• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണക്കുകൂട്ടി, കരുതിക്കൂട്ടി ചൈന... പാലത്തിന് പുറമേ റോഡ് ശൃംഗലയും, ടവറുകളും, നിർമ്മാണം അതിവേഗത്തിൽ

Google Oneindia Malayalam News

യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപം കിഴക്കൻ ലഡാക്കിലെ പാംഗോങ് നദിയിലെ നിർമ്മാണങ്ങൾ വേഗത്തിലാക്കി ചൈന. ഇത് സംബന്ധിച്ച് പുറത്ത് വന്ന പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് ചൈനയുടെ നിർമ്മാണ പുരോഗതി വ്യക്തമാക്കുന്നത്. നദിയുടെ തെക്കൻ തീരവുമായി ബന്ധിപ്പിക്കുന്ന നിരവധി റോഡുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

2020 ഓഗസ്റ്റിൽ അപ്രതീക്ഷിത നീക്കത്തിലൂടെ തടാകത്തിനു സമീപമുള്ള മലനിരകളുടെ ഉയർന്ന മേഖലയിൽ ഇന്ത്യൻ സേന ആധിപത്യമുറപ്പിച്ചിരുന്നു. ഭാവിയിൽ അത്തരം നീക്കങ്ങൾക്കു തടയിടാനും ദ്രുതഗതിയിലുള്ള സൈനികനീക്കങ്ങൾ നടത്താനും ലക്ഷ്യമിട്ടാണു ചൈനയുടെ നടപടി.

1

photo courtesy -twitter/@detresfa_

പദ്ധതിയുടെ നിർമ്മാണ സഹായത്തിനും ആവശ്യമായ സംവിധാനങ്ങൾ . ചൈനയുടെ നിയന്ത്രണത്തിലുള്ള വടക്കൻ തീരത്തും സ്ഥാപിച്ചതായാണ് റിപ്പോർട്ട്. മിക്കറോഡുകളും പണി പൂർത്തിയായതായാണ് ബഹിരാകാശ സ്ഥാപനമായ മാക്‌സർ ടെക്‌നോളജീസ് ഞായറാഴ്ച പകർത്തിയ സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. പാലത്തെ പുതിയ റോഡ് ശൃംഗലയുമായി ബന്ധിപ്പിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായും ചിത്രങ്ങളിൽ കാണം. ഭാരമേറിയ സൈനിക ഉപകരണങ്ങളും മറ്റും അതിവേഗത്തിലെത്തിക്കാൻ പുതിയ റോഡ് ശൃംഗല സഹകരമാകുമെന്നാണ് വിലയിരുത്തൽ.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം... വിശദമായി അറിയാം

2

പുതിയ റോഡ് ശൃംഖലയ്ക്ക് കനത്ത സൈനിക ഗതാഗതം അതിവേഗത്തിൽ കൊണ്ടുപോകാൻ കഴിയും. അതിർത്തിയിലെ അടിയന്തര സാഹചര്യങ്ങളും, ആക്രമണങ്ങൾക്കും ഇത് കൂടുതൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ഏകദേശം ഒരു വർഷം മുമ്പ് ആരംഭിച്ച തടാകത്തിന് കുറുകെ സ്ഥാപിക്കുന്ന പാലത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. പാലത്തിന്റെ ഇരുവശങ്ങളും പുത്തൻ റോഡ് ശൃംഗലകളും തമ്മിൽ ബന്ധിപ്പിക്കാവുന്ന തരത്തിലാണ് നിർമ്മാണ ഘടന.

'താജ്മഹലിന്റെ പേര് തേജോ മഹാലയ എന്നാക്കണം'; കോര്‍പറേഷനില്‍ സംഘര്‍ഷം, ചര്‍ച്ച പരാജയം'താജ്മഹലിന്റെ പേര് തേജോ മഹാലയ എന്നാക്കണം'; കോര്‍പറേഷനില്‍ സംഘര്‍ഷം, ചര്‍ച്ച പരാജയം

3

അതുകൊണ്ട് തന്നെ തെക്കെ അറ്റത്തുള്ള ഭാഗം നിക്കാത്താതെ സൂക്ഷിക്കുകയാണ്. ചൈനയുടെ പട്രോളിംഗ് വാഹനങ്ങൾക്കും മറ്റും പാലത്തിലൂടെ കടന്നു പോകാൻ സഹായിക്കുന്ന മറ്റെന്തെങ്കിലും പാത ശേഷിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. തടാകത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖുർനാക് ഫോർട്ടിൽ നിന്നും 2020 ലെ ഇന്ത്യ ചൈന സംഘർഷ മേഖലയിലേക്ക് നാല് മണിക്കൂർ യാത്ര ദൂരം മാത്രം എന്ന നേട്ടവും പദ്ധതിയിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഇത് 12 മണിക്കൂർ യാത്ര ദൂരമുണ്ട്

4

റോഡ് ശൃംഖലയും പാലവും കൂടാതെ നിർമ്മാണത്തിന് സഹായകരമായ സൌകര്യങ്ങളും മേഖലയുടെ വടക്കൻ പ്രദേശത്ത് ചൈന സ്ഥാപിക്കുന്നുണ്ട്. പുതിയ കെട്ടിങ്ങൾ, ടവറുകൾ എന്നിവയും നിർമ്മാണത്തിൽ ഉൾപ്പെടുന്നു. നിർമ്മാണത്തിലിരിക്കുന്ന ടവറുകളെ സംബന്ധിച്ച് നിരവധി ഊഹപോഹങ്ങൾ നിലനൽക്കുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി കൃത്യമായ വിലയിരുത്തലുകൾ നടത്താൻ സാധിച്ചിട്ടില്ല. അതേസമയം ചൈനയുടെ നിർമ്മാണങ്ങൾ നിയമ വിരുദ്ധമാണെന്ന് നേരത്തെ ഇന്ത്യ പറഞ്ഞിരുന്നു. 60 വർഷമായി ചൈനയുടെ അനധികൃത അധിനിവേശ പ്രദേശങ്ങളിലാണ് ഈ പാലം നിർമിക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സ്റ്റൈലിഷ് ഹോട്ട് ലുക്കിൽ അർച്ചന ... കാണാം പുത്തൻ ചിത്രങ്ങൾ...

English summary
China has stepped up efforts to set up transport infrastructure across the Pangong Lake near the Line of Actual Control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X