ദിലീപിനെ ഞെട്ടിച്ച് പോലീസിന്റെ നോട്ടീസ്; ജാമ്യത്തിലിറങ്ങിയ പ്രതിക്ക് എന്തിന് സായുധ സുരക്ഷ?
Recommended Video

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് വീണ്ടും പ്രതിസന്ധി. സുരക്ഷയ്ക്കായി സ്വകാര്യ സുരക്ഷ ഏജന്‍സിയെ സമീപിച്ചതാണ് ദിലീപിന് ഇപ്പോള്‍ വിനയാകുന്നത്.
പോലീസിനേയോ അന്വേഷണ സംഘത്തേയോ അറിയിക്കാതെ ആയിരുന്നു ദിലീപ് ഗോവ ആസ്ഥാനമായുള്ള സായുധ സുരക്ഷ ഏജന്‍സിയെ സമീപിച്ചത്. ഈ വിഷയത്തില്‍ ഇപ്പോള്‍ ദിലീപിന് നോട്ടീസ് അയച്ചിരിക്കുകയാണ് പോലീസ്.
എന്തിനാണ് ഇപ്പോള്‍ സ്വകാര്യ സുരക്ഷ സേനയുടെ സേവനം തേടിയിരിക്കുന്നത് എന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ കൈവശം ഏതൊക്കെ ആയുധങ്ങളാണ് ഉള്ളത് എന്നും ദിലീപ് പോലിസിന് മുന്നില്‍ വിശദീകരിക്കേണ്ടി വരും.

സ്വകാര്യ സുരക്ഷ
ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷ ഏജന്‍സിയെ ആയിരുന്നു ദിലീപ് സമീപിച്ചത്. ഇവരുടെ വന്‍ സംഘം കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടിലെത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

പോലീസിനെ അറിയിക്കാതെ
സംസ്ഥാന പോലീസിനെ അറിയിക്കാതെ ആയിരുന്നു ദിലീപിന്റെ നീക്കം. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലാണ് ദിലീപ് ഇപ്പോഴുള്ളത്.

നോട്ടീസ് അയച്ചു
സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ സേവനം നേടിയ സംഭവത്തില്‍ ഇപ്പോള്‍ ആലുവ പോലീസ് ദിലീപിന് നോട്ടീസ് അയച്ചിരിക്കുകയാണ്. പല കാര്യങ്ങളും ദിലീപ് ഇനി വിശദീകരിക്കേണ്ടി വരും.

എന്തിന് സുരക്ഷ
ജാമ്യത്തില്‍ ഇറങ്ങിയ പ്രതിക്ക് എന്തിനാണ് ഇത്തരത്തിലുള്ള സുരക്ഷ സംവിധാനം എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. സുരക്ഷാ പ്രശ്നങ്ങളുള്ളതായി ദിലീപ് ഇതുവരെ പറഞ്ഞിട്ടില്ല.(ചിത്രത്തിന് കടപ്പാട്: തണ്ടർഫോഴ്സിന്റെ വെബ്സൈറ്റ്)

ഭീഷണിയുണ്ടോ?
ദിലീപിന് ഏതെങ്കിലും തരത്തില്‍ ജീവന് ഭീഷണിയുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസില്‍ ദിലീപ് പരാതിയൊന്നും നല്‍കിയിട്ടില്ല.

ആയുധങ്ങള്‍
സായുധ സുരക്ഷയാണോ ദിലീപിന് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്നും പോലീസ് നോട്ടീസില്‍ ചോദിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഏതൊക്കെ ആയുധങ്ങളാണ് സുരക്ഷാജീവനക്കാരുടെ കൈവശം ഉള്ളത് എന്നതും വിശമാക്കണം.(ചിത്രത്തിന് കടപ്പാട്:തണ്ടർഫോഴ്സ് വെബ്സൈറ്റ്)

ജാമ്യത്തില്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് മാസത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷം ആണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത്. കര്‍ശന ഉപാധികളോടെ ആയിരുന്നു ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്.

റദ്ദാകുമോ
സ്വകാര്യ സുരക്ഷ സേനയുടെ സേവനം ഉപയോഗിക്കുന്നത് ജാമ്യ വ്യവസ്ഥയുടെ ലംഘനം ആണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പോലീസും ഇക്കാര്യം പരിശോധിക്കുന്നുണ്ട്.

പോലീസിനെ അറിയിക്കേണ്ടേ...
ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ ദിലീപ് അക്കാര്യം പോലീസിനേയോ കോടതിയേയോ അറിയിക്കേണ്ടതായിരുന്നു. എന്നാല്‍ അത് ചെയ്യാതെ സ്വകാര്യ ഏജന്‍സിയെ സമീപിച്ചതാണ് ഇപ്പോള്‍ താരത്തെ വെട്ടിലാക്കിയിരിക്കുന്നത്.

വാഹനം കസ്റ്റഡിയില്‍
തണ്ടര്‍ ഫോഴ്സിന്റെ വാഹനം കഴിഞ്ഞ ദിവസം കൊട്ടാരക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രേഖകള്‍ പരിശോധിച്ചതിന് ശേഷം വിട്ടയക്കുകയും ചെയ്തു.

കൂടുതല്‍ വിവാദത്തിലേക്ക്
നടി ആക്രമിക്കപ്പെട്ട കേസ് കൂടുതല്‍ വിവാദങ്ങളിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. അതിനിടെയാണ് ഈ സ്വകാര്യ സുരക്ഷ ഏജന്‍സിയും കടന്നുവരുന്നത്.

കുറ്റപത്രം ഉടന്‍
കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. പുതുക്കിയ കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications