യുപിയില്‍ പിടിമുറുക്കി അഖിലേഷ്, പൂര്‍വാഞ്ചലില്‍ ബിഎസ്പി നേതാവും ബിജെപി എംഎല്‍എയും എസ്പിയില്‍
ദില്ലി: ഉത്തര്‍പ്രദേശില്‍ ഒരടി മുന്നിലേക്ക് ഓടിയെത്തി സമാജ് വാദി പാര്‍ട്ടി. പ്രമുഖ നേതാവ് എസ്പിയില്‍ ചേര്‍ന്നിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ട് മുഴുവന്‍ എസ്പി കൊണ്ടുപോവുകയാണ്. ഇതാണ് ബിജെപിക്കെതിരെ എസ്പിക്കുള്ള ഏറ്റവും വലിയ പ്രതീക്ഷ. ബിഎസ്പിയുടെ വലിയ നേതാവാണ് ഇപ്പോള്‍ എസ്പിയിലെത്തിയിരിക്കുന്നത്. അതേസമയം സര്‍വേകള്‍ ബിജെപിക്ക് സാധ്യത പറയുമ്പോഴും വോട്ട് ശതമാനം ചോരുമെന്ന് നേതാക്കള്‍ തന്നെ പറയുന്നു.
ഭാര്യക്ക് നട്ടെല്ലിന് സര്‍ജറി, കൈയ്യില്‍ ആകെ 750 രൂപ, നിര്‍മാതാവ് പണം തന്നില്ലെന്ന് അലി അക്ബര്‍
ബിഎസ്പി ഈ തിരഞ്ഞെടുപ്പോടെ നാമാവശേഷമാകുമെന്നാണ് സര്‍വേയും പ്രവചിക്കുന്നത്. അതേസമയം കോണ്‍ഗ്രസിനും പ്രതീക്ഷിച്ച നേട്ടം ഇത്തവണ സ്വന്തമാക്കാനാവില്ല. കൂടുതല്‍ നേതാക്കള്‍ എസ്പിയിലേക്ക് വരുന്നതോടെ ഒബിസി വോട്ടുബാങ്ക് കൂടി ഭിന്നിപ്പിച്ച് വോട്ട് നേടാനാവുമെന്നാണ് അഖിലേഷ് പ്രതീക്ഷിക്കുന്നത്.

പൂര്‍വാഞ്ചല്‍ പിടിക്കാനുള്ള എസ്പിയുടെ നീക്കമാണ് സജീവമായിരിക്കുന്നത്. അവിടെ നിന്നുള്ള പ്രമുഖ ബിഎസ്പി നേതാവായ രാകേഷ് പാണ്ഡെയാണ് എസ്പിയില്‍ ചേര്‍ന്നിരിക്കുന്നത്. യുപിയില്‍ അധികാരം പിടിക്കണമെങ്കില്‍ പൂര്‍വാഞ്ചലില്‍ നിന്നുള്ള വോട്ടുകള്‍ നിര്‍ണായകമാണ്. നിലവില്‍ അംബേദ്കര്‍നഗറിലെ ബിഎസ്പിയുടെ എംപിയുടെ പിതാവാണ് രാകേഷ് പാണ്ഡെ. ബിഎസ്പിയുടെ മുന്‍ എപി കൂടിയായിരുന്നു അദ്ദേഹം. ലഖ്‌നൗവില്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ എസ്പി പ്രവേശനം. നേരത്തെ അഖിലേഷുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു രാകേഷ് പാണ്ഡെ. ഇതിന് പിന്നാലെയാണ് എസ്പിയിലേക്ക് അദ്ദേഹം ചുവടുമാറുന്നത്.

പൂര്‍വാഞ്ചലില്‍ നിന്നുള്ള പ്രമുഖ ബ്രാഹ്മണ നേതാവ് ഹരിശങ്കര്‍ തിവാരിയും നേരത്തെ എസ്പിയില്‍ ചേര്‍ന്നിരുന്നു. ഇതും വലിയ ബൂസ്റ്റിംഗായിരുന്നു പാര്‍ട്ടിക്ക്. ബ്രാഹ്മണ നേതാക്കളുടെ കരുത്തില്‍ സമാജ് വാദി പാര്‍ട്ടി ബിജെപിക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ് പൂര്‍വാഞ്ചലില്‍. ഇവര്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ അത് കൂടുതല്‍ ഗുണം ചെയ്യും. ബിജെപിയും പൂര്‍വാഞ്ചല്‍ മേഖലയില്‍ കാര്യമായി ഫോക്കസ് ചെയ്യുന്നുണ്ട്. ഇത് ബെല്‍വെതര്‍ മേഖലയായിട്ടാണ് കാണുന്നത്. 2017ല്‍ 106 സീറ്റ് നേടി ബിജെപിയുടെ തേരോട്ടം പ്രകടമായിരുന്നു. പൂര്‍വാഞ്ചല്‍ പിടിച്ചാല്‍ അത് യുപി പിടിക്കുന്നതിന് തുല്യമാണെന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ തന്നെ പറയാറുണ്ട്.

26 ജില്ലകളിലായി 156 സീൂറ്റുകളാണ് പൂര്‍വാഞ്ചലില്‍ ഉള്ളത്. ഇതിലെ 106 സീറ്റുകളാണ് ബിജെപി നേടിയത്. 2012ല്‍ സമാജ് വാദി പാര്‍ട്ടിക്ക് 85 സീറ്റുകള്‍ ഇവിടെ നിന്ന് ലഭിച്ചിരുന്നു. 2007ല്‍ 70 സീറ്റ് ബിഎസ്പിക്ക് ഇവിടെ ലഭിച്ചിരുന്നു. ഇവരെല്ലാം യുപിയില്‍ അധികാരം നേടിയെന്നതും കാണാതിരുന്ന് കൂടാ. അതാണ് പൂര്‍വാഞ്ചലില്‍ ഏറ്റവും കൂടുതല്‍ പ്രചാരണ പരിപാടികള്‍ ബിജെപി നടത്താന്‍ കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ പര്യടനങ്ങളാണ് ഇവിടെ നടത്തിയത്. എന്നാല്‍ ഇത്തവണ ബിജെപിക്ക് കഴിഞ്ഞ തവണത്തെ നേട്ടമുണ്ടാകില്ലെന്ന് ഉറപ്പാണ്. ബിജെപിയുടെ സംഘടനാ തലത്തില്‍ ഇത്തവണ പ്രശ്‌നങ്ങളുണ്ട്. ഒപ്പം യോഗിയുടെ ജനപ്രീതിയും ഈ മേഖലയില്‍ ഇടിഞ്ഞിട്ടുണ്ട്.

ബിഎസ്പിയില്‍ നിന്ന് മാത്രമല്ല പ്രമുഖ നേതാക്കളുടെ ഒരു പട തന്നെ എസ്പിയില്‍ എത്തിയിരിക്കുകയാണ്. ബിജെപിയുടെ ബഹ്‌റൈച്ചില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എ രേഖാ വര്‍മ എസ്പിയില്‍ ചേര്‍ന്നിരിക്കുകയാണ്. മുന്‍ പ്രതാപ്ഗഡ് എംഎല്‍എ ബ്രജേഷ് മിശ്ര, മുന്‍ എംഎല്‍സി കാന്തി സിംഗ്, സയിദ കാത്തൂന്‍, എന്നിവരും എസ്പിയിലെത്തി. അഖിലേഷാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഞാന്‍ പ്രഖ്യാപിച്ചതാണ്. അത് ഇത്തവണ സംഭവിക്കും. ബിജെപിയുടെ ഭരണത്തില്‍ ഗുണ്ടാ ഭരണം അതിന്റെ പാരമത്യത്തിലെത്തി കഴിഞ്ഞു. മാധ്യമപ്രവര്‍ത്തകരെ പോലും സത്യം പറയുന്നതില്‍ ജയിലില്‍ അടയ്ക്കുകയാണെന്നും എസ്ബിഎസ്പി നേതാവ് ഓംപ്രകാശ് രാജ്ബര്‍ പറഞ്ഞു.

അതേമസയം യുപിയില്‍ ജയിച്ചാല്‍ 300 യൂണിറ്റ് വൈദ്യുതി എല്ലാവര്‍ക്കും ഞാന്‍ ഓഫര്‍ ചെയ്തിട്ടുണ്ട്. കര്‍ഷക സമരത്തില്‍ ജീവന്‍ നഷ്ടമായ കര്‍ഷകര്‍ക്കെല്ലാം 25 ലക്ഷം രൂപ സഹായധനമായി നല്‍കുമെന്നും അഖിലേഷ് പ്രഖ്യാപിച്ചു. രക്തസാക്ഷികളായ കര്‍ഷകര്‍ക്കായി സ്മാരകം പണിയുമെന്നും അഖിലേഷ് പറഞ്ഞു. കര്‍ഷകരുടെ വോട്ട് നഷ്ടമാകുമെന്ന് ഭയന്നാണ് ബിജെപി കാര്‍ഷിക നിയമം പിന്‍വലിച്ചത്. മുഖ്യമന്ത്രി എവിടെ പോയി മത്സരിച്ചാലും കര്‍ഷകരുടെയും യുവാക്കളുടെയും ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കേണ്ടി വരും. എസ്പി അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടത്തുമെന്നും അഖിലേഷ് വ്യക്തമാക്കി. യോഗി സര്‍ക്കാര്‍ ജെയിന്‍ വിഭാഗത്തെ വേട്ടയാടുകയാണെന്നും അഖിലേഷ് ആരോപിച്ചു.












Click it and Unblock the Notifications