ദിലീപ് കൊതുകുകടി കൊള്ളുന്നു..ശശികല പട്ടുടുത്ത് പൊട്ടുതൊട്ട് വിലസുന്നു..! വീഡിയോ പുറത്ത്..!

  • By: Anamika
Subscribe to Oneindia Malayalam

ബെംഗളൂരു: പണവും സ്വാധീനവും ഉള്ളവര്‍ക്ക് ജയിലിനകത്ത് പോലും എന്തുമാകാം എന്നത് നടന്‍ ദിലീപിന്റെ കാര്യത്തില്‍ ശരിയല്ല. താരം ഉപ്പുമാവ് കഴിച്ചും കൊതുകുകടി കൊണ്ടുമാണ് അഴിയെണ്ണുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് അഴിയെണ്ണുന്ന ശശികലയ്ക്കാകട്ടെ രാജകീയ ജീവിതമാണ് ജയിലില്‍. ഡിഐജി ഡി രൂപ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ പരപ്പന അഗ്രഹാര ജയിലിന് അകത്ത് നിന്നുള്ള ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നു. കന്നട ചാനല്‍ ശുദ്ധി ആണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

നടിയും ദിലീപുമായി അടുത്ത ബന്ധമുള്ളവരുടെ ലിസ്റ്റെടുക്കുന്നു! മാനത്തെ താരങ്ങള്‍ മണ്ണിലിറങ്ങേണ്ടി വരും!

SASIKALA

ജയിലില്‍ എല്ലാവിധ സുഖസൗകര്യങ്ങളും ഈ അണ്ണാഡിഎംകെ നേതാവിനുണ്ട്. ജയില്‍വേഷം പോലും ശശികലയ്ക്ക് ധരിക്കേണ്ടതില്ല. ആവശ്യമുള്ള ഭക്ഷണം പാകം ചെയ്യാന്‍ പ്രത്യേക അടുക്കള സൗകര്യവും ഉണ്ട്. ശശികലയുടെ ആഢംബര ജീവിതത്തിന് തെളിവായി പുറത്ത് വന്നിരിക്കുന്ന വീഡിയോയില്‍ പൊട്ടുതൊട്ട് സില്‍ക്ക് ചുരിദാര്‍ ധരിച്ച് നില്‍ക്കുന്ന ശശികലയെ കാണാം. പോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ച ശേഷം തന്റെ ഭക്ഷണവുമായി സെല്ലിലേക്ക് പോകുന്ന ശശികല ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജയിലിലെ ശശികലയുടെ ആഢംബര ജീവിതത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയ രൂപയെ സര്‍ക്കാര്‍ സ്ഥലം മാറ്റുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു

English summary
Visuals of VK Sasikala inside jail is out
Please Wait while comments are loading...