കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടാം വയസ്സിലെ ദുരന്തത്തില്‍ നിന്ന് ലോകത്തിന്‍റെ നെറുകയിലേയ്ക്ക്, ജജാരിയ ഒറ്റക്കയ്യിലെ കരുത്താണ്

എട്ടാമത്തെ വയസ്സില്‍ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റതോടെയാണ് ജജാരിയയുടെ ജീവിതത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുണ്ടാകുന്നത്.

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏറ്റവുമുയര്‍ന്ന കായിക ബഹുമതിയായ ഖേല്‍രത്ന നേടിക്കൊണ്ട് പാരാലിമ്പിക് താരം ദേവേന്ദ്ര ജജാരിയ കുറിച്ചത് പുതിയ ചരിത്രമായിരുന്നു. ശാരീരികമായ വെല്ലുവിളി നേരിടുന്നവരുടെ പാരാലിമ്പിക് മേളയില്‍ രണ്ടു സ്വര്‍ണ്ണം കരസ്ഥമാക്കിയ 36കാരന്‍റെ പേരാണ് ഖേല്‍രത്ന പുരസ്കാരത്തിനുള്ള പട്ടികയില്‍ ആദ്യം ഉയര്‍ന്നുവന്നത്. പാരാലിമ്പിക്സില്‍ സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയ്ക്ക് പുറമേ ഖേല്‍രത്ന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യുന്ന ആദ്യ പാരാലിമ്പിക്സ് താരമെന്ന ബഹുമതിയും ജജാരിയയ്ക്ക് സ്വന്തമായിക്കഴിഞ്ഞു. രാജസ്ഥാന്‍ സ്വദേശിയായ ജജാരിയ ജാലവിന്‍ ത്രോയിലായിരുന്നു തന്‍റെ മികവ് ലോകത്തെ അറിയിച്ചത്.

‌‌‌‌‌‌‌‌എട്ടാമത്തെ വയസ്സില്‍ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റതോടെയാണ് ജജാരിയയുടെ ജീവിതത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുണ്ടാകുന്നത്. ഷോക്കേറ്റ ഇടതുകൈ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. ദ്രോണാചാര്യ ജേതാവ് ആര്‍ഡി സിംഗാണ് സ്കൂള്‍ മേളയ്ക്കിടെ ജജാരിയയുടെ പ്രകടനം കണ്ട് താരത്തെ വളര്‍ത്തിക്കൊണ്ടുവരുന്നത്. 2016 ലെ റിയോ ഒളിംമ്പിക്സിന് പുറമേ 2004ലെ ഏഥന്‍സ് ഒളിംപിക്സിലും ജജാരിയ സ്വര്‍ണ്ണമണിഞ്ഞ് കരുത്തു തെളിയിച്ചു.

photo-2017-08-08-15-30-51-08-1502186481.jpg -Properties Alignment

ഏഷ്യന്‍ പാരാ ഗെയിംസില്‍ ഒരു വെള്ളി മെഡലും ഐപിസി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണ്ണവു വെള്ളിയും ജജാരിയ സ്വന്തമാക്കിയിരുന്നു. 2004 അര്‍ജുന പുരസ്കാരവും, 2012ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചുവെങ്കിലും ഖേല്‍ രത്ന പുസ്കാരത്തിന് 12 വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നുവെന്നാണ് ജജാരിയ പറയുന്നത്. 2002ല്‍ ദക്ഷിണ കൊറിയയില്‍ വച്ചുനടന്ന ​എട്ടാമത് ഫെഫ്സിക് ഗെയിംസിലും 2013ല്‍ ലിയോണില്‍ വച്ച് നടന്ന വേള്‍ഡ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ജജാരിയ സ്വര്‍ണ്ണം നേടിയിരുന്നു. 2004ല്‍ ഏഥന്‍സ് ഒളിമ്പിക്സിനും യോഗ്യത നേടിയിരുന്നു. ഇതിനെല്ലാം പുറമേ 2004ല്‍ അര്‍ജുന പുരസ്കാരവും നല്‍കി രാജ്യം ജജാരിയയെ ആദരിച്ചിരുന്നു.

English summary
After becoming the first Paralympian to be nominated for the country’s highest sporting honour — Rajiv Gandhi Khel Ratna — two-time Paralympics gold medallist Devendra Jhajharia recently said he should have bagged the award more than a decade back when he clinched the gold with a world record at the Athens Games in 2004.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X