കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോൺഗ്രസ് എനിക്കെതിരെ തൊടുത്തത് മിസൈൽ; ഞാൻ ബാലസ്റ്റിക് മിസൈൽ ഉപയോഗിച്ചെങ്കിൽ എന്തായേനെ'

Google Oneindia Malayalam News

ദില്ലി: കോൺഗ്രസിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി പാർട്ടി വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. പാർട്ടി തനിക്കെതിരെ മിസൈലുകൾ തൊട്ടുത്തപ്പോൾ റൈഫിളുകൾ ഉപയോഗിച്ചാണ് താൻ പ്രതിരോധിച്ചതെന്ന് ആസാദ് പറഞ്ഞു. ജമ്മുകാശ്മീരിൽ പൊതുറാലിയെ അബിസംബോധന ചെയ്യവെയായിരുന്നു ആസാദിന്റെ പ്രതികരണം.

azad-1662283996.jpg -Properties

ഇത് വയലറ്റ് ഡാൻസർ ബട്ടർഫ്ലൈ';വൈറലായി ദിൽഷ പ്രസന്നന്റെ ഫോട്ടോസ്

'അവർ എനിക്കെതിരെ തൊടുത്തത് മിസൈലായിരുന്നു. ഞാൻ വെറുമൊരു 303 റൈഫിൾ ഉപയോഗിച്ചാണ് തിരിച്ചടിച്ചത്. അവർ അതിൽ നശിച്ചു. ഞാൻ അവർക്കെതിരെ ബാലിസ്റ്റിക് മിസൈലാണ് തൊടുത്തതെങ്കിൽ അവരുടെ അവസ്ഥ എന്താകുമായിരുന്നു', ആസാദ് പരിഹസിച്ചു. അതേസമയം പ്രസംഗത്തിൽ ഇന്ദിരാഗാന്ധിയെ കുറിച്ചോ രാജീവ് ഗാന്ധിയെ കുറിച്ചോ യാതൊരു മോശം പ്രതികരണവും അദ്ദേഹം നടത്തിയില്ല. '52 വര്‍ഷമായി കോണ്‍ഗ്രസ് അംഗമാണ് ഞാന്‍. ഇന്ദിരാ ഗാന്ധിയെ അമ്മയായും രാജീവിനെ സഹോദരനുമായും ആണ് ഞാൻ കണക്കാക്കുന്നത്. അവർക്കെതിരെ ഒരു വാക്ക് പോലും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല', അദ്ദേഹം പറഞ്ഞു.

സോളാർ കേസ്; അഴിയെണ്ണുമോ ഇവർ? ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾ

ജമ്മുകാശ്മീരിലെ ആദ്യ പൊതുയോഗത്തിൽ വെച്ച് താൻ ഉടൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഗുലാം നബി വ്യക്തമാക്കിയിരുന്നു. അതേസമയം പാർട്ടിയുടെ പേര് താൻ തീരുമാനിച്ചിട്ടില്ലെന്നും ജമ്മുവിലെ ജനങ്ങളാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നുമായിരുന്നു ആസാദ് പറഞ്ഞത്. എല്ലാവർക്കും മനസിലാകുന്ന ഹിന്ദുസ്ഥാനി പേരാകും പാർട്ടിക്ക് നൽകുകയെന്നും ആസാദ് പറഞ്ഞിരുന്നു.

2005 മുതൽ 2008 വരെ ജമ്മു കാശ്മീർ മുഖ്യമന്ത്രിയായിരുന്നു ഗുലാം നബി ആസാദ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 26 നായിരുന്നു ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനമായിരുന്നു സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ആസാദ് ഉന്നയിച്ചത്. പുതിയ പാർട്ടി പ്രഖ്യാപിച്ച് ജമ്മു കാശ്മീർ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ആസാദ്. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ആസാദ് ഉടൻ സജീവമാക്കും.

'ബാലയുടെ മോൾ പാവം വേറെ ഒരാളെ അച്ഛൻ എന്ന് വിളിക്കേണ്ട ഗതികേട്';വായടപ്പിച്ച മറുപടിയുമായി ഗോപി സുന്ദർ'ബാലയുടെ മോൾ പാവം വേറെ ഒരാളെ അച്ഛൻ എന്ന് വിളിക്കേണ്ട ഗതികേട്';വായടപ്പിച്ച മറുപടിയുമായി ഗോപി സുന്ദർ

ബി ജെ പിയുമായി ആസാദിന്റെ പുതിയ പാർട്ടി സഖ്യം ഉണ്ടാക്കുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ആസാദ് എൻ ഡി എ പാളയത്തിലെത്തും എന്നാണ് കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നത്. അതേസമയം താൻ ബി ജെ പിയുമായി കൈകോർക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഗുലാം നബി പറഞ്ഞത്. നാഷ്ണൽ കോൺഫറൻസുമായോ പി ഡി പിയുമായോ ഉള്ള സഖ്യത്തിന് മാത്രമാണ് സാധ്യത എന്നും ആസാദ് പറഞ്ഞിരുന്നു.

അരയന്നങ്ങൾ, ഡോൾഫിനുകൾ, വവ്വാൽ കൂട്ടം, പശു, കുതിര..എലിസബത്ത് രാജ്ഞിയുടെ 39 വിചിത്ര സ്വത്തുക്കൾഅരയന്നങ്ങൾ, ഡോൾഫിനുകൾ, വവ്വാൽ കൂട്ടം, പശു, കുതിര..എലിസബത്ത് രാജ്ഞിയുടെ 39 വിചിത്ര സ്വത്തുക്കൾ

English summary
'Congress fired a missile at me; What if I had used a ballistic missile asks ghulam nabi azad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X