കേരളത്തിലെ ആസ്ഥി കോടികൾ, ബംഗാളിൽ പിച്ചച്ചട്ടിയെടുത്ത് സിപിഎം, പാർട്ടി ഓഫീസുകൾ വാടകയ്ക്ക്...

  • Written By:
Subscribe to Oneindia Malayalam

കൊൽക്കത്ത: കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്ഥിയുള്ള രാഷ്ട്രീയ പാർട്ടികളിലൊന്നാണ് സിപിഎം. സംസ്ഥാനത്തിന്റെ കണ്ണായ സ്ഥലങ്ങളിൽ സിപിഎമ്മിന് പാർട്ടി ഓഫീസുകളും കെട്ടിടങ്ങളുമുണ്ട്. പാർട്ടി പ്രവർത്തകരിൽ നിന്ന് പണം സമാഹരിച്ച് പടുത്തുയർത്തിയതാണ് ഈ കെട്ടിടങ്ങളെല്ലാം. സിപിഎമ്മിന് സ്വാധീനമുള്ള ബംഗാളിലും ഇതേരീതിയിൽ തന്നെയായിരുന്നു പാർട്ടി ഓഫീസുകൾ നിർമ്മിച്ചത്.

സ്വയം തീകൊളുത്തിയ യുവാവ് പെൺകുട്ടിയെ കെട്ടിപ്പിടിച്ചു! ഞെട്ടിത്തരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

എന്നാൽ ബംഗാളിലെ പാർട്ടി ഓഫീസുകൾ സിപിഎം വാടകയ്ക്ക് നൽകിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണത്രേ ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. ബംഗാളിലെ പർബ്ബ ബർദ്ദമാൻ ജില്ലയിൽ ഗസ്ക്കര മുനിസിപ്പാലിറ്റിയിലെ ലോക്കൽ കമ്മിറ്റി ഓഫീസാണ് സിപിഎം ആദ്യമായി വാടകയ്ക്ക് നൽകിയിരിക്കുന്നത്.

നഷ്ടപ്പെട്ടതോടെ

നഷ്ടപ്പെട്ടതോടെ

ബംഗാളിലെ ഉൾനാടൻ മേഖലകളിൽ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെട്ടതോടെ സിപിഎം വലിയ പ്രതിസന്ധി നേരിട്ടു. പാർട്ടി പ്രവർത്തനത്തിനും മറ്റു ചെലവുകൾക്കും പണം കണ്ടെത്താനാകാതെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഇതോടെയാണ് പാർട്ടി ഓഫീസുകൾ വാടകയ്ക്ക് നൽകാമെന്ന തീരുമാനമെടുത്തത്. ഗസ്ക്കരയിലെ ലോക്കൽ കമ്മിറ്റി ഓഫീസാണ് ഇത്തരത്തിൽ ആദ്യമായി വാടകയ്ക്ക് നൽകിയിരിക്കുന്നത്.

 മാസം 15000 രൂപ...

മാസം 15000 രൂപ...

ഗസ്ക്കരയിലെ ലോഡ്ജപാരയിലെ മൂന്നു നില കെട്ടിടമാണ് സിപിഎം കഴിഞ്ഞദിവസം മുതൽ വാടകയ്ക്ക് നൽകിയത്. മൂന്നു വലിയ മുറികളും രണ്ട് കോൺഫറൻസ് ഹാളുകളും ശുചിമുറികളും അടുക്കളയും ഉൾപ്പെടുന്ന ഓഫീസിന് മാസം 15000 രൂപയാണ് വാടക.

പണം സമാഹരിച്ച്...

പണം സമാഹരിച്ച്...

ലോഡ്ജപാരയിലെ റാബിൻ സെൻ ഭവൻ എന്ന സിപിഎം പാർട്ടി ഓഫീസ് 1999 മെയ് ഒന്നിനാണ് ഉദ്ഘാടനം ചെയ്തത്. പ്രദേശത്തെ പാർട്ടി പ്രവർത്തകർ സമാഹരിച്ച പണം ഉപയോഗിച്ചായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണം.

ഭരണം...

ഭരണം...

സിപിഎമ്മിന് വലിയരീതിയിൽ സ്വാധീനമുണ്ടായിരുന്ന പ്രദേശമായിരുന്നു ബർദ്ദമാൻ. എന്നാൽ മൂന്നു പതിറ്റാണ്ട് നീണ്ട ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ പർബ ബർദ്ദ്മാൻ ജില്ലയിലും പാർട്ടിക്ക് സ്വാധീനം നഷ്ടപ്പെട്ടു. നിലവിൽ ജില്ലയിൽ നിന്ന് സിപിഎമ്മിന് ഒരു എംഎൽഎ മാത്രമാണുള്ളത്. തൃണമൂൽ കോൺഗ്രസിന് 15 എംഎൽഎമാരും.

നടത്തിപ്പ്...

നടത്തിപ്പ്...

പാർട്ടി ഓഫീസിന്റെ നടത്തിപ്പും ചെലവുകളും ഒരു ബാദ്ധ്യതയായി മാറിയതോടെയാണ് കെട്ടിടം വാടകയ്ക്ക് നൽകാൻ തീരുമാനമെടുത്തത്. ഓഫീസ് വാടകയ്ക്ക് നൽകുന്നതിനെ മുഴുവൻ അംഗങ്ങളും അനുകൂലിച്ചു. ഓഫീസിന്റെ വൈദ്യുതി ബിൽ, പരിപാലന ചെലവ്, ഓഫീസ് ചുമതല വഹിക്കുന്നവരുടെ ശമ്പളം തുടങ്ങിയ ചെലവുകൾക്ക് പണം കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് ഓഫീസ് വാടകയ്ക്ക് നൽകാൻ തീരുമാനിച്ചതെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി നാരായൺ ചന്ദ്രഘോഷ് പറഞ്ഞു.

എല്ലാം നീക്കി...

എല്ലാം നീക്കി...

ഒരു സ്വകാര്യ കോച്ചിങ് സെന്റർ സ്ഥാപനത്തിനാണ് സിപിഎം പാർട്ടി ഓഫീസ് വാടകയ്ക്ക് നൽകിയിരിക്കുന്നത്. പുതിയ വാടകക്കാർ കെട്ടിടം ഏറ്റെടുത്തതോടെ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങളും നീക്കംചെയ്തു.

 എതിരാളികൾ...

എതിരാളികൾ...

സിപിഎം ഓഫീസ് വാടകയ്ക്ക് നൽകിയത് ഇതിനോടകം ബംഗാളിൽ രാഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്. സിപിഎമ്മിൽ പ്രവർത്തിക്കാൻ ആരുമില്ലാത്തതിനാലാണ് പാർട്ടി ഓഫീസ് വാടകയ്ക്ക് നൽകിയതെന്നായിരുന്നു തൃണമൂൽ നേതാക്കളുടെ പ്രതികരണം.

കശ്മീർ നിയമസഭയിൽ പാകിസ്താന് ജയ് വിളിച്ച് എംഎൽഎ! നാടകീയ രംഗങ്ങൾ... വിവാദം കത്തുന്നു...

വിവാഹ പന്തലിൽ എത്തിയത് വരന്റെ മൃതദേഹം! കണ്ണീർതോരാതെ കല്ല്യാണ വീട്... പുടവ കാത്തിരുന്ന പ്രതിശ്രുത വധു

English summary
cpim rents out office building in west bengal.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്