കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തീരത്ത് നിന്ന് 11 പാക് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തു, ബോട്ടിലുള്ളവര്‍ രക്ഷപ്പെട്ടു

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ പതിനൊന്ന് പാകിസ്താന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തു. ഭുജിലെ ഹരാമി നല്ല മേഖലയില്‍ നിന്നാണ് ബോട്ടുകള്‍ പിടിച്ചതെന്ന് ബിഎസ്എഫ് വ്യക്തമാക്കി. ഹരാമി നല്ല മേഖലയില്‍ പാക് മത്സ്യബോട്ടുകളുടെ അനധികൃത കടന്നുകയറ്റം ശ്രദ്ധയില്‍പ്പെട്ടിരുന്നു. രാത്രി തന്നെ മേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ബോട്ടുകള്‍ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നു മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരിശോധന തുടരുന്നതായി ബിഎസ്എഫ് അറിയിച്ചു. അതേസമയം എല്ലാവരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് സൂചന. ബോട്ടിലുണ്ടായിരുന്ന ചിലര്‍ കരയിലേക്ക് കടന്നുവെന്ന് സൂചനയുണ്ട്.

ഗോവയില്‍ ബിജെപിയുടെ നോട്ടം ആ 8 സീറ്റില്‍, കിംഗ് മേക്കറാവാന്‍ സല്‍സറ്റ, ആധിപത്യം കോണ്‍ഗ്രസിന്ഗോവയില്‍ ബിജെപിയുടെ നോട്ടം ആ 8 സീറ്റില്‍, കിംഗ് മേക്കറാവാന്‍ സല്‍സറ്റ, ആധിപത്യം കോണ്‍ഗ്രസിന്

1

അതേസമയം മേഖലയില്‍ വ്യോമസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇവരെ ഇവിടേക്ക് എയര്‍ഡ്രോപ് ചെയ്യുകയായിരുന്നു. ഭുജ് തീരത്ത് വ്യാപക പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ കണ്ടല്‍ കാടുകളും മറ്റും നിറഞ്ഞ മേഖലയില്‍ തിരച്ചില്‍ നടത്തുക അതീവ ദുഷ്‌കരമാണ്. കൂടുതല്‍ ബോട്ടുകള്‍ എത്തിയിട്ടുണ്ടോ എന്ന് സംശയമുള്ളതിനാല്‍ അറബിക്കടലില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മറഞ്ഞിരിക്കുന്ന പാകിസ്ഥാന്‍ സ്വദേശികളെ കണ്ടെത്താന്‍ വ്യോമസേനയുടെ ഹെലികോപ്ടറില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടക്കുന്നത്. സാധാരണ ട്രോളിംഗിനെയാണ് ഇവിടെ പാക് ബോട്ടുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

അതേസമയം ബിഎസ്എഫിന്റെ സാന്നിധ്യം അറിഞ്ഞതോടെ പാകിസ്താന്‍ മത്സ്യബന്ധന തൊഴിലാളികള്‍ മടങ്ങിപോയതായിട്ടാണ് കരുതുന്നതെന്ന് സൈനികര്‍ പറയുന്നു. കച്ചിലെ ഈ മേഖലയിലേക്ക് വരുന്നതിന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കും വിലക്കുണ്ട്. ബിഎസ്എഫിന്റെ ഗുജറാത്ത് ഫ്രണ്ടിയറിന്റെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജിഎസ് മാലിക് സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. നേരത്തെ ഗുജറാത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ സൈന്യം കസ്റ്റഡിയില്‍ എടുത്തിരുന്നു. കപ്പലുകളും പിടിച്ചെടുത്തിരുന്നു.

പത്തോളം ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളാണ് പാകിസ്താന്‍ സൈന്യം പിടിച്ചെടുത്തത്. അറുപതോളം മത്സ്യത്തൊഴിലാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. എട്ട് ദിവസം മുമ്പ് ഇവര്‍ പോര്‍ബന്ദര്‍, ഓഖ, മാംഗ്രോള്‍, എന്നിവിടങ്ങളില്‍ നിന്നായി പോയവരാണ്. എന്നാല്‍ എത്ര മത്സ്യത്തൊഴിലാളികള്‍ കപ്പലിലുണ്ടെന്ന് വ്യക്തമല്ല. ഒരാഴ്ച്ചയ്ക്കിടെയുണ്ടാവുന്ന രണ്ടാമത്തെ സംഭവമാണിത്. രണ്ട് ദിവസം മുമ്പ് രണ്ട് ഇന്ത്യന്‍ ബോട്ടുകളും പതിമൂന്ന് മത്സ്യത്തൊഴിലാളികളെയും പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരും ഗുജറാത്തില്‍ നിന്നുള്ളവരായിരുന്നു. ഇത് അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി കടന്നുപോയതാണെന്നാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
Centre Extends BSF Jurisdiction in 3 Border States. Here’s What it Means

സീനിയര്‍ നേതാക്കളാരും പ്രചാരണത്തിനില്ല, ഉത്തരാഖണ്ഡില്‍ തമ്മിലടി അവസാനിക്കാതെ ബിജെപി, മുന്നറിയിപ്പ്സീനിയര്‍ നേതാക്കളാരും പ്രചാരണത്തിനില്ല, ഉത്തരാഖണ്ഡില്‍ തമ്മിലടി അവസാനിക്കാതെ ബിജെപി, മുന്നറിയിപ്പ്

English summary
bsf seizes 11 pakistani fishing boats from gujarat's bhuj, search continues for fishermen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X