കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലാസ് മിസ്സായാല്‍ പേടിക്കേണ്ട; ഇനി അധ്യാപകന്‍ യുട്യൂബിലെത്തും

സ്മാര്‍ട് ക്ലാസ് റൂമുകള്‍ സജീവമാകുന്ന കാലത്ത് പുതിയൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ അലഹാബാദിലെ ഒരു കോളേജ്.

  • By Anwar Sadath
Google Oneindia Malayalam News

അലഹാബാദ്: സ്മാര്‍ട് ക്ലാസ് റൂമുകള്‍ സജീവമാകുന്ന കാലത്ത് പുതിയൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ അലഹാബാദിലെ ഒരു കോളേജ്. ക്ലാസില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്കും ക്ലാസില്‍ പഠിപ്പിച്ചത് വീണ്ടും അറിയാന്‍ ആഗ്രഹമുള്ള കുട്ടികള്‍ക്കും ഇനിമുതല്‍ യു ട്യബില്‍ ഇത് ലഭ്യമാക്കാനാണ് കോളേജ് അധികൃതരുടെ നീക്കം.

്അലഹാബാദിലെ കനയ്യലാല്‍ ഇന്റര്‍ കോളേജ് ആണ് ശ്രദ്ധേയമായ പദ്ധതി മുന്നോട്ടുവെക്കുന്നത്. 2014 മുതല്‍ കോളേജില്‍ സ്മാര്‍ട് ക്ലാസ് റൂമുകളുണ്ട്. ഇതിന്റെ പരിഷ്‌കാരമെന്നോണമാണ് ക്ലാസുകള്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്യുന്നതെന്ന് പ്രിന്‍സിപ്പല്‍ ലാല്‍ ചന്ദ് പതക് പറഞ്ഞു. കണക്കും ഐടിയും ആണ് പരീക്ഷണാര്‍ഥം നടപ്പിലാക്കിയത്.

youtube

വിദ്യാര്‍ഥികളില്‍നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ എല്ലാ വിഷയങ്ങളിലെയും അതത് ദിവസത്തെ ക്ലാസുകള്‍ യു ട്യബില്‍ അപ് ലോഡ് ചെയ്യാനാണ് കോളേജിന്റെ തീരുമാനം. ഇതുവഴി ക്ലാസില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് യുട്യബില്‍ ഇത് കാണാന്‍ സാധിക്കും. പ്രൈവറ്റ് ട്യൂഷന്‍ ഒഴിവാക്കാനും പുതിയ രീതിയോടെ കഴിയുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കോളജിന്റെ പുതിയ നീക്കത്തിന് യുപി ബോര്‍ഡ് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. എല്ലാ കോളേജുകളിലും ഇത് വ്യാപകമാക്കാനാണ് ബോര്‍ഡിന്റെ ആലോചന.

English summary
Missed class Catch the lecture on YouTube
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X