കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപി വിയര്‍ക്കും; ജാതി നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കാന്‍ ജാതി നേതാക്കളെ കോണ്‍ഗ്രസ് കൂട്ടുപിടിക്കുന്നു. ബിജെപി സര്‍ക്കാരിന് അടുത്തകാലത്ത് വന്‍ പ്രതിസന്ധിയുണ്ടാക്കിയ നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നതോടെ തെരഞ്ഞെടുപ്പിന് മുന്‍പ് മികച്ച മുന്നേറ്റമാണ് പാര്‍ട്ടിക്ക് ലഭിക്കുക.

ഹമാസ്-ഫത്ഹ് ഐക്യ സര്‍ക്കാര്‍: മൂന്ന് പ്രതിബന്ധങ്ങള്‍ ഇവയാണ്
ദളിത് നേതാവ് ജിഗ്നേഷ് മേവാനി, പട്ടേല്‍ സമുദായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹര്‍ദിക് പട്ടേല്‍, ഠാക്കൂര്‍ സമുദായ നേതാവ് അല്‍പേഷ് ഠാക്കുര്‍ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം ചേരുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്താല്‍ ബിജെപി വീണ്ടും അധികാരത്തിലെത്താന്‍ വലിയ വിയര്‍പ്പൊഴുക്കേണ്ടിവരും.

bjp

അഹമ്മദാബാദില്‍ ബുധനാഴ്ച നടക്കുന്ന ജനദേശ് സമ്മേളനത്തില്‍ ദളിത് നേതാവ് അല്‌പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കും. സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഹാര്‍ദ്ദിക് പട്ടേലിന് മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി രംഗത്ത് വന്നിട്ടുണ്ട്.

ദിലീപിനെ ഞെട്ടിച്ച് പോലീസിന്റെ നോട്ടീസ്; ജാമ്യത്തിലിറങ്ങിയ പ്രതിക്ക് എന്തിന് സായുധ സുരക്ഷ?
അതേസമയം, ജിഗ്നേഷ് മേവാനിയുടെ കോണ്‍ഗ്രസ് ബന്ധത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. വാഗ്ദാനത്തില്‍ തീരുമാനം എടുക്കുന്നതിന് മുമ്പായി മറ്റ് ദളിത് നേതാക്കളുമായി ചര്‍ച്ചചെയ്യമെന്നാണ് ജിഗ്നേഷ് മേവാനി പറയുന്നത്. നിലവിലെ ഗുജറാത്ത് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ജിഗ്നേഷ് കോണ്‍ഗ്രസുമായി ചേര്‍ന്നേക്കുമെന്നുതന്നെയാണ് റിപ്പോര്‍ട്ട്.

English summary
Congress's Poll Ticket Offer to Fiery Gujarat Trio Gets Bitter-Sweet Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X