മനുഷ്യരെ കൊന്നാല്‍ 2 വര്‍ഷം മാത്രം; പശുവാണെങ്കില്‍ 14 വര്‍ഷം; ജഡ്ജിയുടെ നിരീക്ഷണം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് നിലനില്‍ക്കുന്ന നിയമ വ്യവസ്ഥയിലെ കുറവുകള്‍ ചൂണ്ടിക്കാട്ടി ജഡ്ജിയുടെ വിധിന്യായം ശ്രദ്ധേയമാകുന്നു. ബൈക്കു യാത്രികനെ ഇടിച്ചുകൊന്നശേഷം രക്ഷപ്പെട്ട കേസില്‍ വിധി പറയവെയാണ് ദില്ലി കോടതിയില്‍ ജഡ്ജി സഞ്ജീവ് കുമാര്‍ നിരീക്ഷണം പങ്കുവെച്ചത്. കേസില്‍ ബിസിനസുകാരന്റെ മകന് 2 വര്‍ഷത്തെ തടവാണ് വിധിച്ചത്.

പശുവിനെ കൊലപ്പെടുത്തിയാല്‍ അഞ്ച്, ഏഴ്, പതിനാല് എന്നിങ്ങനെയാണ് ഓരോ സംസ്ഥാനത്തുമുള്ള നിയമം. എന്നാല്‍ അശ്രദ്ധയോടെയുള്ള വാഹനമോടിക്കലിനെ തുടര്‍ന്ന് മനുഷ്യര്‍ കൊല്ലപ്പെട്ടാല്‍ രണ്ടുവര്‍ഷത്തെ തടവുമാത്രമാണ് ലഭിക്കുന്നതെന്ന് ജഡ്ജി വിലയിരുത്തി. മുപ്പതുകാരനായ ഉത്സവ് ഭാസിനെയാണ് കോടതി കേസില്‍ ശിക്ഷിച്ചത്.

 04-1443971570-cow-17-1500262153.jpg -Properties Alignment

അപകടത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റയാള്‍ക്ക് 2 ലക്ഷം രൂപയും നല്‍കാനും കോടതി വിധിച്ചിരുന്നു. 2008 സപ്തംബര്‍ 11ന് രാത്രിയാണ് സംഭവം. വ്യവസായിയുടെ മകനായ ഉത്സവ് തന്റെ ബിഎംഡബ്ലു കാര്‍ അതിവേഗതയിലോടിച്ചതാണ് അപകടത്തിനിടയാക്കിയത്. മോട്ടോര്‍ സൈക്കളില്‍ സഞ്ചരിച്ചിരുന്ന അനുജ് ശ്രീവാസ്തവയാണ് മരിച്ചത്. വാഹനത്തിന്റെ പിറകിലുണ്ടായിരുന്ന മൃഗങ്ക് ശ്രീവാസ്തവയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


English summary
14 years in jail if you kill cow, 2 if you kill people: Judge in BMW case
Please Wait while comments are loading...