പ്രതിരോധവകുപ്പ് പഴയ പ്രതിരോധ വകുപ്പല്ല, ഉടച്ചുവാര്‍ക്കാന്‍ നിര്‍മ്മല, എന്തൊക്കെ മാറ്റങ്ങള്‍..?

Subscribe to Oneindia Malayalam

ദില്ലി: പ്രതിരോധ വകുപ്പിന്റെ അമരത്തേക്ക് നിര്‍മ്മല സീതാരാമന്‍ എത്തിയതു തന്നെ ചരിത്രം തിരുത്തിക്കുറിച്ചാണ്, ഇന്ദിരാ ഗാന്ധിക്കു ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതയായി. ഇപ്പോളിതാ പ്രതിരോധ രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുകയാണ് നിര്‍മ്മല സീതാരാമന്‍.

ഇര്‍മ 'അള്ളാഹുവിന്റെ പടയാളിയെന്ന് ഐസിസ്', അമേരിക്കക്ക് പ്രാണവേദന...

ആയുധങ്ങള്‍ വാങ്ങുന്ന കാര്യത്തിലും പ്രതിരോധ തന്ത്രങ്ങള്‍ മെനയുന്ന കാര്യത്തിലുമെല്ലാം ഈ മാറ്റങ്ങളുണ്ടാകും. പ്രതിദിന സമ്മേളനങ്ങളും ചര്‍ച്ചകളുമൊക്കെയായി പ്രതിരോധ വകുപ്പിനെ അടിമുടി മാറ്റാനാണ് നിര്‍മ്മ ലക്ഷ്യം വെയ്ക്കുന്നത്.

പ്രഭാത ചര്‍ച്ചകള്‍

പ്രഭാത ചര്‍ച്ചകള്‍

എല്ലാ ദിവസവും രാവിലെ കരസേനാ മേധാവികളുമായും വ്യോമസേനാ മേധാവികളുമായും നിര്‍മ്മല സീതാരാമന്‍ ചര്‍ച്ചകള്‍ നടത്തും. സുപ്രധാന വിഷയങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ ഇത് സഹായകരമാകും. ചര്‍ച്ചയില്‍ പ്രതിരോധ മന്ത്രിക്കു പുറമേ പ്രതിരോധ സെക്രട്ടറിയും പങ്കെടുക്കും.

 ആയുധ സംഭരണ കൗണ്‍സില്‍ സമ്മേളനം

ആയുധ സംഭരണ കൗണ്‍സില്‍ സമ്മേളനം

എല്ലാ ദിവസവുമുള്ള സമ്മേളനത്തിനു പുറമേ ആഴ്ചയിലൊരിക്കല്‍ ആയുധ സംഭരണ കൗണ്‍സിലിന്റെയും യോഗം ചേരും. ആയുധങ്ങള്‍ വാങ്ങുന്നതില്‍ കാലതാമസം ഉണ്ടാകാതിരിക്കേണ്ടതിനാണ് ഈ പ്രതിവാര സമ്മേളനം. പ്രതിരോധ സെക്രട്ടറിയുമായും മന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തും.

എല്ലാം പെട്ടെന്ന്...

എല്ലാം പെട്ടെന്ന്...

ആയുധങ്ങള്‍ വാങ്ങുന്നതില്‍ യാതൊരു കാലതാമസവും ഉണ്ടാകരുതെന്ന് നിര്‍മ്മല സീതാരാമന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര യുദ്ധമോ സൈനിക നീക്കമോ ഉണ്ടായാല്‍ ശത്രുവിനെ 20 ദിവസം നേരിടാനാവശ്യമായ വെടിക്കോപ്പുകള്‍ മാത്രമേ ഇന്ത്യയുടെ കൈവശമുള്ളൂ എന്ന റിപ്പോര്‍ട്ടിനെ മന്ത്രി തള്ളിക്കളഞ്ഞു.

 എന്തുകൊണ്ട് നിര്‍മ്മല

എന്തുകൊണ്ട് നിര്‍മ്മല

അഴിമതി വിരുദ്ധ പ്രതിച്ഛായ ഉള്ളതാണ് നിര്‍മ്മല സീതാരാമനെ പ്രതിരോധ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കാന്‍ കാരണമെന്ന് ചിലര്‍ വിലയിരുത്തുമ്പോള്‍ മോദിയുടെയും ജയ്റ്റ്ലിയുടെയും വിശ്വസ്തയും ഇരുവര്‍ക്കും പ്രിയങ്കരിയുമായതാണ് നിര്‍മ്മലയുടെ സ്ഥാനക്കയറ്റത്തിന് കാരണമെന്ന വിലയിരുത്തലുമുണ്ട്. വലിയ വെല്ലുവിളികള്‍ തന്നെയാണ് നിര്‍മ്മല സീതാരാമനെ കാത്തിരിക്കുന്നത്.

പശ്ചാത്തലം

പശ്ചാത്തലം

നിര്‍മ്മല സീതാരാമന്റെ പശ്ചാത്തലം പ്രതിരോധരംഗവുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ളതല്ല. സാമ്പത്തിക ശാസ്ത്രത്തിലാണ് ജെഎന്‍യുവില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. പിന്നീട് മള്‍ട്ടിനാഷണണല്‍ കമ്പനികളിലെ ഉദ്യോഗസ്ഥ. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

പ്രതിരോധരംഗത്തേക്ക്..

പ്രതിരോധരംഗത്തേക്ക്..

നിര്‍മ്മലയുടെ കാര്യത്തില്‍ പ്രവചനങ്ങള്‍ പലതും അപ്രസക്തമാകുകയായിരുന്നു. വാണിജ്യവകുപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് നിര്‍മ്മല സീതാരാമനെ പ്രതിരോധം ഏല്‍പ്പിക്കാന്‍ കാരണമായതെന്നാണ് മോദി പറഞ്ഞത്. അപ്പോഴും നിര്‍മ്മലയേക്കാള്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നുവെന്നും അവരെ പ്രതിരോധം ഏല്‍പ്പിക്കാമായിരുന്നുവെന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

കരുത്തുറ്റ നേതാവ്

കരുത്തുറ്റ നേതാവ്

നിലപാടുകളിലെ കാര്‍ക്കശ്യം, പതറാത്ത മനസ്ഥൈര്യം.. ഇതൊക്കെയാണ് നിര്‍മ്മല സീതാരാമനെ ശ്രദ്ധേയ ആക്കുന്നത്. പലപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ പോലും മറുചോദ്യത്താല്‍ നിശബ്ദരായി. രാജ്യത്തെ സ്ത്രീകളുടെ മികവിന് പ്രധാനമന്ത്രി നല്‍കിയ അംഗീകാരമായിരുന്നു തനിക്കു ലഭിച്ച പ്രതിരോധ മന്ത്രിസ്ഥാനമെന്നാണ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

വെല്ലുവിളികള്‍

വെല്ലുവിളികള്‍

ഏതു സമയവും അശാന്തമാകുന്ന അതിര്‍ത്തി, അയല്‍ രാജ്യങ്ങളായ പാകിസ്താനില്‍ നിന്നും ചൈനയില്‍ നിന്നും ഉണ്ടാകുന്ന ഭീഷണികള്‍, ഇവയെല്ലാം നിര്‍മ്മല സീതാരാമനു മുന്നിലുള്ള വെല്ലുവിളികളാണ്. പ്രണബ് മുഖര്‍ജി, എകെ ആന്റണി, മനോഹര്‍ പരീക്കര്‍, അരുണ്‍ ജയ്റ്റ്ലി എന്നീ മുന്‍ഗാമികളുടെ മാതൃകയാണ് മുന്നിലുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Defence Ministry will not be the same anymore, Nirmala Sitharaman is making these changes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്