചര്യത്തിലാണ് പല ആള്‍ദൈവങ്ങളെ കുറിച്ചും സന്യാസിമാരെക്കുറിച്ചും എല്ലാം സംശയങ്ങള്‍ ഉയരുന്നത്. എന്നാല്‍ സന്യാസികളുടെ സംഘടന പുറത്ത് വിട്ട കള്ള സന്യാസിമാരുടെ പട്ടികയില്‍ ഇല്ലാത്ത ഒരാളായിരുന്നു യോഗ ഗുരു ബാബ രാംദേവ്.

പക്ഷേ രാംദേവിനെ കുറിച്ച് പുറത്ത് വരുന്ന പല വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. മാധ്യമ പ്രവര്‍ത്തകയായ പ്രിയങ്ക പഥക് നരെയ്ന്‍ രാംദേവിന്റെ ജീവചരിത്രം ഒരു പുസ്‌കതമായിത്തന്നെ പുറത്തിറക്കിയിട്ടുണ്ട്.

ഗോഡ് മാന്‍ ടു ടൈക്കൂണ്‍

ഗോഡ് മാന്‍ ടു ടൈക്കൂണ്‍

ഗോഡ് മാന്‍ ടു ടൈക്കൂണ്‍ എന്നാണ് പ്രിയങ്ക പഥക് നരെയ്ന്‍ എഴുതിയ പുസ്തകത്തിന്റെ പേര്. ബാബ രാംദേവിന്റെ ജീവചരിത്രം എന്നാണ് ഇത് അറിയപ്പെടുന്നത്.

വിവാദ പുസ്തകം

വിവാദ പുസ്തകം

പുറത്തിറങ്ങിയപ്പോള്‍ തന്നെ ഏറെ വിവാദം സൃഷ്ടിച്ച പുസ്തകം ആണിത്. ബാബ രാംദേവിന്റെ അനുയായികള്‍ തന്നെ ആയിരുന്നു പുസ്തകത്തിനെതിരെ രംഗത്ത് വന്നത്. പുസ്തകം വില്‍ക്കുന്നതിന് കോടതിയുടെ വിലക്കും ഇവര്‍ സ്വന്തമാക്കിയിരുന്നു.

ദുരൂഹതകള്‍

ദുരൂഹതകള്‍

ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണ് ബാബ രാംദേവിന്റെ വിജയവഴികള്‍ എന്നാണ് പ്രിയങ്ക തന്റെ പുസ്തകത്തില്‍ പറയുന്നത്. അതില്‍ പല ദുരൂഹ മരണങ്ങളും ദുരൂഹമായ തിരോധാനങ്ങളും കടന്നുവരുന്നുണ്ട്.

ആരാണ് സ്വാമി ശങ്കര്‍ ദേവ്

ആരാണ് സ്വാമി ശങ്കര്‍ ദേവ്

ബാബ രാംദേവിന്റെ മാര്‍ഗ്ഗദര്‍ശി എന്ന് അറിയപ്പെടുന്ന ആളാണ് സ്വാമി ശങ്കര്‍ ദേവ്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ശങ്കര്‍ ദേവ് അപ്രത്യക്ഷനായി എന്നാണ് പ്രിയങ്ക തന്റെ പുസ്തകത്തില്‍ പറയുന്നത്.

രാംദേവ് വിദേശത്ത്

രാംദേവ് വിദേശത്ത്

2007 ജൂലായ് മാസത്തില്‍ ഒരു ദിവസം രാവിലെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു സ്വാമി ശങ്കര്‍ ദേവ്. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. ഈ സമയം ബാബ രാംദേവ് വിദേശത്തായിരുന്നു. വിവരം അറിഞ്ഞിട്ടും രാം ദേവ് ഉടന്‍ നാട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നും പ്രിയങ്ക തന്റെ പുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്.

കോടിക്കണക്കിന് രൂപയുടെ ഭൂമി

കോടിക്കണക്കിന് രൂപയുടെ ഭൂമി

ബാബ രാംദേവിന്റെ ദിവ്യ മന്ദിര്‍ ട്രസ്റ്റിന് കോടിക്കണക്കിന് രൂപയുടെ ഭൂമി സംഭാവന ചെയ്ത ആളായിരുന്നു സ്വാമി ശങ്കര്‍ ദേവ് എന്നും പ്രിയങ്കയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്.

അന്വേഷണം

അന്വേഷണം

സ്വാമി ശങ്കര്‍ ദേവിന്റെ തിരോധാനം സംബന്ധിച്ച് പോലീസ് കേസ് എടുത്തിരുന്നു. എന്നാല്‍ അന്വേഷണം എവിടേയും എത്തിയില്ല. ഒടുവില്‍ കേസ് സിബിഐ ഏറ്റെടുത്തു. ആ അന്വേഷണവും എവിടേയും എത്തിയിട്ടില്ലെന്നാണ് പ്രിയങ്ക പറയുന്നത്.

സ്വാമി യോഗാനന്ദ്

സ്വാമി യോഗാനന്ദ്

ബാബ രാംദേവിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സ്വാമി യോഗാനന്ദ്. ആയുര്‍വേദ രംഗത്തും അതി പ്രശസ്തന്‍. ആയുര്‍വേദ മരുന്നുകള്‍ ഉത്പാദിപ്പിക്കാനുള്ള തന്റെ ലൈസന്‍സ് പോലും യോഗാനന്ദ രാംദേവിന് നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുരൂഹ മരണം

ദുരൂഹ മരണം

എട്ട് വര്‍ഷത്തോളം (1995 മുതല്‍ 2003 വരെ) സ്വാമി യോഗാനന്ദിന്റെ ലൈസന്‍സ് ഉപയോഗിച്ചായിരുന്നത്രെ രാംദേവ് ആയുര്‍വേദ മരുന്നുകള്‍ ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ 2003 ല്‍ ഈ കരാര്‍ റദ്ദാക്കി. ഒരു വര്‍ഷത്തിന് ശേഷം യോഗാനന്ദിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

രക്തത്തില്‍ കുളിച്ച്

രക്തത്തില്‍ കുളിച്ച്

വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ആയിരുന്നു യോഗാനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. ആ സംഭവത്തില്‍ പോലീസ് അന്വേഷണം 2005 ല്‍ അവസാനിപ്പിച്ചു എന്നും പ്രിയങ്ക തന്റെ പുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്.

രാജീവ് ദീക്ഷിത്

രാജീവ് ദീക്ഷിത്

രാംദേവിന്റെ വഴികാട്ടി എന്നാണ് രാജീവ് ദീക്ഷിത് അറിയപ്പെട്ടിരുന്നത്. രാംദേവിന്റെ സ്വദേശി മിഷന്‍ മുന്നോട്ട് കൊണ്ടുപോയിരുന്നതും ദീക്ഷിത് തന്നെ. എന്നാല്‍ ദീക്ഷിതിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചത്?

എല്ലാം എല്ലാം

എല്ലാം എല്ലാം

രാംദേവിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ബ്ലൂപ്രിന്റ് പോലും തയ്യാറാക്കിയത് രാജീവ് ദീക്ഷിത് ആയിരുന്നു എന്നാണ് പുസ്‌കത്തില്‍ പറയുന്നത്. എന്നാല്‍ ഒരു ദിവസം ദീക്ഷിത് അപ്രതീക്ഷിതമായി മരിച്ചു.

ഹൃദയാഘാതമെന്ന്

ഹൃദയാഘാതമെന്ന്

ഒരു പരിപാടി നടക്കുന്നതിനിടെ ആയിരുന്നു രാജീവ് ദീക്ഷിതിന്റെ മരണം എന്നാണ് പറയപ്പെടുന്നത്. പരിപാടിക്ക് ശേഷം വാഷ് റൂമില്‍ ആയിരുന്നു രാജീവ് ദീക്ഷിതിന്റെ മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം എന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.

മൃതദേഹം നീലനിറം

മൃതദേഹം നീലനിറം

എന്നാല്‍ ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും മൃതദേഹം നീലനിറമായി മാറി. ഇതോടെ അനുയായികള്‍ പോസ്റ്റ് മോര്‍ട്ടം നടത്തണം എന്ന ആവശ്യം ഉന്നയിച്ചു. പക്ഷേ, പോസ്റ്റ് മോര്‍ട്ടം നടത്താതെ രാജീവ് ദീക്ഷിതിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു എന്നാണ് പുസ്തകത്തിലെ മറ്റൊരു ആരോപണം.

വിവാദം കത്തുന്നു

വിവാദം കത്തുന്നു

ഓഗസ്റ്റ് മാസത്തിലാണ് പുസ്തകം പുറത്തിറങ്ങിയത്. അന്ന് മുതലേ ഇത് വിവാദത്തിലും ആണ്. എന്നാല്‍ പ്രിയങ്ക ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് എന്തെങ്കിലും തെളിവുകളുണ്ടോ എന്ന കാര്യത്തിലും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

English summary
“Godman to Tycoon” – The Untold Story of Baba Ramdev by journalist Priyanka Pathak-Narain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X