കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാസ് സിലിണ്ടറുകളിൽ മാല ചാ‌ർത്തും, ചെണ്ട കൊട്ടിയും മണിയടിച്ചും കോൺ​ഗ്രസ് പ്രതിഷേധം

Google Oneindia Malayalam News

ന്യൂഡൽഹി: ഇന്ധനവില വ‌ർധനവിൽ പ്രതിഷേധിച്ച് കേന്ദ്രസ‌ർക്കാരിനെതിരെയുള്ള കോൺ​ഗ്രസ് പ്രതിഷേധങ്ങള്‍ ഇന്ന് ആരംഭിക്കും. രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ​ഗ്യാസ് സിലിണ്ടറുകളിൽ മാല ചാ‌ർത്തിയാകും പ്രതിഷേധം സംഘടിപ്പിക്കുക. സമരത്തിന് വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്നാണ് കോൺ​ഗ്രസ് പേര് നൽകിയിരിക്കുന്നത്. സിലിണ്ടറുകളുടെ മുന്നിൽ മണിയടിച്ചും ചെണ്ട കൊട്ടിയും പ്രതിഷേധിക്കും. ഒരാഴ്ച നീണ്ടു നിൽക്കുന്നതാണ് കോൺ​ഗ്രസിന്റെ പ്രതിഷേധം.

ഇന്നും പെട്രോൾ, ഡീസൽ വില വ്യാഴാഴ്ച വർധിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 101.81 രൂപയായി. കഴിഞ്ഞ ദിവസങ്ങളായി എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില പ്രതിദിനം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാർച്ച് 22 മുതലാണ് എണ്ണക്കമ്പനികള്‍ തുട‌ർച്ചയായി പ്രതിദിനം ഇന്ധന വില ഉയ‌ർത്തൽ പുനരാരംഭിച്ചത്. തുട‌ർന്ന് ഇതുവരെ പെട്രോൾ ലിറ്ററിന് 6.40 രൂപയാണ് വർധിച്ചത്. ഡീസൽ വിലയും സമാനമായ രീതിയിൽ വർധിച്ചിട്ടുണ്ട്.

137 ദിവസങ്ങള്‍ക്ക് ശേഷമുള്ള വിലക്കയറ്റം

അഞ്ച് നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഇന്ധനവില നിരക്ക് വ‌ർധിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ എണ്ണക്കമ്പനികള്‍ 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം 2022 മാർച്ച് 22 നാണ് ഇന്ധന വിലയുടെ പ്രതിദിന പരിഷ്കരണം പുനരാരംഭിച്ചത്.
ആഗോള വിപണിയിൽ എണ്ണവില ഉയരുന്നത് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ എണ്ണ ചില്ലറ വ്യാപാരികൾക്കും വൻ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

എണ്ണക്കമ്പനികള്‍ക്ക് വൻ നഷ്ടമെന്ന് റിപ്പോ‌ർട്ട്

രാജ്യത്ത് ഇന്ധനവില നിശ്ചലമായി തുടര്‍ന്ന സമയത്ത് പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ഭാരത് പെട്രോളിയം കോർപറേഷന്‍, എച്ച് പി സി എല്‍ തുടങ്ങിയവരുടെ നഷ്ടം 19,000 കോടിക്ക് മുകളിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയതോടെ അടുത്ത പണപ്പെരുപ്പ റിപ്പോര്‍ട്ടുകളും, ധനനയവും നിര്‍ണായകമാകുകയാണ്. ഇക്കഴിഞ്ഞ 22ന് ഇന്ധന വിലയ്ക്കൊപ്പം പാചകവാതകവിലയും കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും അഞ്ചു കിലോയുടെ കുട്ടി സിലിണ്ടറിന് 13 രൂപയുമാണു കൂട്ടിയത്. ഇതോടെ പലിയിടങ്ങളിലും ഗാര്‍ഹിക സിലിണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ 1,000 രൂപയ്ക്കു മുകളില്‍ നല്‍കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ട്.

ആ​ഗോളവിപണിയിലും കുതിച്ചുചാട്ടം

റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആ​ഗോള വിപണയിലും എണ്ണവില കുതിച്ചുയരുകയാണ്. വരും നാളുകളിലും ഇന്ധനവില വര്‍ധിക്കുമെന്ന് തന്നെയാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഒരുവേള 130 ഡോളര്‍ പിന്നിട്ട രാജ്യാന്തര എണ്ണവില 100 ഡോളറിലേക്കു താഴ്ന്നിരുന്നിരുന്നു. ഉപരോധനങ്ങളെ തുടര്‍ന്ന് റഷ്യന്‍ എണ്ണ കെട്ടിക്കിടക്കുന്നതാണ് ഇന്ത്യയ്ക്ക് ഏക പ്രതീക്ഷ നല്‍കുന്നത്.

'കർഷകരെ നിസഹായരാക്കുക, യുവജനങ്ങളെ പൊള്ള സ്വപ്‌നം കാണിപ്പിക്കുക'; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ഇന്ധന വിലയില്‍ അറുതിയില്ല: പെട്രോള്‍, ഡീസല വില ഇന്നും വർധിപ്പിക്കുംഇന്ധന വിലയില്‍ അറുതിയില്ല: പെട്രോള്‍, ഡീസല വില ഇന്നും വർധിപ്പിക്കും

Recommended Video

cmsvideo
Petrol diesel price hike continues in eight consecutive days

English summary
congress conducting nation wide protest against fuel price hike in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X