ദില്ലിയിലെ മെട്രോ ട്രെയിനുകള്‍ ഡ്രൈവറില്ലാതെ ഓടും!!!

Subscribe to Oneindia Malayalam

ദില്ലി: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ദില്ലി മെട്രോ. ദില്ലിയില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ വരുന്നു. ഈ വര്‍ഷം തന്നെ ഡ്രൈവറില്ലാത്ത മെട്രോ ട്രെയിനുകള്‍ തലസ്ഥാന നഗരിയില്‍ ഓടിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ്(ഡിഎംആര്‍സി) ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഡ്രൈവറില്ലാത്ത മെട്രോ ട്രെയിനുകള്‍ ഈ വര്‍ഷം ഓടിത്തുടങ്ങുമെന്ന് ഡിഎംആര്‍സി അറിയിച്ചതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

ദില്ലി മെട്രോയിലെ മജന്ത ലൈനിലൂടെയായിരിക്കും ഡ്രൈവറില്ലാ ട്രെയിനുകള്‍ ഓടുക. സാധാരണ മെട്രോ ട്രെയിനുകളേക്കാള്‍ വേഗതയിലായിരിക്കും ഡ്രൈവറില്ലാതെ ഓടുന്ന മെട്രോ ട്രെയിനുകള്‍ സഞ്ചരിക്കുകയെന്ന് ഡിഎംആര്‍സി പറയുന്നു. പരമാവധി 95 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ സഞ്ചരിക്കുക. ശരാശരി 85 കിലോമീറ്റര്‍ വേഗതയിലും. എല്‍ഇഡി ലൈറ്റിങ്, വൈഫൈ എന്നീ സൗകര്യങ്ങളും ട്രെയിനുള്ളില്‍ ഉണ്ടാകും. 380 ഓളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കോച്ചുകള്‍ അടങ്ങിയതാണ് പുതിയ മെട്രോ ട്രെയിനുകള്‍. ട്രെയിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലുള്ളവര്‍ക്ക് കാണാനാകും.

ഐഐടി ലൈബ്രറികളില്‍ നിന്നുള്ള 68 ലക്ഷം പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ സൗജന്യമായി ലഭിക്കും

delhimetro

പാളമില്ലാതെ, റോഡില്‍ സാങ്കല്‍പിക പാളത്തിലൂടെ ഡ്രൈവറില്ലാ ട്രെയിന്‍ ഓടിച്ച് ചൈന അത്ഭുതം സൃഷ്ടിച്ചിരുന്നു. ചൈനയിലെ ഹ്യുനാന്‍ പ്രവിശ്യയിലെ റോഡിലാണ് ഡ്രൈവറില്ലാത്ത തീവണ്ടിയോടിയത്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് തീവണ്ടിയുടെ വേഗത.

English summary
Delhi Metro 'driverless' trains ready to run from 2017
Please Wait while comments are loading...