കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്രെഡിറ്റ് ഞങ്ങൾക്കും', ഐഎന്‍എസ് വിക്രാന്ത് മോദി രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെ കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഈ അഭിമാന നേട്ടത്തിന്റെ ക്രഡിറ്റ് തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം.

1999ന് ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഐഎന്‍എസ് വിക്രാന്ത് എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. വിടി ബല്‍റാമും രമേശ് ചെന്നിത്തലയും അടക്കമുളള നേതാക്കളും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

1

മുന്‍പത്തെ സര്‍ക്കാരുകളുടെ കൂട്ടായ ശ്രമഫലമാണ് ഐഎന്‍എസ് വിക്രാന്ത് യാഥാര്‍ത്ഥ്യമായത് എന്നത് പ്രധാനമന്ത്രി സമ്മതിക്കുമോ എന്ന് ജയറാം രമേശ് ചോദിച്ചു. '1971ലെ യുദ്ധത്തില്‍ മികച്ച സേവനം നല്‍കിയ ആദ്യത്തെ ഐഎന്‍എസ് വിക്രാന്തിനെ ഓര്‍ക്കാം. യുകെയില്‍ നിന്നും ഐഎന്‍എസ് വിക്രാന്ത് എത്തിക്കുന്നതില്‍ കൃഷ്ണമേനോന്‍ വലിയ പങ്കാണ് വഹിച്ചത്', ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

2

ചെന്നിത്തലയുടെ പ്രതികരണം: ' രാജ്യത്തിന്റെ അഭിമാനമായ വിക്രാന്ത് വിമാന വാഹിനി യുദ്ധ കപ്പൽ പൂർണ്ണ സജ്ജമായി ഇന്ന് നാവികസേനയ്ക്ക് കൈമാറി. കപ്പലിന്റെ കീൽ ലയിങ്‌ ചടങ്ങ് നടന്നത് 2009 ഫെബ്രുവരി 28 നും കപ്പലിന്റെ ലോഞ്ചിങ്‌ 2013 ഓഗസ്റ്റ് 12 ന് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ശ്രി എകെ ആന്റണി നടത്തി. പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വേണ്ടി യുപിഎ സർക്കാർ എടുത്ത ധീരമായ ഒരു തീരുമാനമായിരുന്നു ഇത്. നിരവധി കടമ്പകൾ കടന്ന് ആണ് ഈ നേട്ടം നമ്മൾ സ്വന്തമാക്കിയത്. നിശ്ചയദാർഢ്യവും ദീർഘവീക്ഷണവും ഉള്ള ഭരണാധികാരികളുടെ സ്വപ്ന സാക്ഷാത്കാരം'.

3

വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കപ്പെടുമ്പോൾ അത് രാജ്യത്തിനും കൊച്ചി കപ്പൽ നിർമ്മാണശാലക്കും അഭിമാന മുഹൂർത്തമാണ്. ഇതോടെ വിമാനവാഹിനി യുദ്ധക്കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് ബംഗ്ലാദേശിന്റെ വിമോചനത്തിലേക്ക് നയിച്ച 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ നിർണായക പങ്കാണ് വഹിച്ചത്.

പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്

4

ആദ്യ വിമാനവാഹിനി കപ്പലിന്റെ പേര് തന്നെയാണ് ഇപ്പോൾ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിനും നൽകിയിരിക്കുന്നത്. കപ്പലിന്റെ കീൽ ലയിങ്‌ ചടങ്ങ് നടന്നത് 2009 ഫെബ്രുവരി 28നാണ്. പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വേണ്ടി യുപിഎ സർക്കാർ എടുത്ത ദീർഘവീക്ഷണപരമായ ഒരു തീരുമാനമായിരുന്നു അത്. 2013 ഓഗസ്റ്റ് 12 ന് കപ്പലിന്റെ ലോഞ്ചിങ്‌ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ശ്രീ എ.കെ. ആന്റണി നടത്തി.

ദിലു എന്തൊരു ​ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി

5

തുടർന്നുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ ഐഎൻഎസ് വിക്രാന്ത് ഇപ്പോൾ യുദ്ധസജ്ജമായി നീറ്റിലിറങ്ങുമ്പോൾ അത് നമ്മുടെ രാജ്യത്തിന്റെ പ്രതിരോധ രംഗത്തിന് ഏറെ കരുത്തു പകരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഭരണാധികാരികളേയും സൈനിക നേതൃത്വത്തേയും കൊച്ചി കപ്പൽ നിർമ്മാണ ശാലയിലെ എഞ്ചിനീയർമാരേയും തൊഴിലാളികളേയും അഭിവാദ്യം ചെയ്യുന്നു'.

കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ

English summary
Congress claims credit for INS Vikranth after PM Narendra Modi commissioned it at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X